പ്രതിരോധ സഹകരണ കരാറില്‍ ഒപ്പിട്ട് ഇന്ത്യയും ശ്രീലങ്കയും
India
1 min read
11.1k

പ്രതിരോധ സഹകരണ കരാറില്‍ ഒപ്പിട്ട് ഇന്ത്യയും ശ്രീലങ്കയും

ഏപ്രിൽ 5, 2025
0

ഇന്ത്യ-ശ്രീലങ്കയും തമ്മില്‍ ഇതാദ്യമായി പ്രതിരോധ സഹകരണ കരാറില്‍ ഒപ്പിട്ടു. ഇരുരാജ്യങ്ങളുടെയും സുരക്ഷാതാല്‍പര്യങ്ങള്‍ പരസ്പര ആശ്രയത്വത്തിലുള്ളതും പരസ്പരബന്ധിതവും ആണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കൊളംബോയില്‍ പറഞ്ഞു. ശ്രീലങ്കൻ പ്രസിഡൻ്റ് അനുര കുമാര ദിസ്സനായകെയും മോദിയും തമ്മിൽ നടന്ന ചർച്ചയ്ക്ക് പിന്നാലെ ഒപ്പിട്ട 7 കരാറുകളിൽ ഒന്നാണ് പ്രതിരോധ സഹകരണ ഉടമ്പടി. ഇന്ത്യയുടെയും ശ്രീലങ്കയുടെയും സുരക്ഷാതാൽപര്യങ്ങൾ ഒരുപോലെയാണെന്ന് കരുതുന്നതായി മോദി പറഞ്ഞു. പ്രസിഡൻ്റ് ദിസ്സനായകെയോട് ഇന്ത്യൻ താൽപര്യങ്ങളോടുള്ള അനുഭാവപൂർണമായ നിലപാടിന് അദ്ദേഹം നന്ദിയും

Continue Reading
കേന്ദ്രമന്ത്രി സ്ഥാനം സിനിമ നടൻ എന്നതുപോലെയല്ല; സുരേഷ് ഗോപിയെ വിമർശിച്ച് രമേശ് ചെന്നിത്തല
Kerala
0 min read
14.4k

കേന്ദ്രമന്ത്രി സ്ഥാനം സിനിമ നടൻ എന്നതുപോലെയല്ല; സുരേഷ് ഗോപിയെ വിമർശിച്ച് രമേശ് ചെന്നിത്തല

ഏപ്രിൽ 5, 2025
0

സിനിമ നടൻ എന്നതുപോലെയല്ല കേന്ദ്രമന്ത്രി സ്ഥാനമെന്നും അത് സുരേഷ് ഗോപി മറക്കരുതെന്നും കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കേന്ദ്രമന്ത്രിയെന്ന നിലയ്ക്ക് സുരേഷ് ഗോപിക്ക് മാധ്യമങ്ങളോട് ഉത്തരവാദിത്വമുണ്ട്. സുരേഷ് ഗോപി മാധ്യമങ്ങളോട് കുറച്ചുകൂടി സൗമ്യനായി പെരുമാറണമെന്നും പൊതുജനങ്ങളുടെ പ്രതിനിധിയാണ് കേന്ദ്രമന്ത്രിയെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു. തീവ്ര വർഗീയ വിഭജനത്തിന് കേരളത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തിൽ നീക്കം നടക്കുന്നുവെന്നും രമേശ് ചെന്നിത്തല കുറ്റ പ്പെടുത്തി. ബിജെപിയുടെ വർഗീയത ആളിക്കത്തിക്കാനുള്ള

Continue Reading
കോഴിക്കോട് റിസോര്‍ട്ടിലെ പൂളില്‍ വീണ് 7 വയസ്സുകാരന്‍ മുങ്ങി മരിച്ചു
Kerala
0 min read
9.5k

കോഴിക്കോട് റിസോര്‍ട്ടിലെ പൂളില്‍ വീണ് 7 വയസ്സുകാരന്‍ മുങ്ങി മരിച്ചു

ഏപ്രിൽ 5, 2025
0

കോഴിക്കോട് കക്കാടം പൊയിലിലെ റിസോര്‍ട്ടിലെ കുളത്തില്‍ വീണ് ഏഴുവയസ്സുകാരന്‍ മരിച്ചു. മലപ്പുറം കൂട്ടിലങ്ങാടി പഴമള്ളൂര്‍ മീനാര്‍കുഴിയില്‍ കവുംങ്ങുംതൊടി കെടി മുഹമ്മദാലിയുടെ മകന്‍ അഷ്മില്‍ ആണ് മരിച്ചത്. കക്കാടംപൊയിലിലെ ഏദന്‍സ് ഗാര്‍ഡന്‍ റിസോര്‍ട്ടിലാണ് അപകടം ഉണ്ടയാത്. ഉടന്‍ തന്നെ കൂടരഞ്ഞിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇന്നലെ രാത്രിയിലാണ് സംഭവം. കുട്ടിയുടെ മാതാപിതാക്കള്‍ പ്രാര്‍ഥിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. ഈ സമയത്ത് കുട്ടി പൂളിനടുത്തേക്ക് പോയപ്പോള്‍ കാല്‍ വഴുതി വീഴുകയായിരുന്നെന്നാണ് പൊലീസിൻ്റെ പ്രാഥമിക

Continue Reading
ക്ഷേത്രത്തില്‍ അന്നദാനത്തിനിടെ നാലാം തവണയും അച്ചാര്‍ ചോദിച്ചു, കൊടുത്തില്ല; ക്ഷേത്ര ഭാരവാഹിക്കും ഭാര്യയ്ക്കും മര്‍ദ്ദനം
Kerala
0 min read
11.4k

ക്ഷേത്രത്തില്‍ അന്നദാനത്തിനിടെ നാലാം തവണയും അച്ചാര്‍ ചോദിച്ചു, കൊടുത്തില്ല; ക്ഷേത്ര ഭാരവാഹിക്കും ഭാര്യയ്ക്കും മര്‍ദ്ദനം

ഏപ്രിൽ 5, 2025
0

ആലപ്പുഴ ഇലഞ്ഞിപ്പറമ്പ് ക്ഷേത്രത്തില്‍ അന്നദാനത്തിനിടെ നാലാം തവണയും അച്ചാര്‍ ചോദിച്ചുത് കലാശിച്ചത് മര്‍ദ്ദനത്തില്‍. ഇലഞ്ഞിപ്പറമ്പ് ക്ഷേത്രത്തില്‍ അന്നദാനത്തിനിടെയാണ് ക്ഷേത്ര ഭാരവാഹിക്കും ഭാര്യയ്ക്കും മര്‍ദനമേറ്റത്. വീണ്ടും വീണ്ടും അച്ചാര്‍ ചോദിച്ച് അലോസരപ്പെടുത്തിയ യുവാവിന് അച്ചാര്‍ കൊടുക്കാത്തതിനെത്തുടര്‍ന്ന് ക്ഷേത്രഭാരവാഹിയെ ആക്രമിക്കുകയായിരുന്നു. ആക്രമണം തടയാനെത്തിയ ഭാര്യയുടെ മുതുകിനും ഇഷ്ടിക ഉപയോഗിച്ച് ഇടിച്ചതായാണ് പരാതി. ആലപ്പുഴ സ്റ്റേഡിയം വാര്‍ഡ് അത്തിപ്പറമ്പ് വീട്ടില്‍ രാജേഷ് ബാബു, ഭാര്യ അര്‍ച്ചന എന്നിവര്‍ക്കാണ് പരുക്കേറ്റത്. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് രണ്ടേമുക്കാലിനാണ് സംഭവമുണ്ടായത്.

Continue Reading
ആദിവാസി യുവാവ് സ്റ്റേഷനിലെ ശുചിമുറിയിൽ ജീവനൊടുക്കിയ സംഭവം; കൽപറ്റ പോലീസ് സ്റ്റേഷനിലെ രണ്ട് പോലീസുകാർക്ക് സസ്പെൻഷൻ
Kerala
0 min read
9.0k

ആദിവാസി യുവാവ് സ്റ്റേഷനിലെ ശുചിമുറിയിൽ ജീവനൊടുക്കിയ സംഭവം; കൽപറ്റ പോലീസ് സ്റ്റേഷനിലെ രണ്ട് പോലീസുകാർക്ക് സസ്പെൻഷൻ

ഏപ്രിൽ 5, 2025
0

കൽപറ്റ പോലീസ് സ്റ്റേഷനിലെ ശുചിമുറിയിൽ ആദിവാസി യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ കൽപറ്റ പോലീസ് സ്റ്റേഷനിലെ രണ്ട് പോലീസുകാർക്ക് സസ്പെൻഷൻ. സംഭവസമയം ജിഡി ചാർജുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥയ്ക്കും പാറാവ് നിന്ന ഉദ്യോഗസ്ഥനും എതിരെയാണ് നടപടി. ഇത് സംബന്ധിച്ച ഉത്തരവിറക്കിയത് ഡിഐജിയാണ്. സംഭവത്തിന് ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരേ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നേരത്തേ വയനാട് എസ്പി റിപ്പോർട്ട് നൽകിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് ഇരുവർക്കുമെതിരേ നടപടിയെടുത്തത്. കൽപറ്റ അമ്പലവയൽ നെല്ലാറച്ചാൽ സ്വദേശി ഗോകുലിനെ സ്റ്റേഷനിലെ ശുചിമുറിയിലാണ് മരിച്ച

Continue Reading
ഒഡീഷയിൽ മലയാളി വൈദികന് പൊലീസിൻ്റെ ക്രൂരമർദനം
India
0 min read
14.7k

ഒഡീഷയിൽ മലയാളി വൈദികന് പൊലീസിൻ്റെ ക്രൂരമർദനം

ഏപ്രിൽ 5, 2025
0

ജബൽപൂരിന് പിന്നാലെ ഒഡീഷയിലും മലയാളി വൈദികന് പൊലീസിൻ്റെ ക്രൂരമർദനം. ബെർഹാംപൂർ രൂപതയിലെ ജൂബ ഇടവക പള്ളി വികാരി ഫാ. ജോഷി ജോർജിനാണ് മർദനമേറ്റത്. കൂടെയുണ്ടായിരുന്ന സഹ വൈദികനും മർദനമേറ്റിട്ടുണ്ട്. തോളെല്ലിനും കൈക്കും പൊട്ടലുണ്ടായതിനെ തുടർന്ന് ഫാ.ജോഷി ജോർജിനെ ബഹരാംപുർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാർത്ഥനയ്ക്കായി പള്ളിയിൽ എത്തിയവർക്ക് നേരെയും മർദനമുണ്ടായതായി റിപ്പോർട്ടുകളുണ്ട്. പള്ളിക്ക് സമീപമുള്ള ഗ്രാമത്തിൽ നടന്ന റെയ്ഡിൽ കഞ്ചാവ് പിടികൂടിയതിനെ തുടർന്നു നടത്തിയ തുടർ പരിശോധനയ്ക്കിടയാണ് പൊലീസ്

Continue Reading
മലപ്പുറം പ്രത്യേകതരം രാജ്യം, സമുദായ അംഗങ്ങൾ ഇവിടെ ജീവിക്കുന്നത് ഭയന്ന് വിറച്ച്: വെള്ളാപ്പള്ളി നടേശൻ
Kerala
0 min read
14.8k

മലപ്പുറം പ്രത്യേകതരം രാജ്യം, സമുദായ അംഗങ്ങൾ ഇവിടെ ജീവിക്കുന്നത് ഭയന്ന് വിറച്ച്: വെള്ളാപ്പള്ളി നടേശൻ

ഏപ്രിൽ 5, 2025
0

മലപ്പുറത്ത് ഈഴവർക്ക് കടുത്ത അവഗണനയെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. മലപ്പുറം ജില്ലയിൽ സ്വതന്ത്രമായ വായു ശ്വസിച്ചുകൊണ്ട് സമുദായ അംഗങ്ങൾക്ക് ജീവിക്കാൻ കഴിയില്ലെന്ന് എസ്എൻഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. നിലമ്പൂർ ചുങ്കത്തറയിൽ നടന്ന എസ്.എൻ.ഡി.പി സമ്മേളനത്തിലാണ് വെള്ളാപ്പിള്ളിയുടെ വിവാദപരാമർശം. സമുദായ അംഗങ്ങൾ മലപ്പുറത്തുകാർക്കിടയിൽ ഭയന്ന് വിറച്ചാണ് ജീവിക്കുന്നത്. സ്വതന്ത്രമായ അഭിപ്രായം പറഞ്ഞ് ജീവിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല. മലപ്പുറം പ്രത്യേകതരം രാജ്യമാണ്. പ്രത്യേകം ചില

Continue Reading
മുനമ്പത്ത് യുവാവ് വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ; മോഷണശ്രമമെന്ന് സംശയം
Kerala
1 min read
14.4k

മുനമ്പത്ത് യുവാവ് വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ; മോഷണശ്രമമെന്ന് സംശയം

ഏപ്രിൽ 5, 2025
0

മുനമ്പത്ത് വീട്ടിനുള്ളിൽ യുവാവ് കൊല്ലപ്പെട്ട നിലയിൽ. മുനമ്പം മാവുങ്കൽ സ്വദേശി സ്‌മിനോയെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സ്‌മിനോ വീട്ടിൽ ഒറ്റയ്ക്കായിരുന്നു താമസം. ഏറെനേരം വിളിച്ചിട്ടും ഫോൺ എടുക്കാതെ വന്നതോടെ അന്വേഷിച്ചെത്തിയ കൂട്ടുകാരനാണ് യുവാവിനെ മരിച്ചനിലയിൽ കണ്ടതെന്ന് പ്രദേശവാസികളിൽ ഒരാൾ പറഞ്ഞു. തലയ്ക്കാണ് അടിയേറ്റിരിക്കുന്നത്. ‘യുവാവിൻ്റെ മാലയും മൊബൈൽ ഫോണും നഷ്‌ടപ്പെട്ടിട്ടുണ്ട്. അതുകൊണ്ടാണ് മോഷണശ്രമമാണെന്ന് സംശയിക്കുന്നത്. കുറച്ചുകാലമായി യുവാവ് വീട്ടിൽ ഒറ്റയ്ക്കായിരുന്നു എന്നാണ് പ്രദേശവാസി പറയുന്നത്.

Continue Reading
കര്‍ണാടകയില്‍ കലബുര്‍ഗിയില്‍ ലോറിയും മിനിബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു കുടുംബത്തിലെ 5 പേര്‍ മരിച്ചു
Karnataka
0 min read
11.2k

കര്‍ണാടകയില്‍ കലബുര്‍ഗിയില്‍ ലോറിയും മിനിബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു കുടുംബത്തിലെ 5 പേര്‍ മരിച്ചു

ഏപ്രിൽ 5, 2025
0

കര്‍ണാടകയിലെ കലബുര്‍ഗിയില്‍ ലോറിയും മിനിബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 5 പേര്‍ മരിച്ചു. 11 പേര്‍ക്ക് പരിക്കേറ്റു. ദര്‍ഗയില്‍ പോയി മടങ്ങി വരികയായിരുന്ന തീർത്ഥാടക സംഘമാണ് അപകടത്തില്‍പെട്ടത്. കലബുര്‍ഗി ജില്ലയിലുളള നെലോഗിയില്‍ സെൻ്റ് ക്രോസിലാണ് ദുരന്തമുണ്ടായത്. നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ മിനി ബസ് വന്നിടിക്കുകയായിരുന്നു. അപകടമുണ്ടായത് പുലര്‍ച്ചെ മൂന്നരയോടെയാണ് അപകടമുണ്ടായത്. ഒരു കുടുംബത്തിലെ 5 പേരാണ് മരിച്ചത്. 31 പേരാണ് വണ്ടിയിലുണ്ടായിരുന്നത്. ഇവരില്‍ 11 പേര്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്. പരിക്കേറ്റവരെ

Continue Reading
പൃഥ്വിരാജിന് ആദായ നികുതി വകുപ്പിൻ്റെ നോട്ടീസ്
Kerala
1 min read
10.0k

പൃഥ്വിരാജിന് ആദായ നികുതി വകുപ്പിൻ്റെ നോട്ടീസ്

ഏപ്രിൽ 5, 2025
0

നടൻ പൃഥ്വിരാജിന് ആദായ നികുതിവകുപ്പിൻ്റെ നോട്ടീസ്. 3 ചിത്രങ്ങളിലെ പ്രതിഫലം സംബന്ധിച്ച് വിശദീകരണം തേടി. 2022 ൽ പുറത്തിറങ്ങിയ ഗോൾഡ്, കടുവ, ജനഗണമന എന്നീ സിനിമകളുടെ പ്രതിഫലം സംബന്ധിച്ച വിവരങ്ങൾ നൽകണമെന്നാണ് വകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്. ഈ ചിത്രങ്ങളിലെ വരുമാനവുമായി ബന്ധപ്പെട്ട് മുമ്പും വിശദീകരണം തേടിയിട്ടുണ്ടെന്നാണ് ഐ.ടി. വകുപ്പിൽ നിന്നുള്ള വിശദീകരണം. ഈ ചിത്രങ്ങളിൽ സഹനിർമ്മാതാവെന്ന നിലയിൽ 40 കോടിയോളം രൂപ പൃഥ്വിരാജ് സ്വന്തമാക്കിയെന്നാണ് കണ്ടെത്തൽ. എന്നാൽ അഭിനേതാവെന്ന നിലയിൽ പൃഥ്വിരാജ്

Continue Reading