ഷൈൻ ടോം ചാക്കോയ്ക്കെതിരായ ലഹരി കേസ്; അന്വേഷിക്കാൻ പ്രത്യേക സംഘം
ഷൈൻ ടോം ചാക്കോയ്ക്കെതിരായ ലഹരി കേസ് അന്വേഷിക്കാൻ പ്രത്യേക സംഘം. എസിപിമാരായ അബ്‌ദുൾ സലാം, കെ. ജയകുമാർ, രാജ്കുമാർ എ ന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം. സൈബർ ടീം ഡാൻസഫ് അംഗങ്ങളും സംഘത്തിലുണ്ട്. ഷൈനുമായി ബന്ധപ്പെട്ട വിവര ശേഖരണം നടത്തുന്നതിനാണ് അന്വേഷണ സംഘം വിപുലീകരിച്ചതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.ഷൈൻ ടോം ചാക്കോക്കെതിരായി നടി വിൻസി അലോഷ്യസിൻ്റെ പരാതി ശരിവച്ച് സിനിമാതാരം അപർണ ജോൺസും രംഗത്തെത്തി. സൂത്രവാക്യം സിനിമയുടെ സെറ്റിൽ ഷൈൻ തന്നോടും മോശമായി
കേരളത്തിൽ ഇന്ന് 3 ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത
കേരളത്തിൽ 3 ജില്ലകളിൽ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തിരുവനന്തപുരം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. ഈ മാസം 28 ന് വയനാട്, കണ്ണൂർ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കാലാവസ്ഥ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.
പാകിസ്ഥാനുമായി ദ്വിരാഷ്‌ട്ര പരമ്പര ഒരിക്കലും മത്സരിക്കില്ല : ശക്തമായ നിലപാട് വീണ്ടും ഉറപ്പിച്ച് പറഞ്ഞ് ബിസിസിഐ
പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന് ശേഷം ശക്തമായ തീരുമാനവുമായി ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ). ഒരു സാഹചര്യത്തിലും ഇന്ത്യ പാകിസ്ഥാനുമായി ദ്വിരാഷ്‌ട്ര പരമ്പര കളിക്കില്ലെന്ന് ബിസിസിഐ വൈസ് പ്രസിഡൻ്റ് രാജീവ് ശുക്ല വ്യക്തമാക്കി. ഞങ്ങൾ പാകിസ്ഥാനുമായി ദ്വിരാഷ്‌ട്ര പരമ്പരകൾ കളിക്കില്ല. ഇരകളോടൊപ്പം നിൽക്കുകയും ഭീകരാക്രമണത്തെ അപലപിക്കുകയും ചെയ്യുന്നു. സർക്കാർ എന്ത് പറഞ്ഞാലും ഞങ്ങൾ അത് ചെയ്യും. അദ്ദേഹം പറഞ്ഞു. കൂടാതെ ഭാവിയിലും പാകിസ്ഥാനുമായി ഞങ്ങൾ ദ്വിരാഷ്‌ട്ര പരമ്പരകൾ കളിക്കില്ല. പക്ഷേ
കള്ളുഷാപ്പില്‍ മദ്യപിച്ച് തര്‍ക്കം; ജ്യേഷ്ഠൻ അനുജനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി; ജ്യേഷ്ഠന്‍ അറസ്റ്റില്‍
തൃശൂർ ആനന്ദപുരത്തെ കള്ളുഷാപ്പില്‍ അനുജനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ ജ്യേഷ്ഠന്‍ അറസ്റ്റിലായി. ആനന്ദപുരം സ്വദേശി യദു കൃഷ്ണനാണ് കൊലപ്പെട്ടത്. 26 വയസായിരുന്നു. ബുധനാഴ്ച വൈകീട്ട് ഏഴരയോടെയായിരുന്നു സംഭവം. ഷാപ്പില്‍ മദ്യപിച്ചുകൊണ്ടിരുന്ന വിഷ്ണു വഴക്കുണ്ടാക്കിയതറിഞ്ഞ് എത്തിയതായിരുന്നു യദുകൃഷ്ണന്‍. ഇരുവരും ഷാപ്പില്‍ ഇരുന്ന് മദ്യപിച്ചതിനുശേഷം തര്‍ക്കം ഉണ്ടാവുകയായിരുന്നു. തുടര്‍ന്ന് ഷാപ്പിന് മുന്‍വശത്ത് വച്ചായിരുന്നു ആക്രമണം. വിഷ്ണു കള്ളുകുപ്പി കൊണ്ട് തലയ്ക്കും ദേഹത്തും യദുവിനെ മര്‍ദിച്ചു. ഇതേത്തുടര്‍ന്നാണ് മരണം സംഭവിച്ചത്. ഗുരുതരമായി പരുക്കേറ്റ യദു
പഹൽഗാം ഭീകരാക്രമണം; മലയാളികൾക്ക് സർക്കാർ സഹായം ഉപയോഗപ്പെടുത്താം: മുഖ്യമന്ത്രി
കശ്മീരിൽ നടന്ന ഭീകരാക്രമണത്തിൻ്റെ നടുക്കത്തിൽ നിന്നും രാജ്യം മുക്തമായിട്ടില്ല. ഇന്ത്യയുടെ അഭിമാനമായ, ഭൂമിയിലെ സ്വർഗമെന്ന് വിശേഷിപ്പിക്കപ്പെടുന്ന, മനോഹരമായ കശ്മീരിൻ്റെ ജീവിതം ഇനിയും രക്തപങ്കിലമായിക്കൂടാ. വിനോദസഞ്ചാരത്തിനെത്തിയ നിരപരാധികളായ മനുഷ്യരാണ് കൊല്ലപ്പെട്ടത്. മാനവരാശിക്ക് തന്നെ എതിരായ കടന്നാക്രമണമാണ് ഇത്. ഒരു മലയാളിയും അവിടെ ജീവൻ നഷ്ടമായവരിൽ ഉണ്ടെന്നത് നമ്മുടെ ദു:ഖം ഇരട്ടിപ്പിക്കുന്നുണ്ട്. കൊല്ലപ്പെട്ട എൻ രാമചന്ദ്രൻ്റെ ഉറ്റവരുടെ ദു:ഖത്തിൽ പങ്കു ചേരുന്നു. കശ്മീരിൽ കുടുങ്ങിയ കേരളീയർക്ക് ആവശ്യമായ സഹായങ്ങൾ നൽകുന്നതിനു വേണ്ട സൗകര്യങ്ങൾ
ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകന്‍ ഗൗതം ഗംഭീറിന് വധഭീഷണി
ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകനും മുന്‍ ബിജെപി എംപിയുമായ ഗൗതം ഗംഭീറിന് വധഭീഷണി. ഇമെയില്‍ സന്ദേശത്തിലൂടെയാണ് ഏപ്രില്‍ 22 ന് രണ്ടുതവണയായി വധഭീഷണി ഉണ്ടായിരിക്കുന്നത്. ഐഎസ്‌ഐഎസ് കശ്മീര്‍ ആണ് ഭീഷണിക്ക് പിന്നില്‍ എന്ന് ദേശീയ വാര്‍ത്താ ഏജന്‍സി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. ഗൗതം ഗംഭീര്‍ സംഭവത്തില്‍ ഡല്‍ഹി പൊലീസില്‍ പരാതി നല്‍കിയതായി അദ്ദേഹത്തിൻ്റെ ഓഫീസ് അറിയിച്ചു. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇമെയിലിൻ്റെ ഉറവിടം കണ്ടെത്താനും അയച്ചയാളെ
തുടർച്ചയായ രണ്ടാം ദിവസവും സ്വർണ്ണവിലയിൽ ഇടിവ്
സംസ്ഥാനത്ത് സ്വർണ്ണവിലയിലെ ഇടിവ് തുടരുന്നു. ഇന്നലെ 2200 രൂപ കുത്തനെ കുറഞ്ഞതിന് ശേഷം ഇന്ന് പവന് 80 രൂപയുടെ ഇടിവാണ് ഉണ്ടായത്. ഒരു പവൻ സ്വർണ്ണത്തിൻ്റെ ഇന്നത്തെ വില 72,040 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണ്ണത്തിൻ്റെ വിപണി വില 9005 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണ്ണത്തിൻ്റെ വിപണി വില 7410 രൂപയാണ്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 109 രൂപയാണ്.
ഭീകരർക്ക് സങ്കൽപ്പിക്കാൻ പോലും സാധിക്കാത്ത തിരിച്ചടി നൽകും ആക്രമണം ഇന്ത്യയുടെ ആത്മാവിനേറ്റ മുറിവ് പ്രധാനമന്ത്രി നരേന്ദ്ര മോദി
കാശ്മീർ പഹൽഗാമിൽ ആക്രമണം നടത്തിയ ഭീകരർക്ക് സങ്കൽപ്പിക്കാൻ പോലും സാധിക്കാത്ത തിരിച്ചടി നൽകുമെന്നും ഭീകരാക്രമണം ഇന്ത്യയുടെ ആത്മാവിനേറ്റ മുറവാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിഹാറിൽ ദേശീയ പഞ്ചായത്ത് രാജ് ആഘോഷത്തോട് അനുബന്ധിച്ച് നടന്ന പരിപാടിയിലാണ് മോദിയുടെ പരാമർശം. ബിഹാറിൽ ഒരു മിനിറ്റ് മൗനം ആരംഭിച്ചാണ് മോദി പ്രസംഗം തുടങ്ങിയത്. ഭീകരാക്രമണത്തിന് വേണ്ടി ഉപയോഗിക്കുന്ന പ്രദേശങ്ങൾ മുഴുവൻ തുടച്ചുനീക്കും പഹൽഗാമിൽ ആക്രമണം നടത്തിയവരേയും ഇതിന് പിന്നിൽ പ്രവർത്തിച്ചവരേയും വെറുതെ വിടില്ല. ഇന്ത്യ
മാസപ്പടി കേസ്; എസ്എഫ്ഐഒ സമർപ്പിച്ച കുറ്റപത്രത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്
മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ വീണയയ്ക്കെതിരെ മാസപ്പടി കേസിൽ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (എസ് എഫ് ഐ ഒ) സമർപ്പിച്ച കുറ്റപത്രത്തിലുള്ളത് ഗുരുതര കണ്ടെത്തലുകൾ. സി എം ആർ എൽ – എക്‌സാലോജിക് മാസപ്പടി ഇടപാടിൻ്റെ മുഖ്യ ആസൂത്രക വീണയെന്നാണ് കുറ്റപത്രത്തിൽ പറയുന്നതെന്നാണ് വിവരം. എക്‌സാലോജിക് കമ്പനി തുടങ്ങിയതിന് ശേഷം വളർച്ച താഴോട്ടേക്കായിരുന്നുവെന്നും കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു. വീണയുടെ എക്‌സാലോജിക് കമ്പനിക്ക് പ്രതിവർഷം 66 ലക്ഷം രൂപയുടെ ബാദ്ധ്യതയാണ് ഉണ്ടായിരുന്നത്.
കർണാടകയിലെ വീരാജ്‌പേട്ടയിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
കണ്ണൂർ സ്വദേശിയായ യുവാവിനെ കർണാടകയിൽ മരിച്ച നിലയിൽ കണ്ടെത്തി. കർണാടകയിലെ വീരാജ്‌പേട്ട താലൂക്കിലെ ബിഷെട്ടിഗേരിയിൽ ആണ് മലയാളിയെ മരിച്ചനിലയിൽ കണ്ടെത്തിയത്. കണ്ണൂർ സ്വദേശി കൊയിലി ആശുപത്രി ഉടമ പരേതനായ കൊയിലി ഭാസ്കരൻ്റെ മകൻ പ്രദീപ് കൊയിലി (49) ആണ് മരിച്ചത്. കാപ്പിത്തോട്ടത്തിലെ വീട്ടിൽ കഴുത്തറുത്ത നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസ് കൊലപാതകമാണെന്ന സംശയത്തിലാണ്. മൂന്നുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് വിവരം. സിസിടിവി ദൃശ്യങ്ങൾ അടക്കം പരിശോധിച്ച് കൂടുതൽ അന്വേഷണം നടത്തിവരികയാണ്. പ്രദീപിന് ഇവിടെ