117 റെയിൽവേ സ്റ്റേഷനുകളിൽ പാനിക് ബട്ടണുകൾ സ്ഥാപിക്കാൻ മധ്യറെയിൽവേ
അസ്വാഭാവിക സംഭവങ്ങളോ അത്യാഹിതങ്ങളോ ഉണ്ടായാൽ നേരിടാൻ മധ്യറെയിൽവേ സ്റ്റേഷനുകളിൽ പാനിക് ബട്ടണുകൾ സ്ഥാപിച്ചു തുടങ്ങി. കഴിഞ്ഞദിവസം മുളുണ്ട് റെയിൽവേ സ്റ്റേഷനിൽ ഒരുപാനിക് ബട്ടൺ സ്ഥാപിച്ചു. മധ്യറെയിൽവേയുടെ മെയിൻ, ഹാർബർ ലൈനുകളിലെ 117 റെയിൽവേ സ്റ്റേഷനുകളുടെ ഇരുവശത്തും പരീക്ഷണാടിസ്ഥാനത്തിൽ പാനിക് ബട്ടണുകൾ സ്ഥാപിക്കുമെന്ന് റെയിൽവേ അറിയിച്ചു. ക്രിമിനൽ പ്രവർത്തനങ്ങൾ, അപകടങ്ങൾ തുടങ്ങിയ സംഭവങ്ങളിൽ യാത്രക്കാർക്ക് റെയിൽവേ ജീവനക്കാർ, റെയിൽവേ പ്രൊട്ടക്‌ഷൻ ഫോഴ്സ് (ആർപിഎഫ്), കൺട്രോൾ റൂമുകൾ എന്നിവയെ വിവരം അറിയിക്കാൻ ഇത്
ഇന്ത്യയുടെ വിദ്യാഭ്യാസ മേഖലയ്‌ക്ക് വീണ്ടും പൊൻതൂവൽ; ക്യുഎസ് റാങ്കിംഗിൽ 54 ഇന്ത്യൻ സ്ഥാപനങ്ങൾ ഇടം നേടി
ഇന്ത്യയിലെ 54 സർവകലാശാലകൾ 2026 ലെ ക്യുഎസ് വേൾഡ് യൂണിവേഴ്‌സിറ്റി റാങ്കിംഗിൽ ഇടം നേടി. റാങ്കിംഗിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ദൽഹി (ഐഐടി ഡൽഹി) 123-ാം സ്ഥാനം നേടി രാജ്യത്തെ ഏറ്റവും മികച്ച സ്ഥാപനമെന്ന ബഹുമതി നേടി. ‘നമ്മുടെ വിദ്യാഭ്യാസ മേഖലയ്ക്ക് ക്യുഎസ് വേൾഡ് യൂണിവേഴ്‌സിറ്റി 2026 റാങ്കിംഗ് വളരെ നല്ല വാർത്ത കൊണ്ടുവന്നു ഇന്ത്യയിലെ യുവാക്കളുടെ പ്രയോജനത്തിനായി ഗവേഷണ-നവീകരണ ആവാസവ്യവസ്ഥയെ കൂടുതൽ ശക്തിപ്പെടുത്താൻ നമ്മുടെ സർക്കാർ പ്രതിജ്ഞാബദ്ധമാണ്’-ഈ
പ്രകൃതി ക്ഷോഭത്തിൽ ദക്ഷിണ കന്നട ജില്ലയിൽ 911 വീടുകൾ നശിച്ചു
പ്രകൃതിക്ഷോഭത്തിൽ ദക്ഷിണ കന്നട ജില്ലയിൽ കഴിഞ്ഞ രണ്ടര മാസത്തിനിടെ 911 വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചതായി ജില്ല ദുരന്ത നിവാരണ അതോറിറ്റിയുടെ കണക്കുകൾ വ്യക്തമാക്കുന്നു. ഏപ്രിൽ ഒന്നിനും ജൂൺ 18നും ഇടയിൽ 829 വീടുകൾ ഭാഗികമായും 82 വീടുകൾ പൂർണമായും തകർന്ന തായി അതോറിറ്റി അറിയിച്ചു. ജൂൺ മാസത്തിൽ മാത്രം ഇതിൽ പൂർണമായി തകർന്ന രണ്ട് വീടുകൾ ഉൾപ്പെടെ 126 എണ്ണം നശിച്ചു. 705 വീടുകൾ ഭാഗികമായും 80 വീടുകൾ ഏപ്രിൽ,
വയറിലെ കൊഴുപ്പ് നീക്കൽ ശസ്ത്രക്രിയ; നീതുവിനു നഷ്ടം 9 വിരലുകൾ
ശസ്ത്രക്രിയപ്പിഴവിനെത്തുടർന്ന് കൈ, കാൽ വിരലുകൾ നഷ്ടപ്പെട്ട ദുരനുഭവം തുറന്ന് പറഞ്ഞ് എം എസ് നീതു. വയറിലെ കൊഴുപ്പ് നീക്കൽ ശസ്ത്രക്രിയ ക്ലിനിക് അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായത് കടുത്ത അനീതിയാണെന്ന് നീതു പറയുന്നു പറയുന്നു. ആശുപത്രി അധികൃതരുടെ ആദ്യ പ്രതികരണം എല്ലാം നിസാരമെന്നായിരുന്നു. 9 വിരലുകളാണ് നീതുവിന് നഷ്ടമായത്. തിരുവനന്തപുരം കഴക്കൂട്ടം കോസ്മെറ്റിക് ഹോസ്പിറ്റലില്‍ ഫെബ്രുവരി 22 നാണ് നീതു ശസ്ത്രിക്രിയ നടത്തിയത്. 23 ന് വീട്ടിലെത്തിയ ശേഷം ക്ഷീണവും തളര്‍ച്ചയും
38 അന്താരാഷ്ട്ര വിമാനസർവീസുകൾ എയർ ഇന്ത്യ വെട്ടിക്കുറക്കും
ആഴ്ചയിൽ 38 അന്താരാഷ്ട്ര വിമാനസർവീസുകൾ ജൂൺ 21-നും ജൂലായ് 15-നും ഇടയിൽ വെട്ടിക്കുറയ്ക്കുമെന്നും മൂന്ന് വിദേശസർവീസുകൾ റദ്ദാക്കുമെന്നും എയർ ഇന്ത്യ. വൈഡ് ബോഡി (കൂടുതൽ യാത്രക്കാരെയും കാർഗോയും ഉൾക്കൊള്ളുന്ന) അന്താരാഷ്ട്ര വിമാനസർവീസുകൾ 15 ശതമാനം കുറയ്ക്കാൻ നേരത്തേ തീരുമാനിച്ചിരുന്നു. അമൃത്സർ-ലണ്ടൻ, ഗോവ-ലണ്ടൻ റൂട്ടിലെ മൂന്നുവീതം സർവീസുകളും ഡൽഹി-നെയ്റോബി റൂട്ടിലെ നാലു സർവീസുകളുമാണ് റദ്ദാക്കിയത്.
ഗവർണർ പിന്നോട്ടില്ല; രാജ്ഭവനിലെ എല്ലാ പരിപാടികളിലും ഭാരതാംബചിത്രവും പുഷ്പാർച്ചനയും
രാജ്ഭവനിലെ എല്ലാ പരിപാടികളിലും ഭാരതാംബചിത്രവും പുഷ്പാർച്ചനയും നടത്താൻ നിർദേശം ഭാരതാംബ ചിത്ര വിവാദത്തിൽ വിട്ടുവീഴ്ച വേണ്ടെന്ന നിലപാടിൽ ഗവർണറും സർക്കാരും. രാജ്ഭവനിലെ എല്ലാ പരിപാടികളിലും ഭാരതാംബചിത്രവും പുഷ്പാർച്ചനയും നടത്താൻ നിർദേശം. ഇന്ന് പശ്ചിമബംഗാൾ രൂപീകരണ ദിനാഘോഷത്തിലും 21ന് അന്താരാഷ്ട്ര യോഗ ദിനാഘോഷത്തിലും ചിത്രം ഉപയോഗിക്കും. രാവിലെ വിളക്ക് കൊളുത്താനും പരിപാടിക്ക് മുൻപ് പുഷ്പാർച്ചന നടത്താനുമാണ് നിർദേശം. രാജ്ഭവനെതിരെ ഭാരതാംബ ചിത്ര വിവാദത്തിൽ നിലപാട് കടുപ്പിക്കാനാണ് സർക്കാർ തീരുമാനം. രാജ്ഭവനിൽ സംഘടിപ്പിച്ച
പി.എസ്.ജിയെ ഞെട്ടിച്ചത് ബ്രസീലിയൻ; യൂറോപ്യൻ ചാമ്പ്യന്മാർക്ക് അടിതെറ്റി
ക്ലബ് ലോകകപ്പിൽ യൂറോപ്യൻ ചാമ്പ്യന്മാരെ ഞെട്ടിച്ച് ബ്രസീലിയൻ ക്ലബ് ബോട്ടോഫോഗോ ഫ്രഞ്ച് വമ്പന്മാർ ഏക പക്ഷീയമായ ഒരു ഗോളിനാണ് കീഴടങ്ങിയത്. 36-ാം മിനിറ്റിൽ സ്ട്രൈക്കർ ഇഗോർ ജീസസാണ് ബോട്ടോഫോഗോക്കായി വിജയഗോൾ നേടിയത്. ബഹുഭൂരിപക്ഷം സമയവും പന്ത് കൈവശം വെച്ച പി.എസ്.ജി ഗോൾ തിരിച്ചടിക്കാനുള്ള ശ്രമങ്ങൾ ഏറെ നടത്തിയെങ്കിലും ഫലം കണ്ടില്ല. അത്ലറ്റികോ മാഡ്രിഡിനെ 4-0ത്തിന് ആദ്യ മത്സരത്തിൽ തകർത്ത പി.എസ്.ജിക്ക് അപ്രതീക്ഷിത തോൽവിയാണ് ഏറ്റുവാങ്ങേണ്ടി വന്നത്. അതേസമയം, കളിച്ച രണ്ടുമത്സരവും
പിങ്ക് കാർഡിലേക്ക് മാറാൻ അപേക്ഷ പ്രവാഹം
മുൻഗണന റേഷൻ കാർഡിലേക്ക് മാറാൻ അപേക്ഷ പ്രവാഹം.16 ദിവസം കൊണ്ട് 20,766 പേരാണ് അപേക്ഷിച്ചത്. ജൂൺ 30 വരെയാണ് അവസരം. പരിശോധനയിൽ ഇവർ അർഹരാണെന്ന് കണ്ടാൽ പിങ്ക് കാർഡ് കിട്ടും. അപേക്ഷ സ്വീകരിച്ച് കഴിഞ്ഞാൽ സൂക്ഷ്മ പരിശോധന നടത്തുമെന്ന് മന്ത്രി ജി ആർ അനിൽ പറഞ്ഞു. ഓഗസ്റ്റ് 31-നകം നടപടി പൂർത്തിയാക്കും. സാമ്പത്തികമായി മെച്ചമായ നിലയിലുള്ള, മുൻഗണനാ വിഭാഗത്തിൽ കടന്നുകൂടിയ 2.08 ലക്ഷം പേർ പിങ്ക് കാർഡുകളും 3168 പേർ
ഇസ്രയേല്‍ വിടാൻ താൽപര്യമുള്ള ഇന്ത്യക്കാരെ ഒഴിപ്പിക്കും; എംബസിയില്‍ രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ദ്ദേശം
ഇസ്രയേൽ വിടാൻ താൽപര്യമുള്ള ഇന്ത്യക്കാരെ ഒഴിപ്പിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം. കരമാർഗവും വ്യോമമാർഗവുമായിരിക്കും ഇന്ത്യക്കാരെ ഒഴിപ്പിക്കുകയെന്നും കേന്ദ്രം വ്യക്തമാക്കി. ടെൽ അവീവിലെ ഇന്ത്യൻ എംബസി ഏകോപനം നടത്തും. എല്ലാ ഇന്ത്യക്കാരും എം ബസിയിൽ രജിസ്റ്റർ ചെയ്യണമെന്ന് അറിയിപ്പുണ്ട്. ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയെ ജീവനോടെ തുടരാൻ അനുവദിക്കില്ലെന്ന് ഇസ്രയേൽ പ്രതിരോധമന്ത്രി ഇസ്രയേൽ കാട്‌സ് അറിയിച്ചു. ഖമനയിയുടെ ലക്ഷ്യം സാധാരണക്കാരാണെന്നും കാട്‌സ് പറഞ്ഞു. ഇസ്രയേലിലെ ആശുപത്രി ആക്രമണത്തിന് പിന്നാലെയാണ് ഇസ്രയേലിൻ്റെ
ദുരിതാശ്വാസ ക്യാംപുകളുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച് തൃശ്ശൂർ കളക്ടർ
ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന തൃശ്ശൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ജൂൺ 20) ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ അവധി പ്രഖ്യാപിച്ചു. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റം ഉണ്ടായിരിക്കില്ല.