2025ലെ ടീം ഇന്ത്യയുടെ അന്താരാഷ്ട്ര ഹോം സീസൺ ഫിക്‌സ്‌ചറുകൾ ബി.സി.സി.ഐ പ്രഖ്യാപിച്ചു. ഒക്ടോബർ രണ്ടിന് അഹ്മദാബാദിൽ ആരംഭിക്കുന്ന വെസ്റ്റിൻഡീസിനെതിരായ രണ്ട് മത്സര ടെസ്റ്റ് പരമ്പരയോടെയാണ് സീസൺ ആരംഭിക്കുന്നത്.

തുടർന്ന് ഒക്ടോബർ 10 മുതൽ കൊൽക്കത്തയിൽ രണ്ടാം ടെസ്റ്റ് നടക്കും. ടെസ്റ്റ്, ഏകദിന, ട്വൻ്റി 20 മത്സരങ്ങളിലായി ഇന്ത്യ വെസ്റ്റിൻഡീസിനും ദക്ഷിണാഫ്രിക്കക്കുമെതിരെ കളിക്കും.

തുടർന്ന് ഇന്ത്യ ദക്ഷിണാഫ്രിക്കയെ രണ്ട് മത്സര ടെസ്റ്റ് പരമ്പരയിൽ നേരിടും. ഇതിൽ ഗുവാഹത്തി ആദ്യമായി ടെസ്റ്റ് മത്സരത്തിന് ആതിഥേയത്വം വഹിക്കും. നവംബർ 22 മുതൽ നടക്കുന്ന രണ്ടാം ടെസ്റ്റിനാണ് ഗുവാഹത്തി വേദിയാകുന്നത്.

ആദ്യ മത്സരം നവംബർ 14ന് ഡൽഹിയിലാണ് ആരംഭിക്കുന്നത്. തുടർന്ന് ഡിസംബറിൽ മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പരയും അഞ്ച് മത്സരങ്ങളുള്ള ട്വന്റി20 പരമ്പരയും നടക്കും. ഡിസംബർ 19 ന് അഹ്മദാബാദിലാണ് അവസാന ട്വൻറി20 മത്സരം.

Related Posts