പണരഹിത യാത്ര പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഓൺലൈൻ ടിക്കറ്റ് വാങ്ങുന്നവർക്ക് റെയിൽവേ മന്ത്രാലയം മൂന്ന് ശതമാനം കിഴിവ് പ്രഖ്യാപിച്ചു. 2026 ജനുവരി 14 മുതൽ റിസർവ് ചെയ്യാത്ത ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ റെയിൽ വൺ ആപ് ഉപയോഗിക്കുന്ന ആൾക്ക് അവർ ഏത് ഡിജിറ്റൽ പേയ്മെൻ്റ് രീതി തിരഞ്ഞെടുത്താലും മൂന്ന് ശതമാനം കിഴിവ് ലഭിക്കും.
‘ആർ-വാലറ്റ് ഉപയോഗിക്കുന്ന ആളുകൾക്ക് നിലവിൽ മൂന്ന് ശതമാനം കിഴിവ് ലഭിക്കുന്നുണ്ട്. പുതുതായി ആരംഭിക്കുന്ന ആറ് മാസത്തെ ഓഫർ പ്രകാരം 2026 ജൂലൈ 14 വരെ ആപ് വഴി നടത്തുന്ന എല്ലാ ഓൺലൈൻ പേയ്മെൻ്റുകൾക്കും കിഴിവ് ബാധകമാണ്.