ഇന്ത്യക്കെതിരേ പ്രകോപനവുമായി പാക്കിസ്ഥാൻ; സിംല കരാർ ഉൾപ്പെടെയുള്ള ഉഭയകക്ഷി ഉടമ്പടികൾ മരവിച്ചു
പഹൽഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ സിന്ധു നദീജല കരാർ റദ്ദാക്കിയത് ഉൾപ്പെടെയുള്ള കടുത്ത നടപടികളുമായി പാക്കിസ്ഥാനു മറുപടി നല്കിയ ഇന്ത്യക്കെതിരേ പ്രകോപനവുമായി പാക്കിസ്ഥാൻ. സിംല കരാർ ഉൾപ്പെടെയുള്ള ഉഭയകക്ഷി ഉടമ്പടി മരവിപ്പിച്ച പാക്കിസ്ഥാൻ ഇന്ത്യൻ വിമാനങ്ങൾക്ക് വ്യോമപാത നിഷേധിച്ചു. ഇന്ത്യയുമായുള്ള എല്ലാ വ്യാപാരവും നിർത്തിവച്ചു. പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫിൻ്റെ അധ്യക്ഷതയിൽ ചേർന്ന ദേശീയ സുരക്ഷാ സമിതി യോഗത്തിലാണ് തീരുമാനം. സിന്ധു നദീജല കരാർ മരവിപ്പിക്കാനുള്ള തീരുമാനത്തെ ജലയുദ്ധമെന്നാണു പാക്കിസ്ഥാൻ വിശേഷിപ്പിച്ചത്.
തമിഴ്‌നാട്ടില്‍ ഡാമില്‍ കുളിക്കുന്നതിനിടെ അപകടം; 3 വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു
തമിഴ്‌നാട്ടിലെ ആളിയാര്‍ ഡാമില്‍ കുളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട 3 വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു. ചെന്നൈയിലെ സ്വകാര്യ കോളജിലെ എന്‍ജിനിയറിംഗ് വിദ്യാര്‍ത്ഥികളായ രേവന്ത്, ധരുണ്‍, ആന്റോ എന്നിവരാണ് മരിച്ചത്. ചെന്നൈ സ്വദേശികളാണ് മൂവരും. ആളിയാര്‍ ഡാം പൊള്ളാച്ചിയില്‍ നിന്നും വാല്‍പ്പാറയിലേക്ക് പോകുന്ന ഭാഗത്താണ്. സുഹൃത്തുക്കള്‍ക്ക് ഒപ്പം ഡാം പരിസരത്ത് വിനോദയാത്രയ്‌ക്കെത്തിയ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പ്പെട്ടത്. ഒരാള്‍ ഒഴുക്കില്‍പ്പെട്ടപ്പോള്‍ മറ്റ് രണ്ട് പേര്‍ രക്ഷിക്കാന്‍ ശ്രമിച്ചതോടെ ഇവരും അപകടത്തില്‍പ്പെടുകയുമായിരുന്നെന്നാണ് വിവരം.
സമൂഹ മാധ്യമത്തിലൂടെ നടിമാരെ ആക്ഷേപിച്ചു; യുട്യൂബർ ‘ആറാട്ടണ്ണൻ’ അറസ്റ്റിൽ
സമൂഹ മാധ്യമത്തിലൂടെ നടിമാരെ ആക്ഷേപിച്ചെന്ന പരാതിയിൽ യുട്യൂബർ സന്തോഷ് വർക്കി അറസ്‌റ്റിൽ. നടി ഉഷാ ഹസീനയുടെ പരാതിയിലാണ് ആറാട്ടണ്ണൻ എന്ന പേരിൽ അറിയപ്പെടുന്ന ഇയാളെ എറണാകുളം നോർത്ത് പൊലീസ് അറസ്റ്റ് ചെയ്‌തത്. നടിമാർക്കെതിരെ അശ്ലീല പരാമർശം നടത്തിയെന്ന് ചലച്ചിത്ര പ്രവർത്തകരായ നടി ഉഷ ഹസീന, കുക്കു പരമേശ്വർ, ഭാഗ്യലക്ഷ്മി എന്നിവർ ഇയാൾക്കെതിരെ പരാതി നൽകിയിരുന്നു. സ്ത്രീത്വത്തെ അപമാനിക്കുന്നതാണ് സന്തോഷിൻ്റെ പരാമർശങ്ങൾ എന്നും 40 വർഷമായി സിനിമ മേഖലയിൽ പ്രവർത്തിക്കുന്ന തന്നെ
സംസ്‌ഥാനത്തെ ഐടി പാർക്കുകളിൽ ഇനി മദ്യം വിളമ്പാം; ഉത്തരവ് പുറത്തിറക്കി സർക്കാർ
സംസ്‌ഥാനത്തെ ഐടി പാർക്കുകളിൽ ഇനി മദ്യം വിളമ്പാം. അനുമതി നൽകി സർക്കാർ ഉത്തരവ് പുറത്തിറക്കി. വാർഷിക ലൈസൻസ് ഫീസ് ആയി 10 ലക്ഷം രൂപയാണ് നിശ്ചയിച്ചിരിക്കുന്നത്. ഉച്ചയ്ക്കു 12 മുതൽ രാത്രി 12 വരെയാണ് പ്രവർത്തന സമയം. സർക്കാർ, സ്വകാര്യ സ്‌ഥാപനങ്ങൾക്ക് ലൈസൻസിന് അപേക്ഷിക്കാം. ഒരു സ്‌ഥാപനത്തിന് ഒരു ലൈസൻസ് മാത്രമേ അനുവദിക്കൂ. ഫോറിൻ ലിക്കർ ഇൻഫർമേഷൻ ടെക്നോളജി പാർക്ക് ലോഞ്ച് ലൈസൻസ് ഐടി പാർക്കുകളുടെ ഡെവലപ്പർമാരുടെ പേരിലാവും നൽകുക.
നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ഇ ഡിക്ക് തിരിച്ചടി; സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും നോട്ടിസ് അയക്കാന്‍ വിസമ്മതിച്ച് ഡല്‍ഹി റൗസ് റവന്യു കോടതി
എന്‍ഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റിന് നാഷണല്‍ ഹെറാള്‍ഡ് കേസില്‍ തിരിച്ചടി. കേസില്‍ ഡല്‍ഹി റൗസ് റവന്യു കോടതി സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും നോട്ടിസ് അയക്കാന്‍ വിസമ്മതിച്ചു. സോണിയയും രാഹുലും അത് കൊണ്ട് തന്നെ ഉടനെ കോടതിയില്‍ ഹാജരാകേണ്ടിവരില്ല. ഇ ഡിയോട് കൂടുതല്‍ രേഖകള്‍ കേസില്‍ ഹാജരാക്കാനും കോടതി നിര്‍ദേശിച്ചു. നാഷണല്‍ ഹെറാള്‍ഡ് പത്രവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ സോണിയയെ ഒന്നാം പ്രതിയാക്കിയും രാഹുല്‍ ഗാന്ധിയെ രണ്ടാം പ്രതിയാക്കിയുമാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.
വഖഫ് നിയമം സ്റ്റേ ചെയ്യരുതെന്നാവശ്യപ്പെട്ട് കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ
കേന്ദ്രസർക്കാർ വഖഫ് നിയമം ഭേദഗതി ചെയ്യരുതെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചു. കേന്ദ്രസർക്കാർ ഇതു സംബന്ധിച്ച് സുപ്രീം കോടതിയിൽ പ്രാഥമിക സത്യവാങ്മൂലം നൽകി. നിയമം മുഴുവനായോ ഏതെങ്കിലും വകുപ്പുകളോ റദ്ദാക്കുന്നത് ശരിയല്ലെന്നും സത്യവാങ്മൂലത്തിലുണ്ട്. കോടതിയെ തെറ്റിദ്ധരിപ്പിക്കാനാണ് ഹർജിക്കാരുടെ ശ്രമമെന്നും സർക്കാർ ആരോപിച്ചു.വഖഫ് ഭേദഗതി നിയമത്തിൻ്റെ 2025 ലെ സാധ്യത ചോദ്യം ചെയ്‌ത് സമർപ്പിച്ച ഹർജി തള്ളണമെന്നായിരുന്നു സത്യവാങ്‌മൂലത്തിലെ ആവശ്യം. കേന്ദ്ര ന്യൂനപക്ഷ കാര്യവകുപ്പ് ജോയിൻ്റ് സെക്രട്ടറി ഷേർഷ സി ശൈഖ് മൊഹിദ്ദിൻ ആണ്
വേൾഡ് മലയാളി കൗൺസിൽ ഇന്ത്യ റീജിയൻ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
പത്മ കുമാർ (കോയമ്പത്തൂർ) – പ്രസിഡൻ്റ്, മോഹൻ ബി നായർ (ഗുജറാത്ത്) – ചെയർമാൻ, രാമചന്ദ്രൻ പേരാമ്പ്ര (കോഴിക്കോട്) – ജനറൽ സെക്രട്ടറി, തോമസ് അരുൾ അലക്സാണ്ടർ (ഗോവ) – ട്രഷറർ എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്. സാമൂഹിക, സാംസ്‌കാരിക ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് കേരളത്തിൽ ഉൾപ്പെടെ നേതൃത്വം നൽകുന്ന ഈ ഭരണ സമിതിയുടെ 2025-2027 വർഷത്തെ ഭാരവാഹികളാണ് തിരഞ്ഞെടുക്കപ്പെട്ടവർ. 1995 ൽ അമേരിക്കയിലെ ന്യൂ ജെഴ്സിയിൽ പ്രവർത്തനം ആരംഭിച്ച് ഇപ്പോൾ 50 ലേറെ
വിവസ്ത്രയാക്കി ദൃശ്യം മൊബൈലില്‍ പകര്‍ത്തി; സുഹൃത്തായ കൗമാരക്കാരന്‍ അറസ്റ്റിൽ
വിവസ്ത്രയാക്കി ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയെന്ന യുവതിയുടെ പരാതിയില്‍ സുഹൃത്തായ കൗമരക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. വയനാട് സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് പൊലീസ് നടപടി. കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം നടന്നത്. സുഹൃത്തായ കൗമരക്കാരനൊപ്പം ഭക്ഷണം കഴിക്കാനായി വന്നപ്പോഴായിരുന്നു സംഭവമെന്നാണ് പരാതി കോഴിക്കോട് മെഡിക്കല്‍ കോളേജ് പൊലീസിലാണ് യുവതി പരാതി നല്‍കിയത്. അന്വേഷണത്തിന് പിന്നാലെയാണ് പൊലീസിൻ്റെ നടപടി.
അശുതോഷ് കെ. സിങ് ബംഗളൂരു ഡി.ആർ.എം ആയി ചുമതലയേറ്റു
അശുതോഷ് കെ. സിങ് ദക്ഷിണ പശ്ചിമ റെയിൽവേ ഡി.ആർ.എമ്മായി (ഡിവിഷനൽ റെയിൽവേ മാനേജർ) ചുമതലയേറ്റു. ഇന്ത്യൻ റെയിൽവേ സർവീസ് ഓഫ് ഇലക്ട്രിക്കൽ എൻജിനീയേഴ്സ് (ഐ. ആർ.എസ്.ഇ.ഇ) 1995 ബാച്ചുകാരനാണ്. ഉത്തർപ്രദേശ് മെട്രോ റെയിൽ കോർപറേഷൻ ലിമിറ്റഡിൽ ചീഫ് ഇലക്ട്രിക്കൽ എൻജിനീയറായിരിക്കെയാണ് പുതിയ ചുമതല.
രാഹുൽ ഗാന്ധിക്കെതിരെ അപകീർത്തി പരാമർശം; കർണാടക ബിജെപി ഐടി സെല്ലിനെതിരെ കേസ്
രാഹുൽ ഗാന്ധിക്കെതിരെ അപകീർത്തി പരാമർശം നടത്തിയ കർണാടക ബിജെപി ഐടി സെല്ലിനെതിരെ കേസെടുത്തു. എഫ്ഐആർ രജിസ്റ്റർ ചെയ്‌തത്. ബംഗളൂർ ഹൈ ഗ്രൗണ്ട് പോലീസാണ്. വിദേശത്ത് രാഹുൽ ഗാന്ധി പോകുമ്പോഴൊക്കെ കാഷ്‌മീരിൽ ഭീകരാക്രമണമുണ്ടാകും എന്നായിരുന്നു അപകീർത്തി പോസ്റ്റ്. രാഹുൽ ഗാന്ധിക്കെതിരെ വിദ്വേഷം പരത്താനും സ്പർദ്ധയുണ്ടാക്കാനും പോസ്റ്റ് കാരണമായെന്ന് ചൂണ്ടിക്കാട്ടി കർണാടക കോൺഗ്രസ് ലീഗൽ യൂണിറ്റ് അധ്യക്ഷൻ ധനഞ്ജയ് ആണ് പരാതി നൽകിയത്. എന്നാൽ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഇന്ന്