കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ ജോലി ചെയ്യുന്നതിനിടെ പരിശോധനയ്ക്കെത്തിയ ആളിന്റെ കുത്തേറ്റ് ഡോ. വന്ദന ദാസ് മരിച്ച സംഭവത്തിൽ പ്രതി സന്ദീപ് കുറ്റക്കാരൻ. കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് ഉത്തരവ്. പ്രതിക്കുള്ള ശിക്ഷ വ്യാഴാഴ്ച വിധിക്കും.
ഹൗസ് സര്‍ജനായി ജോലി ചെയ്യുന്നതിനിടെ 2023 മേയ് പത്തിന് പുലര്‍ച്ചെ 4.15 ഓടെയാണ് ഡോ. വന്ദന ദാസിന് (23) ആശുപത്രിയില്‍ പോലീസ് വൈദ്യപരിശോധനയ്ക്കായെത്തിച്ചയാളുടെ കുത്തേറ്റത്.