കണ്ണൂരിൽ പോക്‌സോ കേസിൽ റിമാന്‍ഡില്‍ കഴിയുന്ന സ്‌നേഹ മെര്‍ലിനെതിരെ വീണ്ടും പോക്‌സോ കേസ്; ഇരയുടെ സഹോദരനെയും പീഡിപ്പിച്ചു
Kerala
0 min read
81

കണ്ണൂരിൽ പോക്‌സോ കേസിൽ റിമാന്‍ഡില്‍ കഴിയുന്ന സ്‌നേഹ മെര്‍ലിനെതിരെ വീണ്ടും പോക്‌സോ കേസ്; ഇരയുടെ സഹോദരനെയും പീഡിപ്പിച്ചു

April 5, 2025
0

കണ്ണൂരിൽ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന സ്‌നേഹ മെര്‍ലിനെതിരെ വീണ്ടും പോക്‌സോ കേസ്. ഈ കേസിലെ ഇരയുടെ സഹോദരനെ പീഡിപ്പിച്ചതിനാണ് പുതിയ കേസ്. വീട്ടുകാരോട് കുട്ടി വിവരം തുറന്ന് പറഞ്ഞതോടെ രക്ഷിതാക്കള്‍ പോലിസില്‍ പരാതി നല്‍കുകയായിരുന്നു. 14 വയസുള്ള ആണ്‍കുട്ടിയെ ലൈംഗികമായി ദുരുപയോഗം ചെയ്ത സ്‌നേഹ കുട്ടിയെ പീഡിപ്പിക്കുന്നതിൻ്റെ ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തുകയും ഇത് കാണിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നുെവന്നും കണ്ടെത്തി. പരാതിപ്പെട്ടാല്‍ വിഡിയോ പുറത്തുവിടുമെന്നായിരുന്നു

Continue Reading
ശബരിമല സ്ത്രീ​പ്രവേശനം; സ്ത്രീകൾ എതിർത്തത് സ്ത്രീമുന്നേറ്റത്തിലെ വൈരുധ്യം; വീടുകളിൽ നിന്നാണ് മാറ്റം തുടങ്ങേണ്ടതെന്ന് ഹൈക്കോടതി
Kerala
1 min read
83

ശബരിമല സ്ത്രീ​പ്രവേശനം; സ്ത്രീകൾ എതിർത്തത് സ്ത്രീമുന്നേറ്റത്തിലെ വൈരുധ്യം; വീടുകളിൽ നിന്നാണ് മാറ്റം തുടങ്ങേണ്ടതെന്ന് ഹൈക്കോടതി

April 5, 2025
0

സുപ്രീംകോടതി ഉത്തരവിനെ ശബരിമല കേസിൽ സ്ത്രീകൾ എതിർത്തത് സ്ത്രീമുന്നേറ്റത്തിലെ വൈരുധ്യമായെന്നും ഉത്തരവ് കേരളത്തിലെ സ്ത്രീ മുന്നേറ്റത്തിന് പുതിയൊരുമാനം നൽകിയെന്നും ഹൈക്കോടതി. പൊതുവിടങ്ങളിൽ സ്ത്രീ മുന്നേറ്റത്തിൽ കാര്യമായ പുരോഗതിയുണ്ടായി. എന്നാൽ സ്വകാര്യയിടങ്ങളിൽ ഇത്തരമൊരു മാറ്റമില്ല. വീടുകളിൽ നിന്നാണ് മാറ്റം തുടങ്ങേണ്ടതെന്നും കോടതി അഭിപ്രായപ്പെട്ടു. ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കുകയായിരുന്നു ജസ്റ്റിസ് ഡോ. എ.കെ. ജയശങ്കരൻ നമ്പ്യാരും ജസ്റ്റിസ് സി.എസ്. സുധയുമടങ്ങിയ ഡിവിഷൻ ബെഞ്ച്. പൊതുവിടങ്ങളിലെ മുന്നേറ്റത്തിന് ചരിത്രപരമായ കാരണങ്ങളുണ്ട്.

Continue Reading
ബം​ഗ​ളൂ​രുവിൽ ഉ​ഷ്ണ ത​രം​ഗം; സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളു​ടെ സ​മ​യം മാ​റ്റി
Karnataka
0 min read
85

ബം​ഗ​ളൂ​രുവിൽ ഉ​ഷ്ണ ത​രം​ഗം; സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളു​ടെ സ​മ​യം മാ​റ്റി

April 4, 2025
0

കർണാടക സർക്കാർ ഉഷ്ണ തരംഗത്തിൻ്റെ പശ്ചാത്തലത്തിൽ 9 ജില്ലകളിൽ സർക്കാർ ഓഫീസുകളുടെ പ്രവർത്തന സമയത്തിൽ മാറ്റം വരുത്തി. കല്യാണ കർണാടകയിലെ ബിദർ, കലബുറഗി, യാദ്‌ഗിർ, കൊപ്പാൽ, ബെള്ളാരി, റായ്ച്ചർ, വിജയനഗര ജില്ലകളിലും കിറ്ററൂർ കർണാടക മേഖലയിലെ വി. യപുര, ബാഗൽകോട്ട് ജില്ലകളിലുമാണ് ഓഫീസ് സമയം മാറ്റിയത്. രാവിലെ എട്ട് മുതൽ ഉച്ചക്ക് ഒന്നര വരെയായി സമയം പുനഃക്രമീകരിച്ചു. സമയമാറ്റം രണ്ടു മാസത്തേക്കാണ്.

Continue Reading
പഴയകാല നടന്‍ രവികുമാര്‍ അന്തരിച്ചു
Kerala
1 min read
82

പഴയകാല നടന്‍ രവികുമാര്‍ അന്തരിച്ചു

April 4, 2025
0

പഴയകാല ചലച്ചിത്രനടൻ രവികുമാർ അന്തരിച്ചു. അർബുദരോഗത്തെ തുടർന്ന് ഇന്ന് രാവിലെ 10.30 ന് ചെന്നൈയിലായിരുന്നു അന്ത്യം സംഭവിച്ചത്. തൃശൂർ സ്വദേശിയാണ് രവികുമാർ. നൂറിലധികം മലയാള ചലച്ചിത്രങ്ങളിലും നിരവധി തമിഴ് ചിത്രങ്ങളിലും ടെലിവിഷൻ പരമ്പരകളിലും അഭിനയിച്ചിട്ടുള്ള നടനാണ് രവികുമാർ. മലയാള സിനിമയിൽ എഴുപതുകളിലും എൺപതുകളിലും തിളങ്ങി നിന്ന നടനാണ് രവികുമാർ. നായകൻ, വില്ലൻ വേഷങ്ങൾ 1970 കളിലും 80 കളിലും കൈകാര്യം ചെയ്താണ് രവികുമാർ ശ്രദ്ധേയനാകുന്നത്. 1975 ൽ പുറത്തിറങ്ങിയ ഉല്ലാസ

Continue Reading
പ്രമുഖ മലയാളി വ്യവസായിയും സിനിമ നിർമ്മാതാവുമായ ഗോകുലം ഗോപാലൻ്റെ ധനകാര്യ സ്ഥാപനത്തിൻ്റെ ഓഫീസുകളിൽ ഇഡി റെയ്ഡ്
Kerala
1 min read
81

പ്രമുഖ മലയാളി വ്യവസായിയും സിനിമ നിർമ്മാതാവുമായ ഗോകുലം ഗോപാലൻ്റെ ധനകാര്യ സ്ഥാപനത്തിൻ്റെ ഓഫീസുകളിൽ ഇഡി റെയ്ഡ്

April 4, 2025
0

പ്രമുഖ മലയാളി വ്യവസായിയും സിനിമ നിർമ്മാതാവുമായ ഗോകുലം ഗോപാലൻ്റെ ധനകാര്യ സ്ഥാപനത്തിൻ്റെ ഓഫിസുകളിൽ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ്‌ (ഇ.ഡി) റെയ്ഡ്. ചെന്നൈ, കൊച്ചി, കോഴിക്കോട് ഓഫിസുകളിലാണ് പരിശോധന. ഫെമ നിയമം ലംഘിച്ചുവെന്ന് ആരോപിച്ചാണ് പരിശോധന. വിശദമായ പരിശോധനയാണ് ഇ.ഡി നടത്തുന്നതെന്നാണ് വിവരം. ഇ ഡി ഡെപ്യൂട്ടി ഡയറക്ടർ രാജേഷ് നായരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തുന്നത്. ഗോകുലം ഗോപാലൻ നിർമ്മിച്ച മോഹൻലാൽ- പൃഥ്വിരാജ് സിനിമ ‘എമ്പുരാൻ’ വലിയ വിവാദങ്ങൾ ഉണ്ടാക്കിയിരുന്നു. എന്നാൽ

Continue Reading
വഖഫ് ബില്‍; രണ്ട് ജെ.ഡി.യു നേതാക്കൾ രാജിവച്ചു
India
1 min read
86

വഖഫ് ബില്‍; രണ്ട് ജെ.ഡി.യു നേതാക്കൾ രാജിവച്ചു

April 4, 2025
0

പാർലമെൻ്റിൽ കേന്ദ്ര സർക്കാർ അവതരിപ്പിച്ച വഖഫ് ബില്ലിനെ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് അനുകൂലിച്ചതില്‍ പ്രതിഷേധിച്ച് മുതിര്‍ന്ന ജെഡിയു നേതാക്കളായ മുഹമ്മദ് അഷ്‌റഫ് അന്‍സാരിയും മുഹമ്മദ് ഖാസിം അന്‍സാരിയും പാര്‍ട്ടിയിൽ നിന്ന് രാജിവെച്ചു. വഖഫിനെതിരായ കേന്ദ്രസർക്കാർ നിലപാട് കൈക്കൊണ്ടത് തങ്ങളെ നിരാശപ്പെടുത്തിയെന്നും ജെഡിയും ഉയര്‍ത്തിപ്പിടിച്ച തത്വങ്ങള്‍ക്കെതിരായാണ് വഖഫ് ബില്‍ വര്‍ത്തിച്ചതെന്നും ഇവര്‍ പറഞ്ഞു. ‘ശുദ്ധ മതേതരത്വ ആശയങ്ങളുടെ പതാകാവാഹകനാണ് നിതീഷ് കുമാർ എന്നായിരുന്നു ലക്ഷക്കണക്കിന് ഇന്ത്യൻ മുസ്ലിങ്ങളുടെ ഉറച്ചവിശ്വാസം. പക്ഷേ ആ

Continue Reading
കല്പറ്റ പോലീസ് സ്റ്റേഷനിൽ വെച്ച് തൂങ്ങിമരിച്ച സംഭവം; ഗോകുലിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്ത്? ​ പ്രേരണ തിരഞ്ഞ് പോലീസ്
Kerala
1 min read
82

കല്പറ്റ പോലീസ് സ്റ്റേഷനിൽ വെച്ച് തൂങ്ങിമരിച്ച സംഭവം; ഗോകുലിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്ത്? ​ പ്രേരണ തിരഞ്ഞ് പോലീസ്

April 4, 2025
0

കല്പറ്റ പോലീസ് സ്റ്റേഷനിൽ വെച്ച് അമ്പലവയൽ നെല്ലാറച്ചാൽ പുതിയപാടിയിലെ ഗോകുൽ തിൻ്റെ പ്രേരണ തിരഞ്ഞ് പോലീസ്. പോലീസ് 31-ന് വൈകീട്ടോടെ കസ്റ്റഡിയിലെടുത്ത് പിന്നീട് ഒരുരാത്രി പോലീസ് സ്റ്റേഷനിൽത്തന്നെ കഴിഞ്ഞ കുട്ടിയെ വീട്ടുകാർ എത്തും മുൻപ്‌ പെട്ടെന്ന് ആത്മഹത്യയിലേക്ക് നയിച്ചതെന്തെന്നത് വിശദീകരിക്കലായിരിക്കും പോലീസ് അന്വേഷണത്തിൽ നിർണായകമാവുക. കുട്ടി മുൻപും ആത്മഹത്യാപ്രവണത കാണിച്ചിരുന്നുവെന്ന് ന്യായീകരിക്കാനുള്ള ശ്രമമാണ് പോലീസിൽ നിന്ന് ഉയരുന്നത്. കുട്ടിയുടെ കൈയിൽ ബ്ലേഡുകൊണ്ട് കോറിയതിന് സമാനമായ മുറിവുകളുണ്ടെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലുണ്ട്. പോലീസ്

Continue Reading
ബോളിവുഡ് നടനും സംവിധായകനുമായ മനോജ് കുമാർ അന്തരിച്ചു
India
1 min read
81

ബോളിവുഡ് നടനും സംവിധായകനുമായ മനോജ് കുമാർ അന്തരിച്ചു

April 4, 2025
0

ബോളിവുഡ് നടനും സംവിധായകനുമായ മനോജ് കുമാർ (87) അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെത്തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. വെള്ളിയാഴ്‌ച പുലർച്ചയോടെ മുംബൈയിലെ കോകിലബെൻ ധീരുഭായ് അംബാനി ആശുപത്രിയിൽ വെച്ചായായിരുന്നു അന്ത്യം. മനോജ് കുമാർ ദേശഭക്തി ചിത്രങ്ങളിലൂടെ പ്രശസ്‌തനാണ്. അതിനാൽ ‘ഭരത് കുമാർ’ എന്നായിരുന്നു ആരാധകർ അദ്ദേഹത്തെ വിളിച്ചിരുന്നത്. തിരക്കഥാകൃത്ത്, സംവിധായകൻ, എഡിറ്റർ എന്നീ നിലകളിലും അദ്ദേഹം ശ്രദ്ധ നേടി. റോട്ടി, പുരബ് ഔർ പശ്ചിമ്, ക്രാന്തി, കപട ഔർ മകാൻ തുടങ്ങി നിരവധി

Continue Reading
ഐപിഎൽ ട്വൻ്റി-20 ക്രിക്കറ്റിൽ സൺറൈസേഴ്സ് ഹൈദരാബാദിനെ റൺസിന് കോൽക്കത്ത നൈറ്റ് റൈഡേഴ്‌സ് കീഴടക്കി
Sports
1 min read
82

ഐപിഎൽ ട്വൻ്റി-20 ക്രിക്കറ്റിൽ സൺറൈസേഴ്സ് ഹൈദരാബാദിനെ റൺസിന് കോൽക്കത്ത നൈറ്റ് റൈഡേഴ്‌സ് കീഴടക്കി

April 4, 2025
0

ഐപിഎൽ ട്വൻ്റി-20 ക്രിക്കറ്റിൽ സൺറൈസേഴ്സ് ഹൈദരാബാദിനെ റൺസിന് കോൽക്കത്ത നൈറ്റ് റൈഡേഴ്‌സ് കീഴടക്കി. ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിൽ 2024 ഫൈനലിൻ്റെ തനിയാവർത്തനത്തിൽ ഫലത്തിലും ജയിക്കാൻ സാധിക്കാതെ സൺറൈസേഴ്സ് ഹൈദരാബാദ്. നിലവിലെ ചാമ്പ്യന്മാരായ കോൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് എതിരേ എവേ പോരാട്ടത്തിന് ഇറങ്ങിയ സൺറൈസേഴ്‌സ് ഹൈദരാബാദിന് 80 റൺസിൻ്റെ നാണംകെട്ട തോൽവി. 29 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തിയ വൈഭവ് അറോറയുടെ ബൗളിംഗ് വൈഭവവും 32 പന്തിൽ 50 റൺസ്

Continue Reading
മാസപ്പടി കേസ്; വീണ വിജയനെ പ്രതിചേർത്ത് കുറ്റപത്രം; പ്രോസിക്യൂഷൻ നടപടികൾക്ക് കേന്ദ്ര കമ്പനികാര്യ മന്ത്രാലയത്തിൻ്റെ അനുമതി
Kerala
1 min read
83

മാസപ്പടി കേസ്; വീണ വിജയനെ പ്രതിചേർത്ത് കുറ്റപത്രം; പ്രോസിക്യൂഷൻ നടപടികൾക്ക് കേന്ദ്ര കമ്പനികാര്യ മന്ത്രാലയത്തിൻ്റെ അനുമതി

April 3, 2025
0

മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകളായ വീണ വിജയനെ മാസപ്പടി കേസിൽ പ്രതിചേർത്ത് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിൻ്റെ കുറ്റപത്രം. എക്സ‌സാലോജിക്കും ശശിധരൻ കർത്തയും സിഎംആർഎല്ലും സഹോദര സ്ഥാപനവും പ്രതികളാണ്. വീണ വിജയൻ സേവനം ഒന്നും നൽകാതെ 2.70 കോടി കൈപ്പറ്റിയെന്നാണ് കണ്ടെത്തൽ. കേന്ദ്ര കമ്പനികാര്യ മന്ത്രാലയത്തിൻ്റെ അനുമതി പ്രോസിക്യൂഷൻ നടപടികൾക്ക് ലഭിച്ചു. 10 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയത്. പിണറായിയുടെ മകൾ വീണ ടി,

Continue Reading