പി വി അൻവർ കോൺഗ്രസുമായും യുഡിഎഫുമായും പി വി അൻവർ സഹകരിക്കുമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. യുഡിഎഫ് ചർച്ച ചെയ്ത് അൻവറിൻ്റെ മുന്നണി പ്രവേശനം തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അൻവറുമായി കോൺഗ്രസ് നേതൃത്വം നടത്തിയ ചർച്ചയ്ക്കുശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസുമായും യുഡിഎഫുമായും അൻവർ സഹകരിച്ച് നിൽക്കും. ആ നിർദ്ദേശങ്ങൾ യുഡിഎഫിലും കോൺഗ്രസിലും ചർച്ച ചെയ്ത് തീരുമാനമെടുത്ത് അദ്ദേഹത്തെ അറിയിക്കും. ഒപ്പം നിന്ന് പ്രവർത്തിക്കുമെന്ന് അൻവർ പറഞ്ഞിട്ടുണ്ട്.

ആ സഹകരണം കോൺഗ്രസ് സ്വീകരിച്ചിട്ടുണ്ട്. മുന്നണി പ്രവേശനത്തെക്കുറിച്ച് മുന്നണിയിൽ ആലോചിക്കാതെ പറയാനാകില്ല. എല്ലാ യുഡിഎഫ് ഘടകകക്ഷികളുമായി ചർച്ച ചെയ്ത ശേഷമേ മുന്നണി പ്രവേശനം സംബന്ധിച്ച് തീരുമാനം എടുക്കാനാകൂ. യുഡിഎഫും കോൺഗ്രസും പ്രഖ്യാപിക്കുന്ന ഏതു സ്ഥാനാർത്ഥിക്കും പി വി അൻവർ പരിപൂർണ പിന്തുണ നൽകും. അദ്ദേഹവുമായി സഹകരിച്ച് പ്രവർത്തിക്കും. ഘടകകക്ഷികൾക്കു മേൽ കോൺഗ്രസ് എടുക്കുന്ന തീരുമാനം അടിച്ചേൽപ്പിക്കുന്ന രീതി യുഡിഎഫിനില്ല. 9 വർഷം നിലമ്പൂരിൽ എംഎൽഎ ആയിരുന്ന അൻവറിൻ്റെ പിന്തുണ യുഡിഎഫിന് ഗുണം ചെയ്യും’ – വി ഡി സതീശൻ പറഞ്ഞു

Related Posts