പടക്കനിര്‍മാണ ഫാക്ടറിയില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ 5 മരണം. പഞ്ചാബിലെ ശ്രീമുക്ത്‌സാര്‍ സാഹിബില്‍ പടക്കനിര്‍മാണ ഫാക്ടറിയില്‍ വെള്ളിയാഴ്ച ഉണ്ടായ സ്‌ഫോടനത്തില്‍ 25-ലധികം ആളുകള്‍ക്ക് പരിക്കേറ്റു. സ്‌ഫോടനത്തില്‍ ഫാക്ടറി പ്രവര്‍ത്തിച്ചിരുന്ന രണ്ടുനില കെട്ടിടം പൂര്‍ണമായും തകര്‍ന്നു. കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധിപേര്‍ ഇപ്പോഴും കുടുങ്ങി കിടക്കുന്നതായാണ് വിവരം. സ്ഥലത്ത് ഇപ്പോഴും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

പഞ്ചാബിലെ ശ്രീമുക്ത്‌സാര്‍ സാഹിബിലെ സിന്‍ഗവാലി-കോട്ട്‌ലി റോഡില്‍ വെള്ളിയാഴ്ച രാവിലെയോടെയാണ് അപകടം നടന്നത്. പരിക്കേറ്റവരെ ബതിന്‍ഡയിലെ എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്‌ഫോടനകാരണം വ്യക്തമല്ലെന്ന് ലാംബി ഡിഎസ്പി ജസ്പാല്‍ സിങ് മാധ്യമങ്ങളോട് പറഞ്ഞു.

Related Posts