ഇന്ത്യൻ അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം; ശക്തമായ തിരിച്ചടിച്ച് ഇന്ത്യ
ഇന്ത്യൻ അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം. നിയന്ത്രണരേഖയിൽ പലയിടത്തും പാക്കിസ്ഥാൻ സൈന്യത്തിൻ്റെ ഭാഗത്തുനിന്ന് വെടിവയ്പ്. ശക്തമായ തിരിച്ചടി നൽകി ഇന്ത്യൻ സൈന്യം.പാക് സൈന്യത്തിൻ്റെ ഭാഗത്തു നിന്ന് കഴിഞ്ഞ ദിവസങ്ങളിലും പല തവണ പ്രകോപനമുണ്ടായിരുന്നു. പഹൽഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ പാക്കിസ്ഥാനെതിരേ ഇന്ത്യ നടപടികൾ കടുപ്പിച്ചതിന് പിന്നാലെയാണ് ഇത്. എന്നാൽ സിന്ധു നദീജല കരാർ റദ്ദാക്കിയ ഇന്ത്യയുടെ നടപടിയോട് രൂക്ഷമായാണ് പാക് പ്രതിരോധ മന്ത്രി പ്രതികരിച്ചത്. വെള്ളം നൽകിയില്ലെങ്കിൽ യുദ്ധമെന്ന് പറഞ്ഞ പാക്
പാശ്ചാത്യ രാജ്യങ്ങൾക്കു വേണ്ടി ഈ വൃത്തികെട്ട പണി പാകിസ്താൻ മൂന്ന് ദശാബ്ദമായി ചെയ്യുന്നു: പാക് പ്രതിരോധ മന്ത്രി
ബ്രിട്ടനും അമേരിക്കയ്ക്കും ഉൾപ്പെടെ പാശ്ചാത്യ രാജ്യങ്ങൾക്കും വേണ്ടി പാകിസ്താൻ ‘വൃത്തികെട്ട പണി’ മൂന്ന് ദശാബ്ദമായി നടത്തിക്കൊണ്ടിരിക്കുകയാണെന്ന് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. ‘സ്കൈ ന്യൂസി’ന് നൽകിയ അഭിമുഖത്തിൽ ഭീകര സംഘടനകൾക്ക് പിന്തുണയും പരിശീലനവും സാമ്പത്തിക സഹായവും നൽകുന്ന ദീർഘചരിത്രം പാകിസ്‌താനുണ്ടോ എന്ന ചോദ്യത്തിനുത്തരമായാണ് അദ്ദേഹത്തിൻ്റെ കുറ്റസമ്മതം 9/11 ആക്രമണത്തിനു ശേഷം ഭീകരതക്കെതിരായ യുദ്ധത്തിലും സോവിയറ്റ് യൂനിയനെതിരായ യുദ്ധത്തിലും പങ്കെടുത്തില്ലായിരുന്നെങ്കിൽ പാകിസ്‌താൻ്റെ ചരിത്രം കളങ്കമില്ലാത്തതാകുമായിരുന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടു. എൺപതുകളിലും തൊണ്ണൂറുകളിലും അഫ്ഗാനിസ്താനിലെ
ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാരം ഇന്ന്
നിത്യനിദ്രയിലേക്ക് പ്രവേശിച്ച ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാര ചടങ്ങ് ഇന്ന് ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30 മുതൽ സെൻ്റ് പീറ്റേഴ്സ് ചത്വരത്തിൽ ആരംഭിക്കും. ദിവ്യ ബലിയോടെയാണ് ചടങ്ങുകൾക്ക് തുടക്കമാകുന്നത്. ചത്വരത്തിലെ ചടങ്ങുകൾക്കു ശേഷം ഭൗതിക ശരീരം സെൻ്റ് പീറ്റേഴ്സ് ബസലിക്കയിലേക്കു തിരികെ കൊണ്ടു പോകും. അവിടെ നിന്നു 4 കിലോമീറ്റർ അകലെയുള്ള സെൻ്റ് മേരി മേജർ ബസലിക്കയിലെത്തിച്ച് സംസ്കരിക്കും. പൊതു ദർശന സമയത്ത് അണമുറിയാത്ത ജനപ്രവാഹമായിരുന്നു. ഇന്നലെ അർധ രാത്രിയോടെ അദ്ദേഹത്തിൻ്റെ
കേരളത്തിൽ 104 പാകിസ്താനികൾ; ചൊവ്വാഴ്ചക്കകം താൽക്കാലിക വിസയുള്ളവർ മടങ്ങണം
സംസ്ഥാനത്ത് താൽക്കാലിക വിസയെടുത്ത് കഴിയുന്ന പാകിസ്‌താൻ പൗരർ ചൊവ്വാഴ്ചക്കകം തിരികെ മടങ്ങണമെന്ന് കേരളം നിർദേശം നൽകി. സംസ്ഥാനത്തു ചികിത്സക്ക് വന്നവരടക്കം 104 പാകിസ്താനികളാണ് ഉള്ളത്. കേരളീയരെ വിവാഹം കഴിച്ച് കഴിയുന്ന, ദീർഘകാല വിസയുള്ള 45 പാകിസ്താനികൾക്ക് രാജ്യം വിടേണ്ടിവരില്ല. ശേഷിക്കുന്നവർ രാജ്യം വിടണം. 3 പേർ ചികിത്സക്കും 55 പേർ വിസിറ്റിങ് വിസയിലും എത്തിയതാണ്. അനധികൃതമായി രാജ്യത്തെത്തിയ ഒരാൾ ജയിലിലാണ്. പാകിസ്താൻ പൗരരെ തിരിച്ചയക്കണമെന്ന് പഹൽഗാം ആക്രമണത്തിനു പിന്നാലെ കേന്ദ്രം
വെള്ളം തന്നില്ലെങ്കിൽ യുദ്ധം; അണുവായുധ ഭീഷണിയുയര്‍ത്തി പാക് പ്രതിരോധ മന്ത്രി ഖവാജ
പാകിസ്താന് പ്രതിരോധ മന്ത്രി ഖവാജ മുഹമ്മദ് ആസിഫ് ഇന്ത്യയ്‌ക്കെതിരേ അണുവായുധ ഭീഷണി ഉയര്‍ത്തി. കശ്മീരിലെ പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ സ്വീകരിച്ച ശക്തമായ നയതന്ത്ര നിലപാടുകള്‍ തുടര്‍ന്നാല്‍ കാര്യങ്ങള്‍ യുദ്ധത്തിലേക്ക് നീങ്ങുമെന്നും ഖവാജ പറഞ്ഞു. സ്‌കൈ ന്യൂസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം. പൂര്‍ണതോതിലുള്ള യുദ്ധത്തിലേയ്ക്ക് അണുവായുധ ശേഷിയുള്ള ഇരു രാജ്യങ്ങളും തമ്മില്‍ കാര്യങ്ങള്‍ നീങ്ങിയേക്കുമെന്ന് ഖവാജ പറഞ്ഞു. തങ്ങളുടെ സൈന്യം ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധം വഷളായ സാഹചര്യത്തില്‍ ഏതുവിധത്തിലുള്ള
വ്യാപാരികൾക്ക് നികുതി കുടിശിക വീട്ടാൻ ജൂൺ 30 വരെ സമയം
നികുതി കുടിശിക ഇളവുകളോടെ ജൂൺ 30 വരെ വ്യാപാരികൾക്ക് തീർപ്പാക്കാം. ബജറ്റിൽ പ്രഖ്യാപിച്ച ജനറൽ, പ്രളയ സെസ്, ബാർ ഹോട്ടൽ ആംനെസ്റ്റികളും ഡിസ്റ്റിലറി അരിയർ സെറ്റിൽമെന്റ് സ്കീമും വഴിയാണ് ഇളവു ലഭിക്കുക. ജനറൽ ആംനെസ്റ്റിയിൽ 3 സ്ലാബുകളിലായി നികുതി കുടിശികയുടെ നിശ്ചിത ശതമാനം കിഴിവാണ് അനുവദിക്കുക. പലിശയും പിഴയും പൂർണമായി ഒഴിവാക്കും. ഓരോ നികുതി നിർണയ ഉത്തരവിനും പ്രത്യേകം അപേക്ഷ നൽകണം. ജൂൺ 30നു മുൻപ് പ്രളയ സെസ് www.etreasury.kerala.gov.in എന്ന
നിലമ്പൂരില്‍ വനപാലകര്‍ക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന; വനംവകുപ്പ് വാച്ചര്‍ക്ക് വീണ് പരിക്കേറ്റു
മലപ്പുറം നിലമ്പൂര്‍ കവളപ്പാറയില്‍ വനപാലകര്‍ക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന. അവശനിലയില്‍ കണ്ടെത്തിയ ആനയെ നിരീക്ഷിക്കുന്നതിനിടെ വനപാലകര്‍ക്ക് നേരെ തിരിയുകയായിരുന്നു. വെള്ളിയാഴ്ച വൈകുന്നേരം ആറോടെയാണ് സംഭവം. വനപാലകരും ഡോക്ടര്‍മാരും ചിതറി ഓടുന്നതിനിടെ വനംവകുപ്പ് വാച്ചര്‍ക്ക് വീണ് പരിക്കേറ്റു. കാഞ്ഞിരപ്പുഴ സ്‌റ്റേഷനിലെ വാച്ചറായ തോമസിനാണ് പരിക്കേറ്റത്. ഇയാളുടെ കൈയുടെയും കാലിൻ്റെയും എല്ലുകള്‍ പൊട്ടി.
പ്രശസ്ത ചരിത്രകാരനും എഴുത്തുകാരനുമായ ഡോ. എം.ജി.എസ് നാരായണന്‍ അന്തരിച്ചു
പ്രമുഖ എഴുത്തുകാരനും, ചരിത്രകാരനും, രാഷ്ട്രീയ നിരീക്ഷകനുമായ ഡോ. എം.ജി.എസ് നാരായണൻ (92) അന്തരിച്ചു. കുറച്ചുനാളുകളായി വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് കോഴിക്കോട്ടെ മലാപ്പറമ്പിലുള്ള വസതിയായ മൈത്രിയിൽ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു. ഇന്ത്യൻ അക്കാദമിക ചരിത്രമേഖലയിൽ നിർണായക സ്വാധീനം ചെലുത്തിയിരുന്ന എം.ജി.എസ് ഇന്ത്യൻ കൗൺസിൽ ഓഫ് ഹിസ്റ്റോറിക്കൽ റിസർച്ചിൻ്റെ മുൻ അധ്യക്ഷൻ കൂടിയായിരുന്നു അദ്ദേഹം.
അനധികൃത സ്വത്ത് സമ്പാദനം; കെ.എം. എബ്രഹാമിനെതിരേ സിബിഐ കേസെടുത്തു
അനധികൃ സ്വത്ത് സമ്പാദിച്ചെന്ന കേസില്‍ മുൻ ചീഫ് സെക്രട്ടറിയും മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയും കിഫ്ബി സിഇഒയുമായ കെ.എം. എബ്രഹാമിന് എതിരെ സിബിഐ കേസെടുത്തു. അഴിമതി നിരോധന നിയമത്തിലെ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സിബിഐ അന്വേഷണം കെ.എം എബ്രഹാമിന് എതിരെ നടത്താനുള്ള ഹൈക്കോടതിയുടെ ഉത്തരവ് രണ്ടാഴ്‌ചയ്ക്ക് മുൻപാണ് വന്നത്. അതിനുശേഷം കേസ് മുൻപ് അന്വേഷിച്ചിരുന്ന വിജിലൻസ്, അന്വേഷണവുമായി ബന്ധപ്പെട്ട രേഖകൾ സിബിഐക്ക് കൈമാറണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ, കോടതിയുടെ ഉത്തരവ്
പാകിസ്താന് ഇനി വെള്ളമില്ല; നടപടി തുടങ്ങി ഇന്ത്യ
പാകിസ്താന് ഇനി വെള്ളമില്ല, നടപടി തുടങ്ങി ഇന്ത്യ. സിന്ധു നദീജല കരാര്‍ മരവിപ്പിച്ചതിൻ്റെ പശ്ചാത്തലത്തില്‍ ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയില്‍ ചേര്‍ന്ന നിര്‍ണായക യോഗം അവസാനിച്ചു. യോഗത്തില്‍ കരാര്‍ മരവിപ്പിക്കാനുള്ള തീരുമാനവുമായി മുന്നോട്ടുപോകാന്‍ തീരുമാനമായി. അമിത് ഷായുടെ വസതിയില്‍ ചേര്‍ന്ന യോഗത്തില്‍ ജലവിഭവ മന്ത്രി സി.ആര്‍. പാട്ടീല്‍, വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ എന്നിവരാണ് പങ്കെടുത്തത്. യോഗം ചർച്ച ചെയ്തത് സിന്ധു നദീജല കരാർ മരവിപ്പിക്കാനുള്ള ഇന്ത്യയുടെ തീരുമാനത്തിൻ്റെ തുടർ