വഖഫ് ഭേദഗതി ബിൽ; 14 മണിക്കൂർ ചർച്ചയ്ക്കൊടുവിൽ ലോക്സഭ പാസാക്കി
പരിഷ്കരിച്ച വഖഫ് നിയമ ഭേദഗതി ബിൽ ലോക്സഭയിൽ പാസായി. പ്രതിപക്ഷത്തിൻ്റെ ആവശ്യപ്രകാരം ഓരോ ഭേദഗതി നിർദേശത്തിലും പ്രത്യേകമായി വോട്ടെടുപ്പ് നടത്തിയാണ് ബിൽ ലോക്സഭയിൽ പാസാക്കിയെടുത്തത്. 288 എംപിമാർ ബില്ലിനെ അംഗീകരിച്ചപ്പോൾ 232 പേർ എതിർത്തും വോട്ടു ചെയ്തു. 12 മണിക്കൂർ മാരത്തൺ ചർച്ചകൾക്കൊടുവിൽ അർധരാത്രി 12 മണിക്ക് ശേഷമാണ് ഭേദഗതി ബിൽ ലോക്സഭയിൽ വോട്ടിനിട്ടത്. തുടർന്ന് രണ്ട് മണിക്കൂറോളം നീണ്ട നടപടിക്രമങ്ങൾക്കു ശേഷം പുലർച്ചെ രണ്ട് മണിയോടെയാണ് അന്തിമ വോട്ടോടുപ്പ്
മ്യാന്‍മറിലെ ഭൂകമ്പം; മരണം 3000 കടന്നു
മ്യാന്‍മറിലുണ്ടായ ഭൂകമ്പത്തില്‍ മരണം 3000 കടന്നു. മരിച്ചവരുടെ എണ്ണം 3,085 ആയി ഉയര്‍ന്നതായും രക്ഷാപ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും തുടരുകയാണെന്നും രാജ്യത്തെ ഭരണകക്ഷിയായ സൈനിക ഭരണകൂടം സ്ഥിരീകരിച്ചു. 4,715 പേര്‍ക്ക് പരിക്കേറ്റതായും 341 പേരെ കാണാതായതായും സൈനിക വക്താവ് സാവ് മിന്‍ ടുണ്‍ പറഞ്ഞു. ഇന്ത്യയടക്കം 17 രാജ്യങ്ങളില്‍ നിന്നുള്ള രക്ഷാപ്രവര്‍ത്തകരും സഹായ പ്രവര്‍ത്തകരും 1,000 ടണ്‍ ദുരിതാശ്വാസ സാമഗ്രികള്‍ എത്തിച്ചു. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുള്ളതായി ദൗത്യസംഘത്തെ ഉദ്ധരിച്ച് വിവിധ മാധ്യമങ്ങള്‍
ഞായറാഴ്ച വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത
സംസ്ഥാനത്ത് ഞായറാഴ്ച വരെ ശക്തമായ കാറ്റിനും ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ ശനിയാഴ്‌ച വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണി ക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയു ണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഞായറാഴ്‌ച വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് ഞായറാഴ്‌ച വരെ വിവിധ ജില്ലകളിൽ
ദക്ഷിണാഫ്രിക്കയും വെസ്റ്റിൻഡീസും വരുന്നു; ഇന്ത്യയുടെ ഹോം സീസൺ ഫിക്സ്ചറുകൾ ബി.സി.സി.ഐ പ്രഖ്യാപിച്ചു
2025ലെ ടീം ഇന്ത്യയുടെ അന്താരാഷ്ട്ര ഹോം സീസൺ ഫിക്സ്ചറുകൾ ബി.സി.സി.ഐ പ്രഖ്യാപിച്ചു. ഒക്ടോബർ രണ്ടിന് അഹ്മദാബാദിൽ ആരംഭിക്കുന്ന വെസ്റ്റിൻഡീസിനെതിരായ രണ്ട് മത്സര ടെസ്റ്റ് പരമ്പരയോടെയാണ് സീസൺ ആരംഭിക്കുന്നത്. തുടർന്ന് ഒക്ടോബർ 10 മുതൽ കൊൽക്കത്തയിൽ രണ്ടാം ടെസ്റ്റ് നടക്കും. ടെസ്റ്റ്, ഏകദിന, ട്വൻ്റി 20 മത്സരങ്ങളിലായി ഇന്ത്യ വെസ്റ്റിൻഡീസിനും ദക്ഷിണാഫ്രിക്കക്കുമെതിരെ കളിക്കും. തുടർന്ന് ഇന്ത്യ ദക്ഷിണാഫ്രിക്കയെ രണ്ട് മത്സര ടെസ്റ്റ് പരമ്പരയിൽ നേരിടും. ഇതിൽ ഗുവാഹത്തി ആദ്യമായി ടെസ്റ്റ് മത്സരത്തിന്
ആലപ്പുഴയിൽ അസാധാരണ വൈകല്യത്തോടെ കുഞ്ഞു ജനിച്ച സംഭവം; ചികിത്സാപ്പിഴവ് സമ്മതിച്ച് ആരോഗ്യവകുപ്പ്
അസാധാരണ രൂപ വൈകല്യങ്ങളോടെ ആലപ്പുഴയില്‍ കുഞ്ഞ് ജനിച്ച സംഭവത്തില്‍ ചികില്‍സാപിഴവ് സമ്മതിച്ച് ആരോഗ്യവകുപ്പ്. ആരോഗ്യവകുപ്പ് തപാല്‍ വഴിയാണ് കുഞ്ഞിൻ്റെ കുടുംബത്തിന് റിപ്പോര്‍ട്ട് നല്‍കിയത്. 2 ഡോക്ടര്‍മാര്‍ക്കെതിരേ നടപടിയെടുക്കുമെന്നാണ് റിപ്പോര്‍ട്ടിലുള്ളതെന്ന് കുഞ്ഞിൻ്റെ പിതാവ് പറഞ്ഞു. അപകടസാധ്യത അറിയിക്കുന്നതിൽ രണ്ട് ഗൈനക്കോളജിസ്റ്റും പരാജയപ്പെട്ടുവെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. ഡോ. സി വി പുഷ്പ കുമാരി, ഡോ കെ എ ഷെർലി എന്നിവർക്കെതിരെ നടപടിക്കും ശിപാർശ ചെയ്തിട്ടുണ്ട്. മുഖ്യമന്ത്രിയോട് പരാതിപ്പെട്ടതിനേ തുടര്‍ന്നാണ് ഡോക്ടര്‍മാര്‍ക്ക് പിഴവ്
‘എമ്പുരാന്‍’ സിനിമയുടെ വ്യാജ പതിപ്പ് പിടിച്ച സ്ഥാപനം പോലീസ് അടച്ചുപൂട്ടി
എമ്പുരാന്‍ സിനിമയുടെ വ്യാജ പതിപ്പ് പിടിച്ചെടുത്ത പാപ്പിനിശ്ശേരിയിലെ തംബുരു എന്ന ജനസേവനകേന്ദ്രം വളപട്ടണം പോലീസ് അടച്ചുപൂട്ടി. സ്ഥാപനം നടത്തിപ്പുകാരായ വി.കെ.പ്രേമന്‍ (56), സി.വി.രേഖ (43) എന്നിവര്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു. ഇരുവരെയും അറസ്റ്റ് ചെയ്യേണ്ടതില്ലെന്നും അന്വേഷണത്തിൻ്റെ ഭാഗമായി നോട്ടീസ് ലഭിച്ചാല്‍ കോടതിയില്‍ ഹാജരായാല്‍ മതിയാകുമെന്ന് വളപട്ടണം പോലീസ് ഇന്‍സ്‌പെക്ടര്‍ ടി.കെ.സുമേഷ് പറഞ്ഞു. ആവശ്യക്കാർക്ക് ടോറൻ്റ് ആപ്പ് ഉപയോഗിച്ച് വെബ്സൈറ്റിൽനിന്ന് ഡൗൺലോഡ് ചെയ്താണ് ചിത്രത്തിൻ്റെ പകർപ്പ് നൽകിയിരുന്നതെന്നും പോലീസ് കണ്ടെത്തി. ഇവർക്ക് റിലീസ്
ബഹിരാകാശ നിലയത്തിലേക്ക് പോകുന്ന ആദ്യ ഇന്ത്യക്കാരനാകാന്‍ ശുഭാംശു ശുക്ല; യാത്ര മേയ്-ൽ
അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലേക്കു (ഐഎസ്എസ്) പോകുന്ന ആദ്യ ഇന്ത്യക്കാരൻ എന്ന കീർത്തി മേയിൽ ശുഭാംശു ശുക്ലയ്ക്കു സ്വന്തമാകും. മേയിൽ ശുക്ലയുൾപ്പെടെ നാലു യാത്രികരുമായുള്ള ആക്‌സിയോം ദൗത്യം (എഎക്സ്-4) ഫ്ലോറിഡയിലെ കെന്നഡി സ്പെയ്‌സ് സെൻ്ററിൽനിന്ന് പുറപ്പെടും. സ്പെയ്‌സ് എക്‌സിൻ്റെ ഡ്രാഗൺ പേടകത്തിലാണ് യാത്ര. ദൗത്യത്തിൻ്റെ പൈലറ്റാണ് വ്യോമസേനയിൽ ഗ്രൂപ്പ് ക്യാപ്റ്റനായ ശുഭാംശു. ഇന്ത്യയുടെ ഗഗൻയാൻ ദൗത്യത്തിൻ്റെ കമാൻഡറാണ് അദ്ദേഹം. ഐഎസ്ആർഒയും നാസയും സ്വകാര്യ ബഹിരാകാശ കമ്പനിയായ ആക്സിയോം സ്പെയ്‌സും ചേർന്നാണ് എഎക്സ് 4
ഹൈബ്രിഡ് കഞ്ചാവ് കേസ്: മുഖ്യപ്രതി തസ്ലീമ സുൽത്താനയും താരങ്ങളും തമ്മിലുള്ളചാറ്റുകൾ എക്സൈസിന് ലഭിച്ചു; പിടിയിലായ സിനിമ താരങ്ങൾക്ക് നോട്ടീസ് നൽകും
ഹൈബ്രിഡ് കഞ്ചാവുമായി ആലപ്പുഴയിൽ പിടിയിലായ മുഖ്യപ്രതിയുടെ മൊഴിയിലുള്ള സിനിമ താരങ്ങൾക്ക് നോട്ടീസ് നൽകും . അന്വേഷണ സംഘം ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടാവും നോട്ടീസ് നൽകുക. താരങ്ങളും മുഖ്യപ്രതി തസ്ലീമ സുൽത്താനയും തമ്മിലുള്ള ചാറ്റുകൾ എക്സൈസിന് ലഭിച്ചിട്ടുണ്ട്. താരങ്ങൾ പ്രതിയുമായി ഒരുമിച്ച് പലതവണ ലഹരി ഉപയോഗിച്ചതായും മൊഴിയിലുണ്ട്. തസ്ലീന സുൽത്താനയാണ് എക്സൈസിന് മലയാളത്തിലെ പ്രമുഖ താരങ്ങൾക്ക് ലഹരി കൈമാറിയെന്ന് മൊഴി നൽകിയത്. മണ്ണഞ്ചേരി സ്വദേശിയായ ഫിറോസും ഇവർക്കൊപ്പം ഉണ്ടായിരുന്നു. എക്സൈസ്
കർണാടകയിൽ നേതൃമാറ്റം ചർച്ച; സിദ്ധരാമയ്യയും ഡി.കെ.ശിവകുമാറും ഡൽഹിയിൽ
മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറും കർണാടക ഭവൻ ഉദ്ഘാടനത്തിനായി ഡൽഹിയിലെത്തിയതിനെ തുടർന്ന്, നേതൃമാറ്റവിഷയം എഐസിസി ചർച്ച ചെയ്തേക്കുമെന്ന അഭ്യൂഹം വീണ്ടും സജീവമായി. കോൺഗ്രസ് 2023 മേയിൽ അധികാരത്തിലേറിയപ്പോൾ മുഖ്യമന്ത്രി പദത്തിനായി ഇരുനേതാക്കളും അവകാശവാദം ഉന്നയിച്ചിരുന്നു. തുടർന്നു രണ്ടരവർഷത്തിനു ശേഷം അധികാരം കൈമാറാമെന്ന ധാരണയിലാണു സിദ്ധരാമയ്യയ്ക്ക് അവസരം നൽകിയത്. ആ കാലാവധി ഡിസംബറിൽ പൂർത്തിയാകാനിരിക്കെയാണു ചർച്ചകൾക്കു വീണ്ടും ചൂടുപിടിക്കുന്നത്. പാർട്ടിയിലെ ഒരു വിഭാഗം നേതാക്കൾക്ക് പിസിസി അധ്യക്ഷ സ്ഥാനത്തു ശിവകുമാർ തുടരുന്നതിൽ
യുഎസ് എയ്ഡിൻ്റെ 8 കോടി സ്വീകരിച്ച ബെംഗളൂരുവിലെ ജോര്‍ജ്ജ് സോറോസ് കമ്പനിയെ കണ്ടെത്തി ഇഡി
ബെംഗളൂരിലെ ജോര്‍ജ്ജ് സോറോസിൻ്റെ നിര്‍ദേശപ്രകാരം പ്രവര്‍ത്തിക്കുന്ന ഒരു എന്‍ജിഒ സംഘടന അന്താരാഷ്‌ട്ര വികസനത്തിനുള്ള യുഎസ് ഏജന്‍സി ഫണ്ടില്‍ (യുഎസ് എയ്ഡ്) നിന്നും 8 കോടി വാങ്ങിയതായി ഇഡി കണ്ടെത്തി. എഎസ് എആര്‍ സോഷ്യല്‍ ഇംപാക്ട് അഡ്വൈസേഴ്സ് (ASAR Social Impact Advisors) എന്ന എന്‍ജിഒ സംഘടനയാണ് യുഎസ് എയ് ഡില്‍ (USAID) നിന്നും എട്ട് കോടി രൂപ വാങ്ങിയത് എന്നതാണ് ഇഡിയുടെ കണ്ടെത്തല്‍. ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന മൂന്ന് എന്‍ജിഒ സംഘടനകള്‍