ബെംഗളൂരിലെ ജോര്‍ജ്ജ് സോറോസിൻ്റെ നിര്‍ദേശപ്രകാരം പ്രവര്‍ത്തിക്കുന്ന ഒരു എന്‍ജിഒ സംഘടന അന്താരാഷ്‌ട്ര വികസനത്തിനുള്ള യുഎസ് ഏജന്‍സി ഫണ്ടില്‍ (യുഎസ് എയ്ഡ്) നിന്നും 8 കോടി വാങ്ങിയതായി ഇഡി കണ്ടെത്തി. എഎസ് എആര്‍ സോഷ്യല്‍ ഇംപാക്ട് അഡ്വൈസേഴ്സ് (ASAR Social Impact Advisors) എന്ന എന്‍ജിഒ സംഘടനയാണ് യുഎസ് എയ് ഡില്‍ (USAID) നിന്നും എട്ട് കോടി രൂപ വാങ്ങിയത് എന്നതാണ് ഇഡിയുടെ കണ്ടെത്തല്‍.

ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന മൂന്ന് എന്‍ജിഒ സംഘടനകള്‍ 25 കോടി ജോര്‍ജ്ജ് സോറോസില്‍ നിന്നും വാങ്ങിയത് എന്തിനെന്ന് അന്വേിക്കുന്നതിന് ഇടയിലാണ് ഇഡി എഎസ് എആര്‍ സോഷ്യല്‍ ഇംപാക്ട് അഡ്വൈസേഴ്സ് എന്ന എന്‍ജിഒ സംഘടന യുഎസ് എയ്ഡിൻ്റെ എട്ട് കോടി വാങ്ങിയതായി കണ്ടെത്തിയത്.

ഇന്ത്യയിലേക്ക് 2022-23 കാലത്ത് വിദേശത്ത് നിന്നും അയയ്‌ക്കപ്പെട്ട ഫണ്ട് എന്ന നിലയിലാണ് ഇത്രയും തുക എഎസ് എആര്‍ എന്ന ജോര്ജ്ജ് സോറോസ് സംഘടന യുിഎസ് എയ് ഡില്‍ നിന്നും വാങ്ങിയിരിക്കുന്നത്. 2021 മുതല്‍ 2024 വരെയുള്ള കാലഘട്ടത്തില്‍ ബെംഗളൂരുവിലെ മൂന്ന് കമ്പനികള്‍ക്കാണ് സോറോസ് ഫണ്ട് കിട്ടിയത്.

ഡല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്ന പബ്ലിക് പോളിസി സംബന്ധിച്ച ബൗദ്ധിക സംഘടനയായ കൗണ്‍സില്‍ ഓണ്‍ എനര്‍ജി, എന്‍വിറോണ്‍മെന്‍റ് ആന്‍റ് വാട്ടര്‍ (സി ഇഇഡബ്ല്യു) എന്ന കമ്പനിക്ക് വേണ്ടി ചെയ്തുകൊടുത്ത ജോലിയ്‌ക്ക് കൂലി എന്ന നിലയിലാണ് എട്ട് കോടി രൂപ വാങ്ങിയത് എന്ന വിശദീകരണമാണ് എഎസ് എആര്‍ എന്ന എന്‍ജിഒ സംഘടന നല്‍കിയിരിക്കുന്നത്.

ആഗോള വെല്ലുവിളികളും അത് ഇന്ത്യയുടെ വികസനത്തില്‍ ചെലുത്തുന്ന പ്രത്യാഘാതവും മനസ്സിലാക്കുക എന്നത് സംബന്ധിച്ച പ്രവര്‍ത്തനമാണ് എ എസ് എ ആര്‍ നടത്തുന്നതെന്നതാണ് അവരുടെ അവകാശവാദം. ശുദ്ധവായു സംബന്ധിച്ചുള്ള ഒരു യുഎസ് എയ് ഡ് പദ്ധതിക്ക് സി ഇഇഡബ്ല്യുവിന് വേണ്ടി കരാറടിസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചതായും എ എസ് എ ആര്‍ പറയുന്നു.

Related Posts