ആര്യാടൻ ഷൗക്കത്ത് ഇന്ന് നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് യുഡിഎഫ് പ്രചരണത്തിന്റെ ഭാഗമായി പുതുപ്പള്ളി സെയ്ന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളി സന്ദർശിക്കും. യുഡിഎഫ് നേതാക്കളോടൊപ്പം ഉമ്മൻചാണ്ടിയുടെ കല്ലറയിൽ പുഷ്പാർച്ചന നടത്തി അനുഗ്രഹം തേടാനാണ് അദ്ദേഹമെത്തുന്നത്. സ്വീകരിക്കാൻ ചാണ്ടി ഉമ്മൻ എംഎൽഎയും യുഡിഎഫ് പ്രവർത്തകരും എത്തും.

നിലമ്പൂരിൽ പിവി അൻവർ മത്സരിക്കുമോ എന്നതിൽ തീരുമാനം ഇന്നറിയാം. തൃണമുൽ പ്രവർത്തക സമിതി യോഗത്തിന് ശേഷം തീരുമാനം അറിയിക്കും. അദ്ദേഹം ഇന്ന് ഇതിനായി രാവിലെ മാധ്യമങ്ങളെ കാണും. അതേസമയം ആര്യാടൻ ഷൌക്കത്തിന് പിന്തുണ പ്രഖ്യാപിച്ചാൽ മാത്രം അൻവറുമായി ചർച്ച നടത്താം എന്ന നിലപാടിലാണ് കോൺഗ്രസ്.

Related Posts