രാഹുൽ ഗാന്ധിക്കെതിരെ അപകീർത്തി പരാമർശം നടത്തിയ കർണാടക ബിജെപി ഐടി സെല്ലിനെതിരെ കേസെടുത്തു. എഫ്ഐആർ രജിസ്റ്റർ ചെയ്‌തത്. ബംഗളൂർ ഹൈ ഗ്രൗണ്ട് പോലീസാണ്. വിദേശത്ത് രാഹുൽ ഗാന്ധി പോകുമ്പോഴൊക്കെ കാഷ്‌മീരിൽ ഭീകരാക്രമണമുണ്ടാകും എന്നായിരുന്നു അപകീർത്തി പോസ്റ്റ്. രാഹുൽ ഗാന്ധിക്കെതിരെ വിദ്വേഷം പരത്താനും സ്പർദ്ധയുണ്ടാക്കാനും പോസ്റ്റ് കാരണമായെന്ന് ചൂണ്ടിക്കാട്ടി കർണാടക കോൺഗ്രസ് ലീഗൽ യൂണിറ്റ് അധ്യക്ഷൻ ധനഞ്ജയ് ആണ് പരാതി നൽകിയത്. എന്നാൽ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഇന്ന് കാശ്മീർ സന്ദർശിക്കും.

Related Posts