ഐ.എസ്.ആര്‍.ഒ. മുൻ ചെയർമാൻ ഡോ. കെ കസ്‌തൂരിരംഗൻ അന്തരിച്ചു
India
0 min read
11.5k

ഐ.എസ്.ആര്‍.ഒ. മുൻ ചെയർമാൻ ഡോ. കെ കസ്‌തൂരിരംഗൻ അന്തരിച്ചു

ഏപ്രിൽ 25, 2025
0

ഐ.എസ്.ആര്‍.ഒ. മുൻ ചെയർമാൻ ഡോ. കെ കസ്‌തൂരിരംഗൻ (84) അന്തരിച്ചു. ഇന്ന് രാവിലെ ബംഗളൂരുവിലെ വസതിയിൽ ആയിരുന്നു അന്ത്യം.1994 മുതൽ 2003 വരെ 9 വർഷം ഇസ്രോയുടെ മേധാവിയായിരുന്നു. രാജ്യത്തിൻ്റെ ബഹിരാകാശ മേഖലയ്ക്ക് ഒട്ടേറെ സംഭാവനകൾ നൽകിയ മലയാളിയാണ് അദ്ദേഹം. 2003 മുതൽ 2009 വരെ രാജ്യസഭാ എംപിയായി. പദ്‌മവിഭൂഷൻ പുരസ്കാരം നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.

Continue Reading
പഹൽഗാമിലെ സുരക്ഷാ സംവിധാനങ്ങളുടെ പാളിച്ചയിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഭീകരാക്രമണത്തിൻ്റെ ഇര
India
1 min read
12.8k

പഹൽഗാമിലെ സുരക്ഷാ സംവിധാനങ്ങളുടെ പാളിച്ചയിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഭീകരാക്രമണത്തിൻ്റെ ഇര

ഏപ്രിൽ 25, 2025
0

ഇന്ത്യയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ പഹൽഗാമിലെ സുരക്ഷാ സംവിധാങ്ങളുടെ പാളിച്ചയിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഭീകരാക്രമണത്തിൻ്റെ ഇര. പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട സൂറത്തിലെ ബാങ്കർ ശൈലേഷ് കഥലിയയുടെ ഭാര്യ ശീതൾ കലാത്തിയയാണ് കേന്ദ്രമന്ത്രിക്ക് മുന്നിൽ പൊട്ടിത്തെറിച്ചത്. ധാരാളം വിനോദസഞ്ചാരികൾ അവിടെ ഉണ്ടായിരുന്നിട്ടും യാതൊരു വിധ സുരക്ഷയും ഉണ്ടായിരുന്നില്ല. സുരക്ഷാ സംവിധാനങ്ങളുടെ അഭാവമായിരുന്നു അത്. എത്ര സുരക്ഷാ വാഹനങ്ങൾ വി.ഐ.പികളെ പിന്തുടരുന്നതിനായി നിങ്ങൾ അയക്കാറുണ്ട്. വി.ഐ.പിയുടെ ജീവൻ വലിയതാണ്, അവരുടെ ജീവിതം

Continue Reading
സംസ്ഥാനത്ത്  മാറ്റമില്ലാതെ സ്വർണ്ണവില
Kerala
0 min read
8.8k

സംസ്ഥാനത്ത് മാറ്റമില്ലാതെ സ്വർണ്ണവില

ഏപ്രിൽ 25, 2025
0

സംസ്ഥാനത്ത് മാറ്റമില്ലാതെ സ്വർണ്ണവില. ഒരു പവൻ സ്വർണ്ണത്തിന് 72,040 രൂപയിലും ഗ്രാമിന് 9,005 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, 18 കാരറ്റ് സ്വർണ്ണവില ഗ്രാമിന് 7,410 രൂപയാണ്. ചൊവ്വാഴ്ച‌ ഗ്രാമിന് 275 രൂപയും പവന് 2,200 രൂപയും ഒറ്റയടിക്ക് ഉയർന്ന സ്വർണ്ണവില ഗ്രാമിന് 9,290 രൂപയും പവന് 74,320 രൂപയുമെന്ന പുത്തൻ ഉയരത്തിലെത്തിയിരുന്നു. സ്വർണ്ണവില 75,000 കടന്നും കുതിക്കുമെന്ന് തോന്നിപ്പിച്ച ഘട്ടത്തിൽ ബുധനാഴ്ച അതേപടി 2,200 രൂപ കുത്തനെ ഇടിയുകയാണുണ്ടായത്‌.

Continue Reading
രാമചന്ദ്രന് അന്ത്യാഞ്ജലി അർപ്പിച്ച് നാട്; സംസ്കാരം ഉച്ചയ്‌ക്ക് 12 മണിക്ക് ഇടപ്പള്ളി ശ്മശാനത്തിൽ നടന്നു
Kerala
1 min read
10.3k

രാമചന്ദ്രന് അന്ത്യാഞ്ജലി അർപ്പിച്ച് നാട്; സംസ്കാരം ഉച്ചയ്‌ക്ക് 12 മണിക്ക് ഇടപ്പള്ളി ശ്മശാനത്തിൽ നടന്നു

ഏപ്രിൽ 25, 2025
0

പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട കൊച്ചി ഇടപ്പള്ളി സ്വദേശി എന്‍. രാമചന്ദ്രന് അന്ത്യാഞ്ജലി അർപ്പിച്ച് നാട്. ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കില്‍ രാവിലെ 7 മണി മുതല്‍ പൊതുദര്‍ശനത്തിനു വെച്ച മൃതദേഹത്തിന് വിവിധ മേഖകളിൽ നിന്നുള്ള പ്രമുഖരും പൊതുജനങ്ങളും അന്തിമോപചാരം അർപ്പിച്ചു. നടന്‍ ജയസൂര്യ, ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള, ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍, ഗോവ മന്ത്രിമാരായ എ.കെ. ശശീന്ദ്രന്‍, പി. പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍, രാജീവ്, ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍, കൊച്ചി മേയര്‍

Continue Reading
സിക്കിമില്‍ മഴയും മണ്ണിടിച്ചിലും; ആയിരത്തോളം വിനോദ സഞ്ചാരികള്‍ കുടുങ്ങിക്കിടക്കുന്നു
India
1 min read
11.9k

സിക്കിമില്‍ മഴയും മണ്ണിടിച്ചിലും; ആയിരത്തോളം വിനോദ സഞ്ചാരികള്‍ കുടുങ്ങിക്കിടക്കുന്നു

ഏപ്രിൽ 25, 2025
0

വടക്കന്‍ സിക്കിമിൽ മണ്ണിടിച്ചിലിലും മഴയിലും ആയിരത്തോളം വിനോദസഞ്ചാരികൾ കുടുങ്ങിയതായി റിപ്പോർട്ട്. പ്രദേശത്ത് ഇപ്പോഴും കനത്ത മഴ തുടരുകയാണെന്ന് അധികൃതർ പറഞ്ഞു. ഏകദേശം 200 ടൂറിസ്റ്റ് വാഹനങ്ങൾ ചുങ്‌താങ്ങിൽ കുടുങ്ങിക്കിടക്കുകയാണെന്നും അവിടെയുള്ളവർ ഒരു ഗുരുദ്വാരയിൽ തങ്ങുന്നതായും അവർ അറിയിച്ചു. മണ്ണിടിച്ചിലും മഴയും ലാച്ചുങ്ങിലേക്കും ലാച്ചെനിലേക്കും ഉള്ള ഗതാഗത സംവിധാനങ്ങളെ സാരമായി ബാധിച്ചതായും ഏകദേശം 1000 വിനോദസഞ്ചാരികൾ കുടുങ്ങിക്കിടക്കുന്നതായും പ്രാദേശിക ഭരണകൂടം അറിയിച്ചു. ഗാങ്‌ടോക്കിൽ നിന്ന് ഏകദേശം 100 കിലോമീറ്റർ അകലെയാണ് ചുങ്‌താങ്.

Continue Reading
താമരശേരി ഷഹബാസ് കൊലക്കേസ്; കുറ്റാരോപിതരായ വിദ്യാര്‍ഥികളുടെ ജാമ്യാപേക്ഷ തള്ളി
Kerala
0 min read
8.8k

താമരശേരി ഷഹബാസ് കൊലക്കേസ്; കുറ്റാരോപിതരായ വിദ്യാര്‍ഥികളുടെ ജാമ്യാപേക്ഷ തള്ളി

ഏപ്രിൽ 25, 2025
0

താമരശേരി ഷഹബാസ് കൊലക്കേസില്‍ കുറ്റാരോപിതരായ വിദ്യാര്‍ഥികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കുറ്റാരോപിതരായ 6 പേരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്. കുട്ടികളുടെ ജീവന് സുരക്ഷാ ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യം തള്ളിയത്. എല്ലാ ഘട്ടത്തിലും നല്‍കേണ്ട ഒന്നല്ല ജാമ്യമെന്നും അത് സാഹചര്യം നോക്കിയാണ് നല്‍കുക എന്നും കോടതി വ്യക്തമാക്കി. സാഹചര്യത്തെ ക്രമ സമാധാനഭീഷണിയിലേക്കു കൊണ്ടു പോകാനോകില്ലെന്നും കോടതി നീരീക്ഷിച്ചു. നേരത്തെ കോഴിക്കോട് ജില്ലാ സെഷന്‍സ് കോടിതി വിദ്യാര്‍ഥികളുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു.

Continue Reading
ബന്ദിപോര മേഖലയില്‍ കനത്ത ഏറ്റുമുട്ടൽ; ഭീകരസംഘടനയായ ലഷ്‌കറെ തൊയ്ബയുടെ കമാന്‍ഡറെ സൈന്യം ഏറ്റുമുട്ടലില്‍ വധിച്ചു
India
0 min read
10.7k

ബന്ദിപോര മേഖലയില്‍ കനത്ത ഏറ്റുമുട്ടൽ; ഭീകരസംഘടനയായ ലഷ്‌കറെ തൊയ്ബയുടെ കമാന്‍ഡറെ സൈന്യം ഏറ്റുമുട്ടലില്‍ വധിച്ചു

ഏപ്രിൽ 25, 2025
0

കശ്മീരില്‍ ഭീകരസംഘടനയായ ലഷ്‌കറെ തൊയ്ബയുടെ കമാന്‍ഡറെ സൈന്യം ഏറ്റുമുട്ടലില്‍ വധിച്ചു. ലഷ്‌കറിൻ്റെ മുതിര്‍ന്ന കമാന്‍ഡറായ അല്‍ത്താഫ് ലല്ലിയാണ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. ഭീകരരും സൈന്യവും കശ്മീരിലെ ബന്ദിപോരയിലാണ് തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. മേഖലയില്‍ ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്. പഹൽഗാം ഭീകരാക്രമണത്തിൽ പങ്കാളികളായ ഭീകരരെ കണ്ടെത്താനുള്ള ശ്രമങ്ങൾക്കിടെയാണ് ബന്ദിപോരയിലെ കുൽനാർ ബസിപോര മേഖലയിൽ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന് കണ്ടെത്തിയത്. തുടർന്ന് ഇവിടം സൈന്യം വളയുകയായിരുന്നു. പഹൽഗാം ആക്രമണത്തിൽ പങ്കെടുത്ത കശ്‌മീരികളായ രണ്ട് ലഷ്കർ ഭീകരരുടെ

Continue Reading
അബദ്ധത്തിൽ അതിർത്തി മറികടന്ന ബിഎസ്എഫ് ജവാൻ പാകിസ്ഥാൻ കസ്റ്റഡിയിൽ
India
0 min read
9.7k

അബദ്ധത്തിൽ അതിർത്തി മറികടന്ന ബിഎസ്എഫ് ജവാൻ പാകിസ്ഥാൻ കസ്റ്റഡിയിൽ

ഏപ്രിൽ 24, 2025
0

ബിഎസ്എഫ് ജവാനെ കസ്റ്റഡിയിലെടുത്ത് പാകിസ്ഥാൻ. പഞ്ചാബിലെ ഫിറോസ്പൂർ സെക്ടറിലാണ് സംഭവം. അബദ്ധത്തിൽ അന്താരാഷ്ട്ര അതിർത്തി മറികടന്ന ജവാനെയാണ് പാകിസ്ഥാൻ കസ്റ്റഡിയിലെടുത്തത്. ജവാൻ്റെ മോചനത്തിനായി ഇരു സേനകളും തമ്മിൽ ചർച്ച തുടരുന്നു. 182 ബിഎസ്എഫ് ബറ്റാലിയനിലെ കോൺസ്റ്റബിളായ പി കെ സിംഗ് എന്ന സൈനികനാണ് പാകിസ്ഥാൻ കസ്റ്റഡിയിലായത്. കറാച്ചിയില്‍ നിന്നും മിസൈല്‍ പരീക്ഷണം നടത്തുമെന്ന് പാകിസ്ഥാന്‍ പറഞ്ഞതിന് പിന്നാലെ മിസൈല്‍ പരീക്ഷണം നടത്തി ഇന്ത്യന്‍ നാവികസേന. ഐഎന്‍എസ് സൂറത്തില്‍ നിന്നും വിജയകരമായി

Continue Reading
പാകിസ്താൻ പൗരന്മാർ 72 മണിക്കൂറിനുള്ളിൽ ഇന്ത്യ വിടണം; വിസ നടപടികൾ നിർത്തിവെച്ചു
India
1 min read
9.5k

പാകിസ്താൻ പൗരന്മാർ 72 മണിക്കൂറിനുള്ളിൽ ഇന്ത്യ വിടണം; വിസ നടപടികൾ നിർത്തിവെച്ചു

ഏപ്രിൽ 24, 2025
0

കശ്മീരിർ പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്‌താനെതിരെ കൂടുതൽ നടപടികളുമായി ഇന്ത്യ. പാകിസ്താൻ പൗരന്മാർക്ക് അനുവദിച്ച എല്ലാ വിസകളും റദ്ദാക്കി. ചികിത്സക്കായി ഇന്ത്യയിലെത്തിയ പാകിസ്താനികൾക്ക് നൽകിയ മെഡിക്കൽ വിസകൾ ഉൾപ്പെടെയാണ് റദ്ദാക്കിയത്. ആർക്കും പുതുതായി വിസ അനുവദിക്കില്ലെന്നും കേന്ദ്ര സർക്കാർ അറിയിച്ചു. ഏപ്രിൽ 29നകം മെഡിക്കൽ വിസയിലെത്തിയവർ രാജ്യം വിടണം. അല്ലാത്തവർക്ക് 27 വരെ മാത്രമാണ് രാജ്യത്ത് തുടരാനാവുക. വിസക്കായുള്ള എല്ലാ അപേക്ഷകളും നിരസിക്കും. എല്ലാ പാകിസ്‌താൻ പൗരന്മാരും വിസ റദ്ദാകുന്ന

Continue Reading
വ്ളോഗർ മുകേഷ് എം. നായർക്കെതിരേ പോക്സോ കേസ്
Kerala
0 min read
12.7k

വ്ളോഗർ മുകേഷ് എം. നായർക്കെതിരേ പോക്സോ കേസ്

ഏപ്രിൽ 24, 2025
0

കോവളത്തെ റിസോർട്ടിൽ വെച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നിർബന്ധിച്ച് അർധനഗ്നയാക്കി റീൽസ് ചിത്രീകരിച്ച വ്ളോഗർ മുകേഷ് എം. നായർക്കെതിരേ പോക്സോ കേസ്. പെൺകുട്ടിയെ നിർബന്ധിച്ച് അർധനഗ്നയാക്കി റീൽസ് ചിത്രീകരിച്ചെന്നും ചിത്രീകരണസമയത്ത് അനുമതിയില്ലാതെ ദേഹത്ത് സ്പ‌ർശിച്ചെന്നുമുള്ള പരാതിയിലാണ് പോലീസ് കേസെടുത്തത്. ചിത്രീകരണത്തിനായി പെൺകുട്ടിയെ എത്തിച്ച കോഡിനേറ്റർക്കെതിരേയും കേസെടുത്തു. കോവളത്തെ റിസോർട്ടിൽവെച്ച് നടന്ന റീൽസ് ചിത്രീകരണത്തിനിടെയായിരുന്നു സംഭവം. 15 വയസ്സുള്ള പെൺകുട്ടിക്ക് നേരേയാണ് അതിക്രമമുണ്ടായത്. പോലീസ് കേസെടുത്തിരിക്കുന്നത് പെൺകുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിലാണ്. നിലവിൽ പെൺകുട്ടിയുടെയും

Continue Reading