പഹൽഗാം ഭീകരാക്രമണം; കൊല്ലപ്പെട്ടവരിൽ ഒരു കർണാടക സ്വദേശികൂടി
Karnataka
0 min read
11.8k

പഹൽഗാം ഭീകരാക്രമണം; കൊല്ലപ്പെട്ടവരിൽ ഒരു കർണാടക സ്വദേശികൂടി

ഏപ്രിൽ 24, 2025
0

പഹൽഗാം ബൈസാരൻ താഴ്‌വരയിലുണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ കർണാടകയിൽ നിന്നുള്ള യാത്രികരിൽ ഒരാൾകൂടി ഉൾപ്പെട്ടതായി വിവരം. ബംഗളുരു രാമമൂർത്തി നഗറിൽ സ്ഥിരതാമസമാക്കിയ സോഫ്റ്റ് വെയർ എൻജിനീയർ ആന്ധ്ര നെല്ലൂർ കാവലി സ്വദേശി എസ്. മധുസൂദൻ റാവുവിൻ്റെ (40) മരണമാണ് സ്ഥിരീകരിച്ചത്. ഹാവേരി റാണിബെന്നൂർ ദേവി നഗർ സ്വദേശിയും ബംഗളുരു മത്തിക്കരൈ സുന്ദർ നഗറിൽ സ്ഥിരതാമസക്കാരനുമായ ഭരത് ഭൂഷൺ (41), ശിവമൊഗ്ഗ സ്വദേശി മഞ്ജുനാഥ റാവു (47) എന്നിവർ കൊല്ലപ്പെട്ടതായി ചൊവ്വാഴ്ച സ്ഥിരീകരിച്ചിരുന്നു.

Continue Reading
കാശ്മീരിലെ ഉധംപുരിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരു സൈനികന് വീരമൃത്യു
India
0 min read
9.6k

കാശ്മീരിലെ ഉധംപുരിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരു സൈനികന് വീരമൃത്യു

ഏപ്രിൽ 24, 2025
0

കാശ്മീരിലെ ഉധംപുരിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരു സൈനികന് വീരമൃത്യു. ഉധംപുരിർ മേഖലയിൽ ഇന്ന് രാവിലെയാണ് ഏറ്റുമുട്ടലുണ്ടായത്. പഹൽഗാം ആക്രമണത്തിനുശേഷമുണ്ടാകുന്ന മൂന്നാമത്തെ ആക്രമണമാണിത്. ബസന്ദ്ഗഢിലെ ദൂതു മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. ഭീകരരുടെ താവളം കണ്ടെത്തി സൈന്യം അവരെ വളഞ്ഞതായും കനത്ത ഏറ്റുമുട്ടൽ നടന്നുകൊണ്ടിരിക്കുന്നതായുമാണ് റിപ്പോർട്ട്. ജമ്മു കാഷ്മീർ പോലീസും സൈന്യവും സംയുക്തമായാണ് ഭീകരരെ നേരിടുന്നത്. ഏറ്റുമുട്ടലിൽ ഗുരുതരമായി പരിക്കേറ്റ സൈനികനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. പഹൽഗാം സംഭവത്തിനു പിന്നാലെ രാജ്യത്തുടനീളം സൈന്യം സുരക്ഷ

Continue Reading
അമ്പലമുക്ക് വിനീത വധക്കേസ്; പ്രതി രാജേന്ദ്രന് വധശിക്ഷ
Kerala
1 min read
13.4k

അമ്പലമുക്ക് വിനീത വധക്കേസ്; പ്രതി രാജേന്ദ്രന് വധശിക്ഷ

ഏപ്രിൽ 24, 2025
0

തിരുവന്തപുരം അമ്പലമുക്കിലെ അലങ്കാര ചെടി വിൽപ്പനശാലയിലെ ജീവനക്കാരി നെടുമങ്ങാട് കരിപ്പൂർ സ്വദേശിനി വിനീതയെ (38) കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതി രാജേന്ദ്രന് വധശിക്ഷ. തിരുവനന്തപുരം ഏഴാം അഡീഷണൽ സെഷൻസ് ജഡ്മി പ്രസൂൺ മോഹൻ ശിക്ഷ വിധിച്ചത്. തമിഴ്‌നാട് കന്യാകുമാരി ജില്ലയിലെ തോവാള് വെള്ളമടം രാജീവ് നഗറിൽ രാജേന്ദ്രൻ (40) കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയിരുന്നു. കൊലപാതക പരമ്പര നടത്തിയിട്ടുള്ള പ്രതി പൊതുസമൂഹത്തിന് ഭീഷണിയായതിനാൽ വധശിക്ഷ തന്നെ നൽകണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു. അമ്പലമുക്കിൽ അലങ്കാര

Continue Reading
പഹല്‍ഗാം ആക്രമണം; ഡൽഹിയിൽ ഇന്ന് സര്‍വകക്ഷിയോഗം
India
0 min read
9.1k

പഹല്‍ഗാം ആക്രമണം; ഡൽഹിയിൽ ഇന്ന് സര്‍വകക്ഷിയോഗം

ഏപ്രിൽ 24, 2025
0

പഹല്‍ഗാമിലുണ്ടായ ആക്രമണം ചര്‍ച്ച ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ സര്‍വ്വകക്ഷി യോഗം വിളിച്ചു. പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗിൻ്റെ അധ്യക്ഷതയില്‍ വൈകീട്ട് 6 നാണ് യോഗം. ആക്രമണത്തെ കുറിച്ചുള്ള വിവരങ്ങള്‍, പാകിസ്താനെതിരെ സ്വീകരിച്ച നടപടികള്‍, ശേഖരിച്ച തെളിവുകള്‍ തുടങ്ങിയ കാര്യങ്ങള്‍ പ്രതിരോധമന്ത്രി യോഗത്തെ അറിയിക്കും. ഭാവി നടപടികളും യോഗം ചര്‍ച്ച ചെയ്യും. ടിഎംസി, ടിഡിപി, ശിവസേന, ഡിഎംകെ, ജെഡിയു, ആര്‍ജെഡി പാര്‍ട്ടികളിലെ നേതാക്കള്‍ പങ്കെടുക്കും. ഭീകരാക്രമണത്തിന്റെ വിശദാംശങ്ങളും സ്വീകരിച്ച തുടര്‍ നടപടികളും യോഗത്തില്‍ വിശദീകരിക്കും.കേന്ദ്ര

Continue Reading
പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ കശ്‌മീരിൽ വീണ്ടും ഏറ്റുമുട്ടൽ
India
0 min read
14.1k

പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ കശ്‌മീരിൽ വീണ്ടും ഏറ്റുമുട്ടൽ

ഏപ്രിൽ 23, 2025
0

കശ്‌മീർ പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ കശ്‌മീരിൽ വീണ്ടും ഏറ്റുമുട്ടൽ. ഭീകരരും സൈനികരും തമ്മിൽ ഏറ്റുമുട്ടൽ നടക്കുന്നത് ദക്ഷിണ കശ്മീരിലെ കുൽഗാം ജില്ലയിലാണ്. ഏറ്റുമുട്ടൽ ആരംഭിച്ചത് ഇന്ന് ഉച്ചയ്ക്ക് ശേഷമാണ്. കൂടുതൽ സൈനികരും സിആർപിഎഫ് ജവാന്മാരും കശ്‌മീർ പൊലീസും സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. ആർക്കെങ്കിലും പരുക്കേറ്റതായി ഇതുവരെ വിവരം ലഭിച്ചിട്ടില്ല. ദക്ഷിണ കശ്മീരിലെ ജില്ലയാണ് കുൽഗാം. ഇവിടെ തങ്‌മാർഗ് എന്ന സ്ഥലത്ത് യുവാക്കളെ സംശയകരമായ സാഹചര്യത്തിൽ കണ്ടെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിൽ സൈനിക സംഘം

Continue Reading
ക്രിക്കറ്റിലേക്ക് വരാനുള്ള തീരുമാനത്തെയോർത്ത് ഞാൻ ഖേദിക്കുന്നു: ബിസിസിഐ ഇടപെടണം: അസ്ഹറുദ്ദീൻ
Sports
1 min read
14.0k

ക്രിക്കറ്റിലേക്ക് വരാനുള്ള തീരുമാനത്തെയോർത്ത് ഞാൻ ഖേദിക്കുന്നു: ബിസിസിഐ ഇടപെടണം: അസ്ഹറുദ്ദീൻ

ഏപ്രിൽ 23, 2025
0

ഹൈദരാബാദ് രാജീവ് ഗാന്ധി രാജ്യാന്തര സ്‌റ്റേഡിയത്തിലെ ഗാലറിയിൽ നിന്നു തൻ്റെ പേര് നീക്കം ചെയ്യാനുള്ള ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷൻ്റെ (എച്ച്സിഎ) നീക്കത്തിനെതിരെ ബിസിസിഐയുടെ ഇടപെടൽ തേടി മുൻ ഇന്ത്യൻ ക്യാപ്റ്റൻ മുഹമ്മദ് അസ്ഹറുദ്ദീൻ. ക്രിക്കറ്റ് കളിക്കാരനായതിൽ തനിക്ക് ഖേദമുണ്ടെന്ന് അസ്‌ഹറുദ്ദീൻ പ്രതികരിച്ചു. ബിസിസിഐ വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നും അസ്ഹർ ആവശ്യപ്പെട്ടു. എച്ച്സിഎ ഓംബുഡ്‌സ്‌മാൻ അസ്ഹറിൻ്റെ പേര് ഹൈദരാബാദ് സ്‌റ്റേഡിയത്തിലെ നോർത്ത് സ്‌റ്റാൻഡിൽ നിന്ന് നീക്കം ചെയ്യണമെന്ന് കഴിഞ്ഞ ദിവസമാണ് വിധിച്ചത്.

Continue Reading
പാക്കിസ്ഥാനുമായുള്ള നയതന്ത്ര സഹകരണം അവസാനിപ്പിച്ചേക്കും; കടുപ്പിച്ച് ഇന്ത്യ
India
1 min read
10.9k

പാക്കിസ്ഥാനുമായുള്ള നയതന്ത്ര സഹകരണം അവസാനിപ്പിച്ചേക്കും; കടുപ്പിച്ച് ഇന്ത്യ

ഏപ്രിൽ 23, 2025
0

കാശ്മീരിലെ പഹൽഗാമിലെ ഭീകരാക്രമണത്തിൽ കടുത്ത നടപടികളിലേക്ക് കടക്കാ നൊരുങ്ങി ഇന്ത്യ, പാക്കിസ്ഥാനുമായുള്ള നയതന്ത്ര സഹകരണം അവസാനിപ്പിച്ചേ ക്കുമെന്നാണ് റിപ്പോർട്ട്. പാക് തലസ്ഥാനമായ ഇസ്ലാമാബാദിലെ ഡെപ്യൂട്ടി ഹൈക്കമ്മീഷൻ കാര്യാലയത്തിൻ്റെ പ്രവർത്തനം നിർത്തിയേക്കും. സിന്ധു നദീജല കരാർ റദ്ദാക്കിയേക്കാനും സാധ്യത. ഇന്ന് വൈകിട്ട് ചേരുന്ന സുരക്ഷാകാര്യങ്ങൾക്കുള്ള മന്ത്രിസഭാ സമിതി യോഗത്തിൽ ഇക്കാര്യങ്ങളെല്ലാം ചർച്ചയാകും. റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് പഹൽഗാം ആക്രമണത്തിൻ്റെ സൂത്രധാരൻ ലഷ്‌കർ- ഇ- തൊയ്ബ ഭീകരൻ സൈ ഫുള്ള കസൂരിയെന്നാണ്. ആക്രമണം നിയന്ത്രിച്ചത്

Continue Reading
ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും മഴയുണ്ട്, ഒപ്പം ഇടിമിന്നലും ശക്തമായ കാറ്റും
Kerala
0 min read
9.6k

ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും മഴയുണ്ട്, ഒപ്പം ഇടിമിന്നലും ശക്തമായ കാറ്റും

ഏപ്രിൽ 23, 2025
0

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടുകൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നാണ് പ്രവചനം. നാളെയും മറ്റന്നാളും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും 26, 27 തീയതികളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അതേസമയം ഇന്ന് ഒരു ജില്ലയിലും അലേർട്ട്

Continue Reading
സംസ്ഥാനത്ത് ഒരാഴ്ചയ്ക്ക് ശേഷം സ്വർണ്ണവില കുറഞ്ഞു
Kerala
0 min read
9.1k

സംസ്ഥാനത്ത് ഒരാഴ്ചയ്ക്ക് ശേഷം സ്വർണ്ണവില കുറഞ്ഞു

ഏപ്രിൽ 23, 2025
0

സംസ്ഥാനത്ത് ഒരാഴ്ചയ്ക്ക് ശേഷം സ്വർണ്ണവില കുറഞ്ഞു. ഇന്നലെ കൂടിയതത്രയും തന്നെയാണ് ഇന്ന് കുറഞ്ഞത്. സമീപകാലത്തെ ഏറ്റവും വലിയ ഒറ്റദിന വർദ്ധനവിലയിരുന്നു ഇന്നലെ സ്വർണ്ണവില. ഇന്നലെ പവന് 2200 രൂപ കൂടിയിരുന്നു. ഇന്ന് 2200 രൂപതന്നെ കുറഞ്ഞിട്ടുണ്ട്. ഒരു പവൻ സ്വർണ്ണത്തിൻ്റെ ഇന്നത്തെ വില 72,120 രൂപയാണ്. ഇന്നലെ റെക്കോർഡ് വിലയിൽ എത്തിയപ്പോൾ, ഉയർന്ന വിലയിൽ ലാഭം എടുക്കൽ നടന്നതാണ് വില കുറയാൻ കാരണമായത്. താരിഫ് റേറ്റിൽ ചെറിയ അയവുകൾ വരുത്താനുള്ള

Continue Reading
മുന്നണി പ്രവേശനം യുഡിഎഫ് ചർച്ച ചെയ്ത് തീരുമാനിക്കുമെന്ന് വി ഡി സതീശൻ; പി വി അൻവർ കോൺഗ്രസുമായി സഹകരിക്കും
Kerala
1 min read
13.6k

മുന്നണി പ്രവേശനം യുഡിഎഫ് ചർച്ച ചെയ്ത് തീരുമാനിക്കുമെന്ന് വി ഡി സതീശൻ; പി വി അൻവർ കോൺഗ്രസുമായി സഹകരിക്കും

ഏപ്രിൽ 23, 2025
0

പി വി അൻവർ കോൺഗ്രസുമായും യുഡിഎഫുമായും പി വി അൻവർ സഹകരിക്കുമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. യുഡിഎഫ് ചർച്ച ചെയ്ത് അൻവറിൻ്റെ മുന്നണി പ്രവേശനം തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അൻവറുമായി കോൺഗ്രസ് നേതൃത്വം നടത്തിയ ചർച്ചയ്ക്കുശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസുമായും യുഡിഎഫുമായും അൻവർ സഹകരിച്ച് നിൽക്കും. ആ നിർദ്ദേശങ്ങൾ യുഡിഎഫിലും കോൺഗ്രസിലും ചർച്ച ചെയ്ത് തീരുമാനമെടുത്ത് അദ്ദേഹത്തെ അറിയിക്കും. ഒപ്പം നിന്ന് പ്രവർത്തിക്കുമെന്ന് അൻവർ പറഞ്ഞിട്ടുണ്ട്. ആ

Continue Reading