എമ്പുരാന്‍ സിനിമയുടെ വ്യാജ പതിപ്പ് പിടിച്ചെടുത്ത പാപ്പിനിശ്ശേരിയിലെ തംബുരു എന്ന ജനസേവനകേന്ദ്രം വളപട്ടണം പോലീസ് അടച്ചുപൂട്ടി. സ്ഥാപനം നടത്തിപ്പുകാരായ വി.കെ.പ്രേമന്‍ (56), സി.വി.രേഖ (43) എന്നിവര്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു. ഇരുവരെയും അറസ്റ്റ് ചെയ്യേണ്ടതില്ലെന്നും അന്വേഷണത്തിൻ്റെ ഭാഗമായി നോട്ടീസ് ലഭിച്ചാല്‍ കോടതിയില്‍ ഹാജരായാല്‍ മതിയാകുമെന്ന് വളപട്ടണം പോലീസ് ഇന്‍സ്‌പെക്ടര്‍ ടി.കെ.സുമേഷ് പറഞ്ഞു.

ആവശ്യക്കാർക്ക് ടോറൻ്റ് ആപ്പ് ഉപയോഗിച്ച് വെബ്സൈറ്റിൽനിന്ന് ഡൗൺലോഡ് ചെയ്താണ് ചിത്രത്തിൻ്റെ പകർപ്പ് നൽകിയിരുന്നതെന്നും പോലീസ് കണ്ടെത്തി. ഇവർക്ക് റിലീസ് ദിവസം തന്നെ വ്യാജ പ്രിൻ്റ് ലഭിച്ചിരുന്നതായും പറയുന്നു. സ്വകാര്യ ജനസേവനകേന്ദ്രമായ തംബുരു എന്ന സ്ഥാപനത്തിൽ നിന്ന് ചൊവ്വാഴ്‌ച ഉച്ചയോടെയാണ് പോലീസ് സംഘം വ്യാജ പതിപ്പ് പിടിച്ചെടുത്തത്. വളപട്ടണം എസ്എച്ച്ഒ ബി.കാർത്തിക്, ഇൻസ്പെക്‌ടർ ടി.പി.സുമേഷ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

Related Posts