ഇന്ത്യയിലെ 54 സർവകലാശാലകൾ 2026 ലെ ക്യുഎസ് വേൾഡ് യൂണിവേഴ്‌സിറ്റി റാങ്കിംഗിൽ ഇടം നേടി. റാങ്കിംഗിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ദൽഹി (ഐഐടി ഡൽഹി) 123-ാം സ്ഥാനം നേടി രാജ്യത്തെ ഏറ്റവും മികച്ച സ്ഥാപനമെന്ന ബഹുമതി നേടി.

‘നമ്മുടെ വിദ്യാഭ്യാസ മേഖലയ്ക്ക് ക്യുഎസ് വേൾഡ് യൂണിവേഴ്‌സിറ്റി 2026 റാങ്കിംഗ് വളരെ നല്ല വാർത്ത കൊണ്ടുവന്നു ഇന്ത്യയിലെ യുവാക്കളുടെ പ്രയോജനത്തിനായി ഗവേഷണ-നവീകരണ ആവാസവ്യവസ്ഥയെ കൂടുതൽ ശക്തിപ്പെടുത്താൻ നമ്മുടെ സർക്കാർ പ്രതിജ്ഞാബദ്ധമാണ്’-ഈ നേട്ടത്തിൽ സന്തോഷം പ്രകടിപ്പിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സിൽ എഴുതി.

വെറും 11 സർവകലാശാലകളായിരുന്നു 2014-ൽ ഉണ്ടായിരുന്നതെങ്കിൽ ഇപ്പോൾ 54 എണ്ണം ആയി ഉയർന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സർക്കാർ കഴിഞ്ഞ ദശകത്തിൽ ആരംഭിച്ച പരിവർത്തനാത്മകമായ വിദ്യാഭ്യാസ പരിഷ്കാരങ്ങളുടെ ഒരു തെളിവാണ് ഈ 5 മടങ്ങ് കുതിപ്പ്. എൻഇപി 2020 നമ്മുടെ വിദ്യാഭ്യാസ ഭൂപ്രകൃതിയെ മാറ്റുക മാത്രമല്ല അതിൽ വിപ്ലവകരമായ മാറ്റങ്ങൾ വരുത്തുകയും ചെയ്യുന്നു എന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനും പറഞ്ഞു.

Related Posts