കര്‍ണാടകയിൽ 6 വയസ്സുകാരി മകളും ഭാര്യാമാതാവും അടക്കം 3 പേരെ വെടിവെച്ചു കൊലപ്പെടുത്തിയശേഷം സ്വയം ജീവനൊടുക്കി യുവാവ്
കര്‍ണാടകയിലെ ചിക്കമംഗളൂരുവില്‍ യുവാവ് മകളേയും ഭാര്യാമാതാവിനേയും ഭാര്യാസഹോദരിയേയും വെടിവെച്ച് കൊലപ്പെടുത്തിയശേഷം സ്വയം ജീവനൊടുക്കി. ബലേഹൊന്നൂര്‍ സ്വദേശി രത്‌നാകര്‍ ഗൗഡ (40) ആണ് മൂന്നുപേരെ കൊലപ്പെടുത്തിയശേഷം ജീവനൊടുക്കിയത്. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. ആക്രമണത്തില്‍ ഭാര്യാസഹോദരീഭര്‍ത്താവിന് പരിക്കേൽക്കുകയും ചെയ്തു. ഭാര്യ സ്വാതി ഇയാളുമായി പിരിഞ്ഞ് താമസിക്കുകായിരുന്നു. ഇതുസംബന്ധിച്ച് ഭാര്യയുടെ വീട്ടിൽ വെച്ച് ഭാര്യാമാതാവുമായി തർക്കമുണ്ടായി. തുടർന്നാണ് ഇയാൾ ആക്രമിച്ചത്. സ്വാതിയുടെ അമ്മ ജ്യോതി (50), സഹോദരി സിന്ധു (24), ആറുവയസ്സുള്ള മകൾ മൗല്യ
ജമ്മു കാശ്മീരിൽ പാക് പ്രകോപനം; ശക്തമായി തിരിച്ചടിച്ച് ഇന്ത്യ
ജമ്മു കാശ്മീർ പുഞ്ചിലെ നിയന്ത്രണ രേഖയിൽ പാക്കിസ്ഥാൻ സൈന്യം വെടിനിർത്തൽ കരാർ ലംഘിച്ചുവെന്നും പ്രകോപനമില്ലാതെ വെടിയുതിർത്തുവെന്നും ഇന്ത്യൻ സൈന്യം അറിയിച്ചു.ഇതിനെ തുടർന്ന് ഇന്ത്യ ശക്തമായി തിരിച്ചടിച്ചു. പാക്കിസ്ഥാൻ ഭാഗത്ത് വെടിവയ്‌പിൽ ആളപായമൊന്നും ഉണ്ടായതായി ഇന്ത്യൻ സൈന്യം റിപ്പോർട്ട് ചെയ്‌തിട്ടില്ല. എന്നാൽ സ്ഫോടനത്തിലും തുടർന്നുള്ള വെടിവയ്‌പിലും 5 ശത്രു സൈനികർക്ക് പരിക്കേറ്റതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. പാക്കിസ്ഥാൻ സൈന്യം ഏപ്രിൽ 1ന് നിയന്ത്രണ രേഖയിലൂടെ നുഴഞ്ഞുകയറിയതിനെത്തുടർന്ന് കൃഷ്‌ണഘാട്ടി മേഖലയിൽ കുഴിബോംബ് സ്ഫോടനമുണ്ടായി.
ആശാവർക്കർമാരുമായി ചർച്ചയ്ക്കൊരുങ്ങി സർക്കാർ; നാളെ 3 മണിക്ക് ചർച്ച
സെക്രട്ടേറിയേറ്റിന് മുന്നിൽ നിരാഹാര സമരമിരിക്കുന്ന ആശാവർക്കർമാരുമായി ചർച്ചയ്ക്കൊരുങ്ങി സർക്കാർ. നാളെ വൈകുന്നേരം 3 മണിയോടെ ആശാവർക്കർമാരുമായി ആരോഗ്യമന്ത്രി ചർച്ച നടത്തും. ആദ്യ ചർച്ച അലസിപ്പിരിഞ്ഞതിന് പിന്നാലെ ഇത് രണ്ടാം തവണയാണ് ആശമാരെ ചർച്ചയ്ക്ക് വിളിക്കുന്നത്. എന്നാൽ സമരം തീരണമെങ്കിൽ ആവശ്യങ്ങൾ അംഗീകരിക്കണമെന്ന് ആശാവർക്കർമാർ പ്രതികരിച്ചു. വ്യക്തതയുള്ള ഉത്തരവ് കിട്ടിയാൽ മാത്രമേ സമരം അവസാനിപ്പിക്കൂ എന്ന നിലപാടിലാണ് ആശമാർ. ചർച്ചയിലേക്ക് ഐഎൻടിയുസി, സിഐടിയു നേതാക്കളെയും വിളിച്ചിട്ടുണ്ട്. സർക്കാർ ആശമാരുടെ നിരാഹാര സമരം
ആലപ്പുഴയിൽ വൻ ലഹരി വേട്ട; മലയാള സിനിമയിലെ പ്രമുഖ താരങ്ങൾക്കെതിരെ ഹൈബ്രിഡ് കഞ്ചാവുമായി പിടികൂടിയ യുവതിയുടെ മൊഴി
ആലപ്പുഴയിൽ വൻ ലഹരിവേട്ട. 2 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായെത്തിയ ചെന്നൈ സ്വദേശിനിയായ ക്രിസ്റ്റീന എന്ന തസ്ലിമ സുൽത്താനയെ എക്സൈസ് പിടികൂടി. ഇവർക്കൊപ്പം മക്കളും ഉണ്ടായിരുന്നു. നർക്കോട്ടിക്സ് സിഐ മഹേഷിൻ്റെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ രാത്രി 12 മണിയോടുകൂടിയാണ് ആലപ്പുഴ മാരാരിക്കുളത്തെ ‘ഗാർഡൻ’ എന്ന റിസോർട്ടിൽ നിന്ന് ഇവരെ പിടികൂടിയത്. മണ്ണഞ്ചേരി സ്വദേശിയായ ഫിറോസ് എന്നയാളെയും യുവതിക്കൊപ്പം എക്സൈസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവർ ലഹരി വസ്തുക്കളുമായി ആലപ്പുഴയിൽ എത്തിയത് ഫിറോസുമായി
കർണാടക ഗുണ്ടൽപേട്ടയിലെ അപകടം; മരണം മൂന്നായി
മൈസൂരുവിലേക്ക് പോകുന്നതിനിടെ മലയാളി കുടുംബം സഞ്ചരിച്ച കാർ കർണാടക ഗുണ്ടൽപേട്ടയിലെ നഞ്ചൻകോട് ട്രാവലറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരണം മൂന്നായി. മൈസൂർ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മൊറയൂർ അരിമ്പ്ര അത്തിക്കുന്ന് മന്നിയിൽ അബ്ദുൾ അസീസാ (50)ണ് ചൊവ്വാഴ്ച രാത്രി മരിച്ചത്. അബ്ദുൾ അസീസിൻ്റെ മക്കളായ മുഹമ്മദ് ഷഹ്സാദ് (24), മുസാനുൽ ഫിർദൗസ് (21) എന്നിവർ നേരത്തേ മരിച്ചിരുന്നു. പരിക്ക് പറ്റിയ മറ്റ് ആറുപേർ ചികിത്സയിൽ തുടരുകയാണ്. കോഴിക്കോട് കൊണ്ടോട്ടിക്കടുത്ത് മൊറയൂർ അരിമ്പ്രയിലെ
പ്രശസ്ത ഹോളിവുഡ് നടൻ വാൽ കിൽമർ അന്തരിച്ചു
പ്രശസ്ത ഹോളിവുഡ് നടൻ വാൽ കിൽമർ (65) അന്തരിച്ചു. ന്യൂമോണിയയെ തുടർന്ന് ചൊവ്വാഴ്ച രാത്രി ലോസ് ഏഞ്ചൽസിലായിരുന്നു അന്ത്യം. 2014 ൽ അദ്ദേഹത്തിന് തൊണ്ടയിൽ ക്യാൻസർ ബാധിച്ചിരുന്നെങ്കിലും രോഗം ഭേദമായിരുന്നതായി മകൾ പറഞ്ഞു. ഹോളിവുഡിൽ 1990 കളിൽ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന താരമായിരുന്നു കിൽമർ. 1986-ൽ ‘ടോപ്പ് ഗൺ’ എന്ന ചിത്രത്തിൽ സഹനടനായി അഭിനയിച്ചതോടെയാണ് അദ്ദേഹം ശ്രദ്ധേയനായത്. 1991-ൽ ഒലിവർ സ്റ്റോണിൻ്റെ ദി ഡോർസിൽ, ജിം മോറിസണായി വേഷമിട്ടതും
വാളയാർ കേസ്; മാതാപിതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി
വാളയാർ കേസിൽ മാതാപിതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് ഹൈക്കോടതിയുടെ നടപടി. ഒരു നടപടിയും പാടില്ലെന്ന് ഹൈക്കോടതി സിംഗിൾ ബെഞ്ച് നിർദ്ദേശം നൽകി. വിചാരണ കോടതിയിൽ മാതാപിതാക്കൾ നേരിട്ട് ഹാജരാകുന്നതിലും ഇളവുനൽകി. ഹൈക്കോടതി അവധിക്കാലത്തിന് ശേഷം ഹർജിയിൽ വിശദമായ വാദം കേൾക്കും. വാളയാർ അട്ടപ്പള്ളത്തെ വീട്ടിൽ 2017 ജനുവരി 7 നാണ് 13 വയസുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 2017 മാര്‍ച്ച് 4ന് ഇതേ വീട്ടില്‍
കഥാകൃത്തും മാധ്യമപ്രവർത്തകനുമായ ഇ.വി. ശ്രീധരൻ അന്തരിച്ചു
കഥാകൃത്തും മാധ്യമപ്രവർത്തകനുമായ ഇ.വി. ശ്രീധരൻ അന്തരിച്ചു. കോഴിക്കോട്ട് വടകരയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. സംസ്കാരം കോഴിക്കോട് വള്ളിക്കാട് വടവത്തും താഴെപ്പാലം വീട്ടുവളപ്പിൽ നടക്കും. കലാകൗമുദി വാരികയുടെ പത്രാധിപസമിതി അംഗമായി ഇ.വി. ശ്രീധരൻ ദീർഘകാലം പ്രവർത്തിച്ചിരുന്നു. മദ്രാസിൽ പത്രപ്രവർത്തനം തുടങ്ങിയ അദ്ദേഹം കലാ കൗമുദിയിലൂടെ തിരുവനന്തപുരത്തെത്തി. കോൺഗ്രസിൻ്റെ മുഖപത്രമായിരുന്ന വീക്ഷണത്തിലും രണ്ടുവർഷം പ്രവർത്തിച്ചു. ദൈവക്കളി, ഏതോ പൂവുകൾ, നന്ദിമാത്രം, കാറ്റുപോലെ എന്നിവ അദ്ദേഹത്തിൻ്റെ നോവലുകളാണ്. ഈ നിലാവലയിൽ, താമരക്കുളത്തെ അമ്മുക്കുട്ടി,
കണ്ണൂർ ഉളിയിൽ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് അപകടം; 7 പേർക്ക് പരിക്ക്, രണ്ട് പേരുടെ നില ഗുരുതരം
മട്ടന്നൂർ- ഇരിട്ടി സംസ്ഥാന പാതയിൽ ഉളിയിൽ പാലത്തിനടുത്തു വെച്ച് സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 7 പേർക്ക് പരിക്ക്. ഇതിൽ 2 പേരുടെ നില ഗുരുതരമാണ്. മുൻവശത്ത് ഇരുന്ന യാത്രക്കാരനും ബസ് ഡ്രൈവർക്കുമാണ് ഗുരുതരമായി പരിക്കേറ്റത്. ഇവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് രാവിലെ 7.15 ന് ഉളിയിൽ പാലത്തിന് സമീപത്ത് . കർണാടകയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസും ഇരിട്ടിയിൽ നിന്ന് വന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്. ബസിൻ്റെ
സിപിഐഎം ഇരുപത്തിനാലാം പാർട്ടി കോൺഗ്രസിന് ഇന്ന് മധുരയിൽ തുടക്കം
മധുരയിലെ തമുക്കം സീതാറാം യെച്ചൂരി നഗറിൽ സിപിഐഎമ്മിൻ്റെ ഇരുപത്തിനാലാം പാർട്ടി കോൺഗ്രസിന് ഇന്ന് പതാക ഉയരും. രാവിലെ 8 ന് മുതിർന്ന നേതാവ് ബിമൻ ബോസ് പതാക ഉയർത്തും. 10.30ന് പാർട്ടി കോഓർഡിനേറ്റർ പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്യും. 800 ലധികം പ്രതിനിധികൾ ആണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. പൊളിറ്റ് ബ്യൂറോ അംഗം മണിക് സർക്കാർ അധ്യക്ഷനാകുന്ന യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും സിപിഐ ജനറൽ സെക്രട്ടറി ഡി.രാജ ഉൾപ്പെടെ വിവിധ