ലോകകപ്പ് ഗ്രൂപ്പ് എ യിലെ പോരാട്ടത്തിൽ ഇന്ത്യയും പാകിസ്ഥാനും നാളെ കൊളംബോയിൽ ഏറ്റുമുട്ടും. ഇരു ടീമുകളും എല്ലാ കളിയും ജയിച്ചു ഗ്രൂപ്പിൽ ഏറ്റവും മുകളിലാണെന്നതിനാൽ ഇതൊരു “മസ്റ്റ്–വിൻ” മത്സരം അല്ല. എങ്കിലും ഗ്രൂപ്പ് തലത്തിൽ ഒന്നാം സ്ഥാനം നിർണയിക്കാൻ ഈ മത്സരം നിർണായകമാകും.
ടി 20 ലോകകപ്പുകളിൽ ഇന്ത്യ പാകിസ്താനെതീരെ വ്യകതമായ ആധിപത്യം പുലർത്തിയിട്ടുണ്ട്. എട്ടു മത്സരങ്ങളിൽ ഇന്ത്യ ഏഴ് വിജയം നേടിയിട്ടുണ്ട്. പാകിസ്താൻ്റെ ഏക വിജയം 2021-ൽ ദുബായിൽ നടന്ന ഏറ്റുമുട്ടലിലാണ്.
ഇന്ത്യ ഈ മത്സരം തോൽക്കുകയാണെങ്കിൽ, മൂന്ന് മത്സരങ്ങളിൽ നാലു പോയിന്റുകളുമായി തുടരേണ്ടി വരും. എന്നാൽ നെതർലൻഡിനെതിരെയുള്ള അവസാന മത്സരം നിർണ്ണായകമാകും. നെതർലൻഡിനെതിരെ ജയിച്ചാൽ ആറ് പോയിന്റുകളോടെ സൂപ്പർ 8ലേക്ക് ഇന്ത്യയ്ക്ക് പ്രവേശിക്കാം. തോൽവി സംഭവിച്ചാൽ നെറ്റ് റൺ റേറ്റ് നിർണ്ണായകമാകും. എങ്കിലും മികച്ച റൺറേറ്റുള്ള ഇന്ത്യ അടുത്ത റൗണ്ടിലേക്ക് കയറുവാനുള്ള സാധ്യത കൂടുതലാണ്. പാകിസ്താൻ ഇന്ത്യയെ തോൽപ്പിച്ചാൽ ആറു പോയിന്റ് നേടി സൂപ്പർ എൈറ്റ്സിലേക്ക് പ്രവേശനം ഏറെക്കുറെ ഉറപ്പാക്കും, അടുത്തത് നമീബിയക്കെതിരെ കളിക്കേണ്ട സാഹചര്യത്തിലാണ്.