ഷൈൻ ടോം ചാക്കോയ്ക്കെതിരായ ലഹരി കേസ് അന്വേഷിക്കാൻ പ്രത്യേക സംഘം. എസിപിമാരായ അബ്‌ദുൾ സലാം, കെ. ജയകുമാർ, രാജ്കുമാർ എ ന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം. സൈബർ ടീം ഡാൻസഫ് അംഗങ്ങളും സംഘത്തിലുണ്ട്. ഷൈനുമായി ബന്ധപ്പെട്ട വിവര ശേഖരണം നടത്തുന്നതിനാണ് അന്വേഷണ സംഘം വിപുലീകരിച്ചതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ഷൈൻ ടോം ചാക്കോക്കെതിരായി നടി വിൻസി അലോഷ്യസിൻ്റെ പരാതി ശരിവച്ച് സിനിമാതാരം അപർണ ജോൺസും രംഗത്തെത്തി. സൂത്രവാക്യം സിനിമയുടെ സെറ്റിൽ ഷൈൻ തന്നോടും മോശമായി പെരുമാറിയെന്ന് നടി ആരോപിച്ചു.

Related Posts