ഡല്‍ഹിയില്‍ വൻ തീപ്പിടിത്തം; ആയിരത്തോളം കുടിലുകള്‍ കത്തിനശിച്ചു, രണ്ട് കുട്ടികള്‍ മരിച്ചു
India
0 min read
47

ഡല്‍ഹിയില്‍ വൻ തീപ്പിടിത്തം; ആയിരത്തോളം കുടിലുകള്‍ കത്തിനശിച്ചു, രണ്ട് കുട്ടികള്‍ മരിച്ചു

April 27, 2025
0

ഡല്‍ഹിയില്‍ ചേരിപ്രദേശത്തുണ്ടായ തീപ്പിടിത്തത്തില്‍ അഞ്ചുപേര്‍ക്ക് പരിക്കേറ്റു രണ്ട് കുട്ടികള്‍ വെന്തുമരിച്ചു. താത്കാലികമായി കെട്ടിയുണ്ടാക്കിയ ആയിരത്തോളം കുടിലുകളും കത്തിനശിച്ചു. ഡല്‍ഹിയിലെ രോഹിണി സെക്ടറിലെ ശ്രീനികേതന്‍ അപ്പാര്‍ട്ട്‌മെൻ്റിലാണ് സംഭവം. മൂന്നുമണിക്കൂറോളം ശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്. വലിയതോതില്‍ പ്രദേശത്തു നിന്ന് പുകപടലങ്ങള്‍ ഉയരുന്നതായി അറിയിച്ചുകൊണ്ട് ഉച്ചയ്ക്ക് 12 മണിയോടെ ഫോണ്‍കോള്‍ വന്നെന്ന് ഡല്‍ഹിയിലെ അഗ്നിരക്ഷാസേനാ ഉദ്യോഗസ്ഥന്‍ അറിയിച്ചു. അഗ്നിരക്ഷാസേനാ ഉടന്‍ തന്നെ സ്ഥലത്തെത്തി. ഉച്ചയ്ക്ക് രണ്ടുമണിയോടെ മൂന്നും നാലും വയസ്സുള്ള രണ്ട് കുട്ടികളുടെ മൃതദേഹങ്ങള്‍

Continue Reading
കാനഡയില്‍ ഫെസ്റ്റിവലിന് കൂടിയവര്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചു കയറി; നിരവധി പേര്‍ മരിച്ചു
World
0 min read
45

കാനഡയില്‍ ഫെസ്റ്റിവലിന് കൂടിയവര്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചു കയറി; നിരവധി പേര്‍ മരിച്ചു

April 27, 2025
0

കാനഡയിലെ വാന്‍കൂവറില്‍ സ്ട്രീറ്റ് ഫെസ്റ്റിവലിനിടയില്‍ ആള്‍ക്കൂട്ടത്തിനിടയിലേക്ക് വാഹനം ഇടിച്ചുകയറി നിരവധി പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ലാപു ലാപു ദിനം ആഘോഷിക്കുന്നതിന് ഒത്തുകൂടിയവര്‍ക്കിടയിലേക്കാണ് വാഹനം ഇടിച്ചുകയറിയത്. പ്രാദേശിക സമയം രാത്രി 8 മണിയോടെയായിരുന്നു അപകടം. സംഭവത്തില്‍ ഡ്രൈവറെ പോലിസ് അറസ്റ്റ് ചെയ്തതായി അന്തര്‍ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതിവേഗത്തിൽ വന്ന ഫെസ്റ്റിവലിനിടയിലേക്ക് ഒരു കറുത്ത എസ്‌യുവി ഇടിച്ചുകയറുകയും ജനക്കൂട്ടത്തിനിടയിലൂടെ ഓടിച്ച് നിരവധി പേരെ ഇടിക്കുകയായിരുന്നുവെന്നും ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

Continue Reading
അടുത്ത മൂന്ന് ദിവസം ശക്തമായ മഴ;  ഈ ജില്ലകളിൽ യെല്ലോ അലേർട്ട്
Kerala
0 min read
46

അടുത്ത മൂന്ന് ദിവസം ശക്തമായ മഴ; ഈ ജില്ലകളിൽ യെല്ലോ അലേർട്ട്

April 27, 2025
0

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ പ്രവചനം. വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്ക് വരും ദിവസങ്ങളിൽ സാധ്യതയുള്ളതിനാൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. വിവിധ ജില്ലകളിൽ വരും ദിവസങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. 28 മുതൽ 30 വരെ വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. 28ന് പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും 29ന് വയനാട്,

Continue Reading
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ മേയ് 16ന് ‘നരിവേട്ട’ പ്രദർശനത്തിന്
Entertainment
0 min read
49

ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ മേയ് 16ന് ‘നരിവേട്ട’ പ്രദർശനത്തിന്

April 27, 2025
0

ചിത്രത്തിന്‍റെ പശ്ചാത്തലം അനാവരണം ചെയ്യാതെ സസ്പെന്‍സ് നിലനിര്‍ത്തി പ്രേക്ഷകരിൽ ആകാംഷ നിറച്ചാണ് ട്രെയ്‌ലർ അണിയറക്കാർ ഒരുക്കിയിരിക്കുന്നത്. ഏറെ ത്രില്ലടിപ്പിക്കുന്ന ഒരു പൊളിറ്റിക്കൽ കഥയാണ് ചിത്രമെന്നാണ് ട്രെയ്‌ലർ തരുന്ന സൂചന. യഥാർത്ഥ സംഭവങ്ങളിൽ നിന്നും ചില പോലീസ് കേസുകളുമായുള്ള ഏതാനും സാമ്യതകളും സിനിമയ്ക്കുണ്ടെന്നാണ് സൂചന. സംവിധായകൻ അനുരാജ് മനോഹറിൻ്റെ മുന്‍ സിനിമയിൽ നിന്ന് തീർത്തും വ്യത്യസ്‌തമായിരിക്കും ‘നരിവേട്ട’ എന്ന് ട്രെയ്‌ലറിൽ നിന്ന് വ്യക്‌തമാണ്‌. ഛായാഗ്രഹണം, താരങ്ങളുടെ പ്രകടനം, എഡിറ്റിംഗ്, സംഗീതം തുടങ്ങിയ

Continue Reading
കെ.എം എബ്രഹാം മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയായി ഇപ്പോഴും തുടരുന്നത് സംസ്ഥാനത്തിന് തന്നെ അപമാനം: വി.ഡി. സതീശൻ
Kerala
0 min read
47

കെ.എം എബ്രഹാം മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയായി ഇപ്പോഴും തുടരുന്നത് സംസ്ഥാനത്തിന് തന്നെ അപമാനം: വി.ഡി. സതീശൻ

April 27, 2025
0

കെ.എം എബ്രഹാം മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയായി ഇപ്പോഴും തുടരുന്നത് സംസ്ഥാനത്തിന് തന്നെ അപമാനമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന ഗുരുതര ആരോപണം നേരിടുന്ന എബ്രഹാമിനെതിരെ ഹൈക്കോടതിയുടെ നിർദ്ദേശ പ്രകാരമാണ് സിബിഐ എ ഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതിന് തെളിവുണ്ടെന്ന് ഹൈക്കോടതി കണ്ടെത്തിയിട്ടുണ്ട്. അദ്ദേഹത്തെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള വിജിലൻസ് കുറ്റവിമുക്തനാക്കാൻ ശ്രമിച്ചെന്നും ഹൈക്കോടതി ഉത്തരവിലുണ്ട്. അതുകൊണ്ടാണ് സിബിഐയോട് അന്വേഷിക്കാൻ നിർദ്ദേശിച്ചത്.

Continue Reading
ശ്രീമതിയെ സെക്രട്ടേറിയേറ്റ് യോഗത്തിൽ നിന്ന് മാറ്റിയത് പാർട്ടി തീരുമാനം: ഗോവിന്ദൻ
Kerala
1 min read
45

ശ്രീമതിയെ സെക്രട്ടേറിയേറ്റ് യോഗത്തിൽ നിന്ന് മാറ്റിയത് പാർട്ടി തീരുമാനം: ഗോവിന്ദൻ

April 27, 2025
0

സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തില്‍ സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പി.കെ. ശ്രീമതിക്ക് പങ്കെടുക്കുന്നതിന് മുഖ്യമന്ത്രി വിലക്കേര്‍പ്പെടുത്തിയെന്ന വാര്‍ത്തയോട് പ്രതികരിച്ച് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. പാര്‍ട്ടി കമ്മിറ്റികളില്‍ പങ്കെടുക്കുന്നത് സംബന്ധിച്ച് തീരുമാനിക്കേണ്ടത് മുഖ്യമന്ത്രിയല്ല. പാര്‍ട്ടി സംഘടനാപരമായ തീരുമാനത്തിൻ്റെ ഭാഗമാണ് സംസ്ഥാന ഘടകത്തില്‍ പി.കെ.ശ്രീമതി പ്രവര്‍ത്തിക്കേണ്ടെന്ന നിലപാടിന് പിന്നിലെന്നും ഗോവിന്ദന്‍ പറഞ്ഞു. സിപിഎം സംസ്ഥാന സമിതി അംഗവും സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗവും ആയിരുന്നു പി.കെ.ശ്രീമതി. സെക്രട്ടറിയേറ്റിൽ നിന്നും സംസ്ഥാന സമിതിയിൽ നിന്നും

Continue Reading
ഇറാൻ തുറമുഖത്ത് തീപിടുത്തം; 14 പേർ മരിച്ചു, 750 പേർക്ക് പരിക്ക്
World
0 min read
43

ഇറാൻ തുറമുഖത്ത് തീപിടുത്തം; 14 പേർ മരിച്ചു, 750 പേർക്ക് പരിക്ക്

April 27, 2025
0

ഇറാനിലെ ബന്ദര്‍ അബ്ബാസിലെ ഷാഹിദ് രാജി തുറമുഖത്തുണ്ടായ തീപിടിത്തത്തില്‍ മരണം 14 ആയി. 750 പേര്‍ക്ക് പരിക്കേറ്റു. തീപിടിത്തത്തിൻ്റെ കാരണം കണ്ടുപിടിക്കാനായിട്ടില്ല. സംഭവത്തില്‍ ഇറാന്‍ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. രാസവസ്തുക്കള്‍ നിറച്ച ഒരു കണ്ടെയ്നറാണ് സ്ഫോടനത്തിൻ്റെ ഉറവിടമെന്നാണ് സംശയിക്കുന്നത്. അമേരിക്കയും ഇറാനും തമ്മില്‍ ഒമാനില്‍ മൂന്നാംഘട്ട ആണവചര്‍ച്ചകള്‍ നടക്കുന്നതിനിടെ ആണ് സംഭവം. സ്ഫോടനം നടന്നതിന് ഒരു കിലോമീറ്റര്‍ പരിധിയില്‍ കനത്ത നാശനഷ്ടമുണ്ടായെന്നാണ് വിവരം. ദുരന്തമുണ്ടായതിന് 23 കിലോമീറ്റര്‍ പരിധിയിലുള്ള സ്‌കൂളുകള്‍ക്കും

Continue Reading
പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട രാമചന്ദ്രൻ്റെ വീട് സന്ദർശിച്ച് മുഖ്യമന്ത്രി
Kerala
0 min read
44

പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട രാമചന്ദ്രൻ്റെ വീട് സന്ദർശിച്ച് മുഖ്യമന്ത്രി

April 27, 2025
0

കാശ്മീർ പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട എന്‍ രാമചന്ദ്രൻ്റെ വീട് മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു. ധനമന്ത്രി കെ എന്‍ ബാലഗോപാല്‍, സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, ജില്ലാ കളക്ടര്‍, ജില്ലയിലെ സിപിഐഎം നേതാക്കള്‍ എന്നിവര്‍ക്കൊപ്പമാണ് മുഖ്യമന്ത്രി എത്തിയത്. ഔദ്യോഗിക തിരക്കുകള്‍ ഉള്ളതിനാല്‍ സംസ്‌കാരം ചടങ്ങില്‍ മുഖ്യമന്ത്രി പങ്കെടുത്തിരുന്നില്ല. രാമചന്ദ്രൻ്റെ ഭാര്യ ഷീല, മക്കളായ അരവിന്ദ്, ആരതി എന്നിവരുമായി മുഖ്യമന്ത്രി സംസാരിച്ചു. കോണ്‍ഗ്രസ് നേതാവ് ഷാനിമോള്‍ ഉസ്മാന്‍, സിപിഐഎം

Continue Reading
കാര്‍ മറിഞ്ഞു; പരിക്കേറ്റ ഭാര്യയെ ഉപേക്ഷിച്ച് സ്ഥലം വിട്ടു; യുവാവ് അറസ്റ്റിൽ
Kerala
0 min read
47

കാര്‍ മറിഞ്ഞു; പരിക്കേറ്റ ഭാര്യയെ ഉപേക്ഷിച്ച് സ്ഥലം വിട്ടു; യുവാവ് അറസ്റ്റിൽ

April 27, 2025
0

ഇടുക്കി ഉപ്പുതറ ആലടിയില്‍ അപകടത്തില്‍പ്പെട്ട കാറില്‍നിന്നു ഭാര്യയെ ഉപേക്ഷിച്ച് ഭര്‍ത്താവ് രക്ഷപ്പെട്ടു. ആലടി സ്വദേശി സുരേഷാണ് രക്ഷപ്പെട്ടത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഗുരുതരമായി പരുക്കേറ്റ ഭാര്യ നവീനയെ കോട്ടയം മെഡിക്കല്‍ കോളജിലേക്കു മാറ്റി. മദ്യലഹരിയിലായിരുന്ന സുരേഷ് അപകടം ഉണ്ടാകുന്നതിനു മുന്‍പ് വാഹനത്തില്‍നിന്നു ചാടുകയായിരുന്നു. ശനിയാഴ്ച രാത്രി ഉപ്പുതറയിലാണ് അപകടമുണ്ടായത്. ഞായറാഴ്ച രാവിലെയാണു കാറില്‍ സ്ത്രീ കുടുങ്ങിക്കിടക്കുന്ന കാര്യം മറ്റുള്ളവര്‍ അറിയുന്നത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസെത്തിയാണ് നവീനയെ ആശുപത്രിയില്‍

Continue Reading
പഹൽഗാം ഭീകരാക്രമണം; ഇരകളുടെ കുടുംബങ്ങൾക്ക് നീതി ലഭിക്കും,ശക്തമായ തിരിച്ചടി നൽകും, പ്രധാനമന്ത്രി നരേന്ദ്രമോദി ഉറപ്പ് നൽകി
India
1 min read
41

പഹൽഗാം ഭീകരാക്രമണം; ഇരകളുടെ കുടുംബങ്ങൾക്ക് നീതി ലഭിക്കും,ശക്തമായ തിരിച്ചടി നൽകും, പ്രധാനമന്ത്രി നരേന്ദ്രമോദി ഉറപ്പ് നൽകി

April 27, 2025
0

കാശ്മീർ പഹൽഗാം ഭീകരാക്രമണത്തിന് ശക്തമായ തിരിച്ചടി നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ‘ഞാൻ ഒരിക്കൽ കൂടി ഇരകളുടെ കുടുംബങ്ങൾക്ക് നീതി ലഭിക്കുമെന്ന് ഉറപ്പുനൽകുന്നുവെന്നും മൻ കി ബാത്തിൻ്റെ’ 121-ാം എപ്പിസോഡിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. നമ്മുടെ ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ ലോകം മുഴുവൻ 140 കോടി ഭാരതീയർക്കൊപ്പം നിലകൊള്ളുന്നു. നീതി തീർച്ചയായും നടപ്പാക്കപ്പെടും. ആക്രമണത്തിലെ ഗൂഢാലോചനക്കാർക്കും കുറ്റവാളികൾക്കും ഏറ്റവും കഠിനമായ മറുപടി നൽകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. പഹൽഗാമിൽ നടന്ന ഭീകരാക്രമണം രാജ്യത്തെ

Continue Reading