ഹൈബ്രിഡ് കഞ്ചാവ് കേസ്; അഷ്‌റഫ് ഹംസയെയും ഖാലിദ് റഹ്‌മാനെയും സസ്‌പെന്‍ഡ് ചെയ്ത് ഫെഫ്ക
ലഹരിയുമായി പിടിയിലായ യുവ സംവിധായകർ ഖാലിദ് റഹ്‌മാനേയും അഷ്റഫ് ഹംസയേയും ഫെഫ്‌ക സസ്പെൻഡ് ചെയ്തു. ഈ സംവിധായകർക്കെതിരെ കേസിൻ്റെ പശ്ചാത്തലത്തിൽ നടപടിയെടുക്കാൻ ഫെഫ്‌ക നേതൃത്വം ഡയറക്ടേർസ് യൂണിയന് നിർദേശം നൽകിയിരുന്നു. ലഹരിയുമായി സിനിമാസെറ്റിൽ നിന്ന് പിടികൂടുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഫെഫ്‌ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്‌ണൻ നേരത്തെ വ്യക്തമാക്കിയിരുന്നു. ഹൈബ്രിഡ് കഞ്ചാവുമായി ഞായറാഴ്ച പുലർച്ചെ രണ്ടോടെയാണ് 2 സംവിധായകരടക്കം 3 പേർ എക്സൈസിൻ്റെ പിടിയിലാകുന്നത്. 1.6 ഗ്രാം ഹൈബ്രിഡ്
കോഴിക്കോട് യുവാവിനെ അക്രമി സംഘം മർദിച്ചു കൊന്നു
കോഴിക്കോട് പാലക്കോട്ടുവയൽ പാലക്കണ്ടിയിൽ ക്ഷേത്രോത്സവത്തിൽ പങ്കെടുക്കാനെത്തിയ യുവാവിനെ ഒരുസംഘം മർദിച്ചുകൊന്നു. അമ്പലക്കണ്ടി സ്വദേശി ബോബിയുടെ മകൻ സൂരജാണ് (20) കൊല്ലപ്പെട്ടത്. പതിനഞ്ചോളം ആളുകൾ ചേർന്നാണ് യുവാവിനെ മർദിച്ച് കൊലപ്പെടുത്തിയത്. സുരജും ഒപ്പം പഠിച്ചിരുന്ന സുഹൃത്തുക്കളും തമ്മിൽ ഇന്നലെ രാത്രിയിൽ സംഘർഷമുണ്ടായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. സംഘം ചേർന്ന് മർദിച്ച് കൊലപ്പെടുത്തിയെന്നാണ് വിവരം. ചേവായൂർ പൊലീസ് 3 പേരെ കസ്റ്റഡിയിലെടുത്തു. ഇതിൽ സമീപവാസിയായ അച്ഛനും രണ്ടുമക്കളും ഉൾപ്പെടും. കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്.
തമിഴ്നാട് മന്ത്രിസഭ പുനഃസംഘടിപ്പിക്കും
മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ തമിഴ്നാട് മന്ത്രിസഭ പുനഃസംഘടിപ്പിക്കാൻ തീരുമാനിച്ചതായി സൂചന. വൈദ്യുതി മന്ത്രി സെന്തിൽ ബാലാജി രാജിവെച്ചേക്കണ്ട സാഹചര്യം കൂടി വന്ന നിലയ്ക്കാണിത്. സുപ്രീംകോടതിയുടെ അന്ത്യശാസനം കളളപ്പണം വെളുപ്പിക്കൽ കേസിൽ വന്ന പശ്ചാത്തലത്തിലാണ് സെന്തിൽ ബാലാജിയുടെ രാജി വേണ്ടിവരുന്നത്. സെന്തിലിനെ മാറ്റുന്നതോടൊപ്പം മറ്റ് ചില മാറ്റങ്ങൾ കൂടി മന്ത്രിസഭയിൽ സ്റ്റാലിൻ കൊണ്ടു വന്നേക്കും.
നദീജല കരാർ മരവിപ്പിച്ചതോടെ പാകിസ്ഥാൻ ജലയുദ്ധഭീതിയിൽ; അന്വേഷണത്തോട് സഹകരിക്കാം: പാക് പ്രധാനമന്ത്രി
ഇന്ത്യ സിന്ധു നദീജല കരാർ മരവിപ്പിച്ചതോടെ പാകിസ്ഥാൻ ജലയുദ്ധഭീതിയിൽ. പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് അതിനിടെ നിക്ഷ്പക്ഷ അന്വേഷണത്തോട് സഹകരിക്കാമെന്ന് നിലപാടെടുത്തു. എന്നാൽ, വെള്ളം നൽകിയില്ലെങ്കിൽ ചോരപ്പുഴയൊഴുകുമെന്ന് പാകിസ്ഥാൻ മുൻ വിദേശകാര്യ മന്ത്രിയും പാകിസ്ഥാൻ പ്യൂപ്പിൾസ് പാർട്ടി നേതാവുമായ ബിലാവൽ ഭൂട്ടോ സർദാരി ഭീഷണി മുഴക്കി. വെള്ളം യഥേഷ്ടം കിട്ടാതിരുന്നാൽ രാജ്യത്തിൻ്റെ സമ്പദ് വ്യവസ്ഥയിലുണ്ടാവുന്ന പ്രതിസന്ധി പാക് നേതാക്കളുടെ ഉറക്കം കെടുത്തി. പാകിസ്ഥാനിലേക്ക് ടിബറ്റിൽ നിന്നും ഇന്ത്യ വഴി ഒഴുകുന്ന സിന്ധു
മുസ്ലിം ലീഗിൻ്റെ മതേതര കാഴ്‌ചപ്പാട് കാപട്യമാണെന്ന് വെള്ളാപ്പള്ളി നടേശൻ
മുസ്ലിം ലീഗിൻ്റെ മതേതര കാഴ്‌ചപ്പാട് കാപട്യമാണെന്ന് എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കാലങ്ങളായി മുസ്ലിം ലീഗ് പുലർത്തുന്നത് സമുദായത്തിൻ്റെ പേരു പറഞ്ഞ് അവർക്കിടയിലെ സമ്പന്നരെ സഹായിക്കുന്ന നിലപാടാണ്. ഇതു പറഞ്ഞ തൻ്റെ മലപ്പുറം പ്രസംഗം തെറ്റിദ്ധരിക്കപ്പെട്ടെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോടു പറഞ്ഞു. ‘ഞാൻ മുസ്ലിം സമുദായത്തിനെതിരേ ഒന്നും പറഞ്ഞില്ല. ആ സമുദായത്തിലെ അതിസമ്പന്നർക്കാണ് അധികാരത്തിൻ്റെ ഫലം അനുഭവിച്ച് അവർ ഉപകാരം ചെയ്‌തത്. മുസ്ലിം ലീഗ് നിൽക്കുന്നത് അവിടത്തെ പട്ടിണി
നാഷണല്‍ കിക്ക് ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഡോ. അനുവിന് 2 സ്വര്‍ണ്ണ മെഡലുകള്‍
നാഷണല്‍ കിക്ക് ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഡോ. അനുവിന് രണ്ട് സ്വര്‍ണ മെഡലുകള്‍. ജയ്പൂരില്‍ നടന്ന നാഷണല്‍ കിക്ക് ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ 60/70 കിലോഗ്രാം കാറ്റഗറിയില്‍ പോയിൻ്റ് ഫൈറ്റ് വിഭാഗത്തിലും റിംഗ് വിഭാഗത്തിലുമാണ് സ്വര്‍ണ്ണ മെഡലുകള്‍ നേടിയത്. കോട്ടയം കൂടല്ലൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ അസി. സര്‍ജനാണ് ഡോ. അനു. അഭിമാനകരമായ പോരാട്ടം നടത്തി കേരളത്തിന് 2 സ്വര്‍ണ്ണ മെഡലുകള്‍ നേടിയ ഡോ. അനുവിനെ ആരോഗ്യ വകുപ്പ് മന്ത്രി അഭിനന്ദിച്ചു. 35 വയസ്
മുംബൈ എക്‌സ്പ്രസ്‌വേയിൽ വാഹനം ഇടിച്ചുകയറി 6 ശുചീകരണ തൊഴിലാളികൾക്ക് ദാരുണാന്ത്യം
ഡൽഹി മുംബൈ എക്‌സ്പ്രസ്‌വേയിൽ വാഹനം ഇടിച്ചുകയറി ശുചീകരണ തൊഴിലാളികൾക്ക് ദാരുണാന്ത്യം. ഡൽഹി-മുംബൈ എക്‌സ്പ്രസ്‌വേയിലാണ് സംഭവം. പിക്ക്അപ്പ് വാൻ ഇടിച്ചു കയറിയാണ് അപകടം. 6 തൊഴിലാളികൾ മരിച്ചു. 5 പേർക്ക് ഗുരുതര പരിക്കുപറ്റി. ഹരിയാനയിലെ നൂഹിലുള്ള ഫിറോ സ്‌പൂർ ജിർക്കയിലെ ഇബ്രാഹിം ബാസ് ഗ്രാമത്തിലാണ് സംഭവം. തൊഴിലാളികൾ രാവിലെ 10 ന് എക്‌സ്പ്രസ് വേയുടെ അറ്റകുറ്റപ്പണികളിൽ ഏർപ്പെട്ടിരുന്ന സമയത്താണ് അപകടമുണ്ടായത്. പിന്നാലെ വാഹനത്തിൻ്റെ ഡ്രൈവർ സംഭവ സ്ഥലത്ത് നിന്നും ഓടി രക്ഷപെട്ടു.
പെരുമ്പാവൂർ മുടിക്കലിൽ പുഴയിലെ ഒഴുക്കിൽപ്പെട്ട് വിദ്യാർത്ഥിനി മരിച്ചു
പെരുമ്പാവൂർ മുടിക്കലിൽ പുഴയിലെ ഒഴുക്കിൽപ്പെട്ട് വിദ്യാർത്ഥിനി മരിച്ചു. മുടിക്കൽ സ്വദേശി ഷാജിയുടെ മകൾ ഫാത്തിമ(19) ആണ് മരിച്ചത്. മുടിക്കൽ ഡിപ്പോ കടവിലാണ് സംഭവം നടന്നത്. പുഴയരികിലുള്ള പാറയിൽ നിൽക്കുമ്പോഴാണ് കാൽവഴുതി ഇവർ വെള്ളത്തിൽ വീണത്. ഒരുമിച്ചു ഉണ്ടായിരുന്ന വെള്ളത്തിൽ വീണ സഹോദരി ഫർഹത്തിനെ(15)രക്ഷപ്പെടുത്തി. പുഴക്കരയിൽ ചൂണ്ട ഇട്ടുകൊണ്ടിരുന്നയാൾ അപ്പോൾ തന്നെ വെള്ളത്തിലിറങ്ങി ഫർത്തിനെ രക്ഷപ്പെടുത്തി നാട്ടുകാരുടെ സഹായത്തോടെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഫർഹത് മുടിക്കൽ മേരി സ്‌കൂളിലെയും ഫാത്തിമ പെരുമ്പാവൂർ മാർത്തോമ
‘ലോകകപ്പ് ഇന്ത്യയില്‍ കളിക്കാന്‍ ഞങ്ങള്‍ക്ക് താല്പര്യമില്ല’; പാക് വനിതാ ക്രിക്കറ്റ് താരം ഗുല്‍ ഫെറോസ
ലോകകപ്പ് മത്സരങ്ങള്‍ കളിക്കുന്നതിനായി ഇന്ത്യയിലേക്ക് വരാന്‍ ആഗ്രഹിക്കുന്നില്ലെന്ന് പാക് വനിതാ ക്രിക്കറ്റ് താരം ഗുല്‍ ഫെറോസ. ഇന്ത്യയിലാണ് ഏകദിന വനിതാ ലോകകപ്പ് നടക്കുന്നതെങ്കിലും ഏഷ്യയിലെ മറ്റേതെങ്കിലും രാജ്യത്താവും ടീം കളിക്കുകയെന്ന് ഗുല്‍ ഫെറോസ പറഞ്ഞു. പാകിസ്താന്‍ ടീം നേരത്തെ ഇന്ത്യയിലേക്ക് വരില്ലെന്ന് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡും പ്രഖ്യാപിച്ചിരുന്നു.ദുബായിലോ ശ്രീലങ്കയിലോ കളിക്കാന്‍ സാധിക്കുമെന്നാണ് ടീം പ്രതീക്ഷിക്കുന്നത്. പാകിസ്താനില്‍ തന്നെയായിരുന്നു പാകിസ്താൻ്റെ ലോകകപ്പ് ക്വാളിഫയര്‍ മത്സരങ്ങള്‍ നടന്നത്. അതിന് അനുസരിച്ചാണ് പിച്ചുകള്‍ തയാറാക്കിയത്.
സിഎം ആർഎല്ലിന് ഒരു സേവനവും ചെയ്‌ത് നൽകിയിട്ടില്ല; വീണാ വിജയന് കുരുക്കായി സ്വന്തം മൊഴി
മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ വീണാ വിജയൻ ഉൾപ്പെട്ടസിഎംആർഎൽ-എക്സ്‌സാലോജിക് ദുരൂഹ ഇടപാടിൽ കുരുക്കായി സ്വന്തം മൊഴി. സിഎംആർ എല്ലിന് സേവനം നൽകിയിട്ടില്ലെന്ന് വീണ സമ്മതിച്ചതായി എസ്എഫ്ഐഒ വ്യക്ത മാക്കി. ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത് എസ്എഫ്ഐഒ കുറ്റപത്രത്തിലാണ്. വീണയെ കഴിഞ്ഞ വർഷം ഒക്ടോബർ ഒമ്പതിനാണ് എസ്എഫ്ഐഒ ചോദ്യം ചെയ്‌തത്. സിഎം ആർഎല്ലിന് ഒരു സേവനവും ചെയ്‌ത് നൽകിയിട്ടില്ലെന്ന് ചോദ്യം ചെയ്യലിൽ വീണ സമ്മതിച്ചെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. വീണ തുടരെ തുടരെയുള്ള ചോദ്യങ്ങളിലാണ് ഇക്കാര്യം