ഓൺസ്റ്റേജ് ജാലഹള്ളി ലഹരിവിരുദ്ധ കാമ്പയിനിൻ്റെ ഭാഗമായി നടത്തിയ റീൽസ് മത്സരത്തിലെ വിജയികൾക്ക് പുരസ്കാരങ്ങൾ വിതരണം ചെയ്‌തു.

ഒന്നാം സമ്മാനം 10000/-രൂപ ക്യാഷ് പ്രൈസും (സ്പോൺസർ : ധന്വന്തരി കോളേജ്) ട്രോഫിയും തിരുവനന്തപുരം സ്വദേശി പ്രേംജിത് ടീം കരസ്ഥമാക്കി. രണ്ടാം സമ്മാനം സെൻറ് ക്ലാരെറ്റ് കോളേജ് വിദ്യാർഥികളായ പ്രണവ് ജയചന്ദ്രൻ ടീമിന് 5000രൂപ ക്യാഷ് പ്രൈസും ട്രോഫിയും നൽകി, മൂന്നാം സമ്മാനത്തിന് അർഹരായ ധന്വന്തരി കോളേജ് വിദ്യാർത്ഥികൾക്ക് 3000/-രൂപ ക്യാഷ് പ്രൈസും കരസ്ഥമാക്കി.

ചടങ്ങിൽ കെ. കവിത, ഇന്ദിര ബാലൻ, ശാന്തകുമാർ, ജീവൻരാജ്, പി. കെ.ശശീന്ദ്രവർമ്മ എന്നിവർ സംസാരിച്ചു. കലയിലും സാഹിത്യത്തിലും ശ്രദ്ധ കൊടുക്കാനായി ഇന്നത്തെ തലമുറയെ പ്രേരിപ്പിക്കുന്ന മത്സരം ആണ് ഓൺസ്റ്റേജ് നടത്തിയ റീൽസ് മത്സരം എന്ന് എഴുത്തുകാരി ഇന്ദിര ബാലൻ പറഞ്ഞു. നല്ലൊരു തലമുറയെ വാർത്തെടുക്കാനായി ഇത്തരം ബോധവൽക്കരണ പരിപാടികൾ തുടർന്നും സംഘടിപ്പിക്കുമെന്ന് ഓൺസ്റ്റേജ് ഭാരവാഹികൾ അറിയിച്ചു.

Related Posts