അപ്പാർട്ടുമെൻ്റുകളിൽ താമസിക്കുന്നവർക്ക് കുടിവെള്ളം ഓൺലൈനായി ബുക്ക് ചെയ്യുന്നതിനായി ബാംഗ്ലൂർ വാട്ടർ സപ്ലെ ആൻഡ് സ്വീവേജ് ബോർഡ് (ബി.ഡബ്ല്യു.എസ്.എസ്.ബി) കാവേരി പദ്ധതി ആരംഭിച്ചു. പദ്ധതി പ്രകാരം ബി.ഐ.എസ് അംഗീകാരമുള്ള കുടിവെള്ളമാണ് വിതരണം ചെയ്യുന്നത്. ബി.ഡബ്ല്യു.എസ്.എസ്.ബിയുടെ ഔദ്യോഗിക വെബ് സൈറ്റ്/ മൊബൈൽ ആപ് എന്നിവ മുഖേന വെള്ളം ബുക്ക് ചെയ്യാം. മൊബൈൽ ആപ്/ വെബ്സൈറ്റ് മുഖേന വെള്ളം ബുക്ക് ചെയ്യുന്ന ഇന്ത്യയിലെ ആദ്യത്തെ കുടിവെള്ള പദ്ധതി കൂടിയാണിത്.

അപ്പാർട്ടുമെൻ്റുകൾക്ക് പദ്ധതി മുഖേന ഒരു വർഷത്തേക്ക് ബുക്കിങ് നടത്താം. മുൻകൂറായി ഒരു മാസത്തെ തുക നൽകണം. അപ്പാർട്ടുമെൻ്റുകളിൽ ഇതുമൂലം തടസ്സമില്ലാതെ ജലവിതരണം ലഭ്യമാകും. ജലസ്രോതസ്സുകൾ നഗരത്തിൽ കുറഞ്ഞുവരുന്ന സാഹചര്യത്തിൽ ഭൂഗർഭ ജല ഉപയോഗം കുറക്കുക എന്നതാണ് പദ്ധതി തുടങ്ങാൻ കാരണമെന്ന് ബി.ഡബ്ല്യു.എസ്.എസ്.ബി ചെയർമാൻ രാം പ്രശാന്ത് മനോഹർ പറഞ്ഞു

Related Posts