‘മൂൺ വാക്ക്’ ഇന്നു മുതൽ തിയേറ്ററുകളിൽ
നവാഗതരായ ഒരുകൂട്ടം പ്രതിഭകളെ മലയാള സിനിമക്ക് വീണ്ടും സമ്മാനിക്കുകയാണ് മൂൺ വാക്ക് എന്ന ചിത്രം. ലിജോ ജോസ് പെല്ലിശ്ശേരി അവതരിപ്പിച്ച് ലിസ്റ്റിൻ സ്റ്റീഫനും ജസി അഹമ്മദും ചേർന്ന് നിർമ്മിക്കുന്ന ചിത്രം നിരവധി പരസ്യ ചിത്രങ്ങളിലുടെ ശ്രദ്ധേയനായ വിനോദ് എ.കെ ആണ് സംവിധാനം ചെയ്യുന്നത്. കൊച്ചിയിൽ കഴിഞ്ഞദിവസം നടന്ന മൂൺവാക്കിൻ്റെ പ്രീമിയർ ഷോ കാണാനായി മലയാള സിനിമയിലെ വിവിധ മേഖലകളിലെ പ്രഗത്ഭരാണ് എത്തിച്ചേർന്നത്. പ്രിവ്യൂവിന് വലിയ പ്രശംസയും നിലയ്ക്കാത്ത കൈയടികളുമാണ് ലഭിച്ചത്.
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ്: എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി എം സ്വരാജ് മല്‍സരിക്കും
എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായ എം സ്വരാജിനെ പ്രഖ്യാപിച്ചു. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനാണ് പ്രഖ്യാപനം നടത്തിയത്. സ്വരാജ് 2016-2021 ല്‍ കാലഘട്ടത്തില്‍ തൃപ്പൂണിത്തുറയിലെ നിയമസഭാംഗമായിരുന്നു. നിലമ്പൂരില്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയെ തന്നെ തിരഞ്ഞെടുപ്പില്‍ നിര്‍ത്തിയതോടെ ഇനി ഒരുങ്ങുക രാഷ്ട്രീയ പോരാട്ടമായിരിക്കും. യുഡിഎഫ് നിലവില്‍ ആര്യാടന്‍ ഷൗക്കത്തിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു കഴിഞ്ഞു. എസ്ഡിപിഐ സ്ഥാനാര്‍ഥിയായി നിലമ്പൂരില്‍
അപ്പാര്‍ട്ടുമെന്റുകള്‍ക്ക് സഞ്ചാരി ബാംഗ്ലൂർ വാട്ടർ സപ്ലെ ആൻഡ് സ്വീവേജ് ബോർഡ് കാവേരി പദ്ധതി മുഖേന ‘വെള്ളം’ ബുക്ക് ചെയ്യാം
അപ്പാർട്ടുമെൻ്റുകളിൽ താമസിക്കുന്നവർക്ക് കുടിവെള്ളം ഓൺലൈനായി ബുക്ക് ചെയ്യുന്നതിനായി ബാംഗ്ലൂർ വാട്ടർ സപ്ലെ ആൻഡ് സ്വീവേജ് ബോർഡ് (ബി.ഡബ്ല്യു.എസ്.എസ്.ബി) കാവേരി പദ്ധതി ആരംഭിച്ചു. പദ്ധതി പ്രകാരം ബി.ഐ.എസ് അംഗീകാരമുള്ള കുടിവെള്ളമാണ് വിതരണം ചെയ്യുന്നത്. ബി.ഡബ്ല്യു.എസ്.എസ്.ബിയുടെ ഔദ്യോഗിക വെബ് സൈറ്റ്/ മൊബൈൽ ആപ് എന്നിവ മുഖേന വെള്ളം ബുക്ക് ചെയ്യാം. മൊബൈൽ ആപ്/ വെബ്സൈറ്റ് മുഖേന വെള്ളം ബുക്ക് ചെയ്യുന്ന ഇന്ത്യയിലെ ആദ്യത്തെ കുടിവെള്ള പദ്ധതി കൂടിയാണിത്. അപ്പാർട്ടുമെൻ്റുകൾക്ക് പദ്ധതി മുഖേന ഒരു
ഒരു പകല്‍ കൂടി യുഡിഎഫ് തീരുമാനത്തിനായി കാത്തിരിക്കാൻ തയ്യാർ: പി വി അന്‍വര്‍
ഒരു പകല്‍ കൂടി യുഡിഎഫ് തീരുമാനത്തിനായി കാത്തിരിക്കാന്‍ തയ്യാറെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് അന്‍വര്‍. ഇതിന്റെ ഭാഗമായി വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനം പെട്ടെന്ന് നിര്‍ത്തി. സാമുദായിക നേതാക്കള്‍ കാത്തിരിക്കാന്‍ ആവശ്യപ്പെട്ടതായും ഇനിയുള്ളത് പിന്നീട് പറയാം എന്നു പറഞ്ഞായിരുന്നു അന്‍വര്‍ സമ്മേളനം നിര്‍ത്തിയത്. യുഡിഎഫിന് ഇതുവരെ നിരുപാധിക പിന്തുണ നല്‍കിയിരുന്നു, ഘടകകക്ഷിയാക്കാതെ ഇനി യുഡിഎഫിനെ പിന്തുണയ്ക്കേണ്ടെന്ന ഉറച്ച നിലപാടിലാണ് അന്‍വര്‍. യുഡിഎഫ് സ്ഥാനാര്‍ഥിയായ ആര്യാടന്‍ ഷൗക്കത്തിനെതിരേ അന്‍വര്‍ പറഞ്ഞ കാര്യങ്ങള്‍ പിന്‍വലിച്ച്
‘നിങ്ങളുടെ ഭാര്യയെ ആദ്യം സിന്ദൂരം അണിയിക്കൂ’; നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് മമത ബാനര്‍ജി
നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. പശ്ചിമബംഗാളിലെ റാലിയിൽ മോദി നടത്തിയ വിമർശനങ്ങൾക്ക് പിന്നാലെയാണ് മമതയുടെ പ്രതികരണം. പഹൽഗാം ഭീകരാക്രമണം, ഓപ്പറേഷൻ സിന്ദൂർ, തുടർന്നുണ്ടായ പാകിസ്‌താനുമായുള്ള സൈനിക സംഘർഷം എന്നിവയ്ക്ക് ശേഷം കേന്ദ്ര സർക്കാരിൻ്റെ നയതന്ത്ര ഇടപെടലുകളുടെ ഭാഗമായി പ്രതിപക്ഷ അംഗങ്ങൾ വിദേശത്ത് തുടരുമ്പോഴും, ഇന്ത്യയുടെ സൈനിക ആക്രമണങ്ങളെ രാഷ്ട്രീയ നേട്ടങ്ങൾക്കായി മോദി ഉപയോഗിക്കുകയാണെന്ന് മമത ആരോപിച്ചു. ‘എല്ലാ സ്ത്രീകൾക്കും അന്തസുണ്ട്. അവർ അവരുടെ ഭർത്താക്കന്മാരിൽനിന്നാണ് സിന്ദൂരം
റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരു ഫൈനലിൽ
ഐപിഎൽ ട്വൻ്റി-20 ക്രിക്കറ്റിൽ, 2016 സീസണിനുശേഷം റോയൽ ചല ഞ്ചേഴ്‌സ് ബംഗളൂരു ഫൈനലിൽ. ക്വാളിഫയർ ഒന്ന് പോരാട്ടത്തിൽ പഞ്ചാബ് കിംഗ്സിനെ 8 വിക്കറ്റിനു കീഴടക്കിയാണ് ആർസിബി ഫൈനലിലേക്കു മുന്നേറിയത്. പഞ്ചാബ് കിംഗ്‌സിനെ 101 റൺസിന് എറിഞ്ഞിട്ട റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരു, 10 ഓവറിൽ ലക്ഷ്യം നേടി. ആർസിബി ഓപ്പണർ ഫിൽ സാൾട്ട് (27 പന്തിൽ 56), ക്യാപ്റ്റൻ രജത് പാട്ടിദാർ (8 പന്തിൽ 15) എന്നിവർ പുറത്താകാതെ നിന്നു. വിരാട്
കന്നഡ ഭാഷ വിവാദം; കമൽഹാസൻ മാപ്പ് പറയണം ഇല്ലെങ്കിൽ കർണാടകയിൽ ‘ തഗ് ലൈഫ്’ പ്രദർശിപ്പിക്കില്ല: കർണാടക ഫിലിം ചേംബർ
തമിഴ് നടൻ കമൽഹാസൻ കന്നട ഭാഷയുമായി ബന്ധപ്പെട്ട വിവാദ പരാമർശത്തിൽ വെള്ളിയാഴ്ചക്കകം മാപ്പ് പറഞ്ഞില്ലെങ്കിൽ അദ്ദേഹത്തിൻ്റെ പുതിയ ചിത്രമായ ‘തഗ് ലൈഫ്’ കർണാടകയിൽ പ്രദർശിപ്പിക്കില്ലെന്ന് കർണാടക ഫിലിം ചേംബർ ഓഫ് കോമേഴ്സ് (എഫ്.കെ.സി.സി) പ്രസിഡൻ്റ് എം. നരസിംഹലു. ബംഗളൂരുവിൽ വ്യാഴാഴ്‌ച ചേർന്ന യോഗത്തിന് ശേഷം യോഗ തീരുമാനം വിശദീകരിക്കുകയായിരുന്നു അദ്ദേഹം. അദ്ദേഹവുമായി എഫ്.കെ.സി.സി ഓഫിസ് ഭാരവാഹികൾ ബന്ധപ്പെടാൻ ശ്രമിക്കുന്നുണ്ടെന്നും നരസിംഹലു പറഞ്ഞു. ‘ കമലിൻ്റെ സിനിമക്ക് പല കന്നട ഗ്രൂപ്പുകളും
പഞ്ചാബില്‍ പടക്കനിര്‍മാണ ഫാക്ടറിയില്‍ സ്‌ഫോടനം; 25-ലധികം ആളുകള്‍ക്ക് പരിക്ക്, 5 മരണം,
പടക്കനിര്‍മാണ ഫാക്ടറിയില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ 5 മരണം. പഞ്ചാബിലെ ശ്രീമുക്ത്‌സാര്‍ സാഹിബില്‍ പടക്കനിര്‍മാണ ഫാക്ടറിയില്‍ വെള്ളിയാഴ്ച ഉണ്ടായ സ്‌ഫോടനത്തില്‍ 25-ലധികം ആളുകള്‍ക്ക് പരിക്കേറ്റു. സ്‌ഫോടനത്തില്‍ ഫാക്ടറി പ്രവര്‍ത്തിച്ചിരുന്ന രണ്ടുനില കെട്ടിടം പൂര്‍ണമായും തകര്‍ന്നു. കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധിപേര്‍ ഇപ്പോഴും കുടുങ്ങി കിടക്കുന്നതായാണ് വിവരം. സ്ഥലത്ത് ഇപ്പോഴും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. പഞ്ചാബിലെ ശ്രീമുക്ത്‌സാര്‍ സാഹിബിലെ സിന്‍ഗവാലി-കോട്ട്‌ലി റോഡില്‍ വെള്ളിയാഴ്ച രാവിലെയോടെയാണ് അപകടം നടന്നത്. പരിക്കേറ്റവരെ ബതിന്‍ഡയിലെ എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്‌ഫോടനകാരണം
നിലമ്പൂർ യുഡിഎഫ് തിരഞ്ഞെടുപ്പ് പ്രചാരണം; ഇന്ന് ആര്യാടൻ ഷൗക്കത്ത് പുതുപ്പള്ളിയിൽ
ആര്യാടൻ ഷൗക്കത്ത് ഇന്ന് നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് യുഡിഎഫ് പ്രചരണത്തിന്റെ ഭാഗമായി പുതുപ്പള്ളി സെയ്ന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളി സന്ദർശിക്കും. യുഡിഎഫ് നേതാക്കളോടൊപ്പം ഉമ്മൻചാണ്ടിയുടെ കല്ലറയിൽ പുഷ്പാർച്ചന നടത്തി അനുഗ്രഹം തേടാനാണ് അദ്ദേഹമെത്തുന്നത്. സ്വീകരിക്കാൻ ചാണ്ടി ഉമ്മൻ എംഎൽഎയും യുഡിഎഫ് പ്രവർത്തകരും എത്തും. നിലമ്പൂരിൽ പിവി അൻവർ മത്സരിക്കുമോ എന്നതിൽ തീരുമാനം ഇന്നറിയാം. തൃണമുൽ പ്രവർത്തക സമിതി യോഗത്തിന് ശേഷം തീരുമാനം അറിയിക്കും. അദ്ദേഹം ഇന്ന് ഇതിനായി രാവിലെ മാധ്യമങ്ങളെ
മഴക്കെടുതിയിൽ 5 മരണം; സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളിൽ റെഡ് അലേർട്ട്
സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളിൽ റെഡ് അലേർട്ട്. കണ്ണൂർ, കാസറഗോഡ്, ഇടുക്കി എന്നീ ജില്ലകളിലാണ് റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 9 ജില്ലകളിൽ ഓറഞ്ച് അലേർട്ടും നിലവിലുണ്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലേർട്ട്. അതേസമയം നാളെ (മെയ് 31) സംസ്ഥാനത്തുടനീളം യെല്ലോ അലേർട്ടാണ് നിലവിലെ കാലാവസ്ഥാ പ്രവചനങ്ങൾ പ്രകാരം പ്രാബല്യത്തിലുള്ളത്. എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട ശക്തമായ