ആലപ്പുഴയിൽ വൻ ലഹരിവേട്ട. 2 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായെത്തിയ ചെന്നൈ സ്വദേശിനിയായ ക്രിസ്റ്റീന എന്ന തസ്ലിമ സുൽത്താനയെ എക്സൈസ് പിടികൂടി. ഇവർക്കൊപ്പം മക്കളും ഉണ്ടായിരുന്നു. നർക്കോട്ടിക്സ് സിഐ മഹേഷിൻ്റെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ രാത്രി 12 മണിയോടുകൂടിയാണ് ആലപ്പുഴ മാരാരിക്കുളത്തെ ‘ഗാർഡൻ’ എന്ന റിസോർട്ടിൽ നിന്ന് ഇവരെ പിടികൂടിയത്.

മണ്ണഞ്ചേരി സ്വദേശിയായ ഫിറോസ് എന്നയാളെയും യുവതിക്കൊപ്പം എക്സൈസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവർ ലഹരി വസ്തുക്കളുമായി ആലപ്പുഴയിൽ എത്തിയത് ഫിറോസുമായി ചേർന്ന് വില്പന നടത്താനായാണ്. എറണാകുളത്ത് നിന്നും ആലപ്പുഴയിലെ വിവിധ സ്ഥലങ്ങളിൽ എത്തിച്ച് വില്പന നടത്താനായിരുന്നു ഇവരുടെ ഉദ്ദേശം. ഇവർക്ക് തായ്‌ലൻഡിൽ നിന്നാണ് ഹൈബ്രിഡ് കഞ്ചാവ് ലഭിച്ചതെന്നാണ് സൂചന. വൻ ലഹരി വേട്ടയുടെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

ക്രിസ്റ്റീന സെക്സ് റാക്കറ്റിലെ കണ്ണിയാണെന്നും പെൺകുട്ടികളെ ലഹരി നൽകി മയക്കിയശേഷം പീഡിപ്പിച്ച കേസുകളിലടക്കം പ്രതിപട്ടികയിൽ ഉള്ളവരാണ് ഇവർ. മലയാള സിനിമയിലെ പ്രമുഖ താരങ്ങൾക്കെതിരെയും ഹൈബ്രിഡ് കഞ്ചാവുമായി പിടികൂടിയ യുവതിയുടെ മൊഴി. ശ്രീനാഥ് ഭാസിക്ക് കഞ്ചാവ് കൈമാറി. ഷൈൻ ടോം ചാക്കോ കസ്റ്റമറാണെന്നും ഇവർ എക്സൈസ് സംഘത്തിന് മൊഴി നൽകി. ഇരുവരുമായുള്ള ബന്ധത്തിൻ്റെ ഡിജിറ്റൽ തെളിവുകൾ എക്സൈസിന് ലഭിച്ചിട്ടുണ്ട്. പ്രതിക്ക് സിനിമ മേഖലയിലെ മറ്റ് ഉന്നതരുമായും ബന്ധമുണ്ടെന്നാണ് വിവരം.

Related Posts