ഐപിഎൽ ട്വൻ്റി-20 ക്രിക്കറ്റിൽ, 2016 സീസണിനുശേഷം റോയൽ ചല ഞ്ചേഴ്‌സ് ബംഗളൂരു ഫൈനലിൽ. ക്വാളിഫയർ ഒന്ന് പോരാട്ടത്തിൽ പഞ്ചാബ് കിംഗ്സിനെ 8 വിക്കറ്റിനു കീഴടക്കിയാണ് ആർസിബി ഫൈനലിലേക്കു മുന്നേറിയത്. പഞ്ചാബ് കിംഗ്‌സിനെ 101 റൺസിന് എറിഞ്ഞിട്ട റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരു, 10 ഓവറിൽ ലക്ഷ്യം നേടി.
ആർസിബി ഓപ്പണർ ഫിൽ സാൾട്ട് (27 പന്തിൽ 56), ക്യാപ്റ്റൻ രജത് പാട്ടിദാർ (8 പന്തിൽ 15) എന്നിവർ പുറത്താകാതെ നിന്നു. വിരാട് കോഹ്ലി (12), മായങ്ക് അഗർവാൾ (19) എന്നിവരുടെ വിക്കറ്റാണ് ആർസിബിക്കു നഷ്ടപ്പെട്ടത്. ബംഗളുരു ഫൈനലിൽ പ്രവേശിക്കുന്നത് ഐപിഎൽ ചരിത്രത്തിൽ ഇതു നാലാം തവണ. 2009, 2011, 2016 എഡിഷനുകളിൽ ഫൈനലിൽ പ്രവേശിച്ചെങ്കിലും ഇതുവരെ ട്രോഫിയിൽ ചുംബിക്കാൻ വിരാട് കോഹ്‌ലിയുടെ ആർസിബിക്കു സാധിച്ചിട്ടില്ല.