സിപിഎമ്മിനെ ഇനി എംഎ ബേബി നയിക്കും; എംഎ ബേബിയെ സിപിഎം ജനറൽ സെക്രട്ടറിയാക്കാനുള്ള ശുപാർശ പോളിറ്റ് ബ്യൂറോ അംഗീകരിച്ചു
എംഎ ബേബിയെ സിപിഎം ജനറൽ സെക്രട്ടറിയ്ക്കാനുള്ള ശുപാർശ പോളിറ്റ് ബ്യൂറോ അംഗീകരിച്ചു. ഇഎംഎസിനുശേഷം ജനറൽ സെക്രട്ടറിയാകുന്ന മലയാളിയാണ് എംഎ ബേബി. പുതിയ കേന്ദ്ര കമ്മിറ്റി യോഗത്തിൽ ജനറൽ സെക്രട്ടറി തെരഞ്ഞെടുപ്പിൽ വോട്ടെടുപ്പുണ്ടാകില്ല. ബംഗാൾ ഘടകം വോട്ടെടുപ്പ് ആവശ്യപ്പെട്ടില്ല. എംഎ ബേബിയുടെ പേര് ഇന്ന് രാവിലെ ചേർന്ന പിബി യോഗത്തിലാണ് അന്തിമമായി അംഗീകരിച്ചത്. കേന്ദ്ര കമ്മിറ്റി യോഗത്തിൽ എംഎ ബേബിയുടെ പേര് അംഗീകരിച്ചശേഷമായിരിക്കും ഔദ്യോഗികമായി പ്രഖ്യാപിക്കുക. എംഎ ബേബി സീതാറാം യെച്ചൂരിയുടെ
കളമശേരി ഗവ. മെഡിക്കല്‍ കോളജ് ഹോസ്റ്റലില്‍ വിദ്യാർത്ഥിനി തൂങ്ങി മരിച്ച നിലയിൽ
എറണാകുളം കളമശേരി ഗവ.മെഡി കോളജ് ഹോസ്റ്റലിൽ വിദ്യാർത്ഥിനി തൂങ്ങി മരിച്ച നിലയിൽ. മൂന്നാം വർഷ എംബിബിഎസ് വിദ്യാർത്ഥിനി പി.പി. അമ്പിളി (25) ആണ് മരിച്ചത്. കാസർകോട് തടിയൻ കൊവ്വാലിൽ പുതിയപുരയിൽ ചന്ദ്രൻ്റെയും ഗീതയുടെയും മകളാണ് അമ്പിളി. ശനിയാഴ്‌ച രാത്രി മുറിയിലുണ്ടായിരുന്ന മറ്റ് വിദ്യാർഥികൾ 11 ഓടെ ഷോപ്പിംങ് കഴിഞ്ഞ് വന്നപ്പോഴാണ് തൂങ്ങിയ നിലയിൽ കണ്ടത്. കളമശേരി പൊലീസ് അന്വേഷണം ആരംഭിച്ചു.
വഖഫ് നിയമ ഭേദഗതിക്കെതിരെ മുസ്ലിം ലീഗ് തിങ്കളാഴ്‌ച സുപ്രീം കോടതിയെ സമീപിക്കും
തിങ്കളാഴ്‌ച വഖഫ് നിയമ ഭേദഗതിക്കെതിരെ മുസ്ലിം ലീഗ് സുപ്രീം കോടതിയെ സമീപിക്കും. മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലി കുട്ടിയാണ് ഹർജി നൽകുക. കബിൽ സിബലാകും ലീഗ് ഹർജി വാദിക്കുന്നത്. രാഷ്ട്രപതി ദൗപതി മുർമു ശനിയാഴ്ച രാത്രിയോടെ ബില്ലിൽ ഒപ്പ് വച്ചതോടെ ബില്ലിന് നിയമപരമായി അംഗീകാരം ലഭിച്ചിരുന്നു. വഖഫ് ബിൽ മതേതരത്തിന് ഏറ്റ തിരിച്ചടിയെന്ന് കുഞ്ഞാലിക്കുട്ടി നേരത്തെ പറഞ്ഞിരുന്നു. മതസ്വാതന്ത്ര്യമില്ലാത്ത സ്ഥിതിയിലേക്ക് രാജ്യത്തെ കൊണ്ടുപോവുകയാണെന്നും ഒരു വിശ്വാസത്തിന്
മഞ്ഞുമ്മൽ ബോയ്സിനെ മറികടന്നത് വെറും 10 ദിവസം കൊണ്ട്; ഏറ്റവും ഉയർന്ന കലക്ഷൻ നേടുന്ന രണ്ടാമത്തെ മലയാളസിനിമ ‘എമ്പുരാൻ’
കേരളത്തിൽ ഏറ്റവും ഉയർന്ന കലക്ഷൻ നേടുന്ന രണ്ടാമത്തെ മലയാളസിനിമയായി എമ്പുരാൻ. എമ്പുരാൻ ചിത്രത്തിന്റെ അണിയറപ്രവർത്തകരാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. 2024 ൽ പുറത്തിറങ്ങിയ മഞ്ഞുമ്മൽ ബോയ്‌സ് ആയിരുന്നു ഈ സ്ഥാനത്ത്. 72 ദിവസംകൊണ്ട് മഞ്ഞുമ്മൽ ബോയ്‌സ് നേടിയ കലക്ഷൻ വെറും പത്ത് ദിവസംകൊണ്ടാണ് എമ്പുരാന് ലഭിച്ചത്. 2018 ആണ് കേരളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം. എമ്പുരാൻ അതിനെ മറികടക്കുമോ എന്നുള്ള ആകാംഷകയിലാണ് ആരാധകർ. ഇത് മലയാള സിനിമ വ്യവസായത്തിലെ പുതിയ
ഫെയ്മ കർണാടക വിഷുക്കൈനീട്ടം ഇന്ന്
ഫെയ്മ കർണാടക വിഷുക്കൈനീട്ടം ഇന്ന്. ഫെഡറേഷൻ ഓഫ് മറുനാടൻ മലയാളി അസോസിയേഷൻസ് (ഫെയ്‌മ) കർണാടക സംഘടിപ്പിക്കുന്ന വിഷുക്കൈനീട്ടം ഞായറാഴ്ച് വൈകീട്ട് 4 ന് ഇന്ദിരാനഗർ ഈസ്റ്റ് കൾച്ചറൽ അസോസിയേഷൻ ഓഡിറ്റോറിയത്തിൽ നടക്കും. ബാംഗ്ലൂർ സെൻട്രൽ എം.പി പി.സി. മോഹൻ ഉദ്ഘാടനം ചെയ്യും. ഫെയ്മ സംസ്ഥാന പ്രസിഡൻ്റ് റജികുമാർ അധ്യക്ഷത വഹിക്കും. നർത്തകിയും അഭിനേത്രിയുമായ ശ്രീദേവി ഉണ്ണി, കസ്റ്റംസ് അഡീഷനൽ കമ്മീഷണർ ഗോപകുമാർ, സി.ജെ. ബാബു, കൽപക ഗോപാലൻ, നോർക്ക വികസന
മാതാപിതാക്കള്‍ പ്രണയം എതിര്‍ത്തു; പൊലീസ് സ്റ്റേഷനില്‍ എസ്.ഐയുടെ കാര്‍മ്മികത്വത്തില്‍ കമിതാക്കള്‍ക്ക് വിവാഹം
കര്‍ണാടകയിൽ പോലീസ് സ്‌റ്റേഷനില്‍ കമിതാക്കള്‍ക്ക് വിവാഹം. കര്‍ണാടകയിലെ ചിക്കബെല്ലാപൂര്‍ ജില്ലയിലെ ഷിഡ്‌ലഘട്ട നഗരത്തിലാണ് സംഭവം. മാതാപിതാക്കള്‍ വിവാഹത്തിന് എതിരു നിന്നതോടെയാണ് ഇവര്‍ പോലീസ് സഹായത്തില്‍ വിവാഹിതരായത്. ഷിഡ്‌ലഘട്ട താലൂക്കിലെ ദൊഡ്ഡദാസേനഹള്ളി ഗ്രാമത്തില്‍ നിന്നുള്ള കാര്‍ത്തികും ഷിഡ്‌ലഘട്ട നഗരത്തിലെ അങ്കിതയും കഴിഞ്ഞ 6 വര്‍ഷമായി പരസ്പരം പ്രണയത്തിലായിരുന്നു. എന്നാൽ അങ്കിതയുടെ മാതാപിതാക്കള്‍ മറ്റൊരു യുവാവുമായി മകളുടെ വിവാഹം തീരുമാനിച്ചതോടെ ഇക്കാര്യം അങ്കിത കാര്‍ത്തിക്കിനോട് പറഞ്ഞു. 2 വര്‍ഷം കഴിയാതെ താന്‍ വിവാഹത്തിന്
ആന്റണി പെരുമ്പാവൂരിനും ആദായ നികുതിവകുപ്പിൻ്റെ നോട്ടീസ്
ആൻ്റണി പെരുമ്പാവൂരിനും ആദായ നികുതി വകുപ്പിൻ്റെ നോട്ടിസ്. മോഹന്‍ലാല്‍ നായകനായ ‘ലൂസിഫര്‍’,’മരക്കാര്‍ അറബിക്കടലിൻ്റെ സിംഹം’ എന്നീ ചിത്രങ്ങളുടെ സാമ്പത്തിക ഇടപാടുകളില്‍ വിശീദകരണം ആവശ്യപ്പെട്ടാണ് നോട്ടിസ്. ആൻ്റണി പെരുമ്പാവൂരിനോട് ഈ മാസം അവസാനത്തോടെ നോട്ടീസിന് മറുപടി നല്‍കണമെന്നാണ് ഐ.ടി. ആവശ്യപ്പെട്ടിരിക്കുന്നത്. 2022-ല്‍ സിനിമാ മേഖലയിലാകെ ഐ.ടി. റെയ്ഡ് നടത്തിയിരുന്നു. ഇതിൻ്റെ തുടര്‍ച്ചയായാണ് നടപടി എന്നാണ് ആദായനികുതി വകുപ്പ് പറയുന്നത്. മോഹന്‍ലാലുമായുള്ള സാമ്പത്തിക ഇടപാടുകളില്‍ വ്യക്തത വരുത്തണമെന്നും ആവശ്യമുണ്ട്. എമ്പുരാൻ്റെ സഹനിര്‍മാതാവായ ഗോകുലം
പുതിയ വഖഫ് നിയമം പ്രാബല്യത്തില്‍; രാഷ്ട്രപതി ഒപ്പുവെച്ചു
വഖഫ്ഭേദഗതി ബില്‍ പ്രാബല്യത്തില്‍. ലോക്‌സഭയും രാജ്യസഭയും പാസാക്കിയ ബില്ലിനു രാഷ്ട്രപതി ദ്രൗപദി മുര്‍മു അംഗീകാരം നല്‍കി. രാഷ്ട്രപതി ബില്ലില്‍ ഒപ്പുവച്ചു. പിന്നാലെ കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനവും പുറത്തിറക്കി. ഇതോടെയാണ് നിയമം പ്രാബല്യത്തില്‍ വന്നത്. ബില്ലിനെതിരേ കൂടുതൽ രാഷ്ട്രീയ പാർട്ടികൾ സുപ്രീകോടതിയെ സമീപിക്കാൻ നീക്കം നടത്തുന്നതിനിടയിലാണ് ബില്ലിൽ രാഷ്ട്രപതി ഒപ്പുവെക്കുന്നത്. ലോകസ്ഭയില്‍ ബില്ലിന്‍മേല്‍ 14 മണിക്കൂര്‍ നീണ്ട ചര്‍ച്ചയും രാജ്യസഭയില്‍ 17 മണിക്കൂറും നീണ്ട ചര്‍ച്ചകളും നടന്നു. ലോക്‌സഭയില്‍ 288 പേര്‍ ബില്ലിനെ
വെള്ളാപ്പള്ളിയുടെ മലപ്പുറം പരാമർശത്തിനെതിരെ എഐവൈഎഫ് പോലീസിൽ പരാതി നൽകി
വെള്ളാപ്പള്ളി നടേശൻ്റെ മലപ്പുറം പരാമർശത്തിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്ന സാഹചര്യത്തിൽ എഐവൈഎഫ് എടക്കര പോലീസിൽ പരാതി നൽകി. എഐവൈഎഫ് നിലമ്പൂർ നിയോജക മണ്ഡലം കമ്മിറ്റിയാണ് പരാതി നൽകിയിരിക്കുന്നത്. മലപ്പുറം ജില്ല പ്രത്യേക രാജ്യവും സംസ്ഥാനവുമെന്നായിരുന്നു വെള്ളാപ്പള്ളിയുടെ വിവാദ പരാമർശം. മലപ്പുറത്ത് ഈഴവ സമുദായ അംഗങ്ങൾക്ക് ഇവിടെ സ്വതന്ത്രമായ വായുപോലും ലഭിക്കില്ല. മലപ്പുറത്ത് സ്വതന്ത്രമായ അഭിപ്രായം പറഞ്ഞ് ജീവിക്കാൻ നിങ്ങൾക്ക് കഴിയില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. സമുദായ അംഗങ്ങൾ മലപ്പുറമെന്ന പ്രത്യേക രാജ്യത്തിനുള്ളിൽ
ഐപിഎല്ലിൽ ചെന്നൈ സൂപ്പർകിംഗ്‌സിനെതിരെ ഡൽഹി ക്യാപിറ്റൽസിന് തകർപ്പൻ ജയം
ഐപിഎല്ലിൽ ചെന്നൈ സൂപ്പർകിംഗ്‌സിനെതിരെ ഡൽഹി ക്യാപിറ്റൽസിന് തകർപ്പൻ ജയം. 25 റൺസിനാണ് ചെന്നൈയിലെ ചെപ്പോക്കിൽ നടന്ന മത്സരത്തിൽ ഡൽഹി വിജയിച്ചത്. ചെന്നൈ സൂപ്പർ കിംഗ്‌സിൻ്റെ തുടർച്ചയായ മൂന്നാം തോൽവിയാണിത്. ഡൽഹി ഉയർത്തിയ 184 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ചെന്നൈയ്ക്ക് 158 റൺസ് എടുക്കാനെ സാധിച്ചുള്ളു. 5 വിക്കറ്റ് നഷ്ടത്തിലാണ് ചെന്നൈ 158 റൺസ് എടുത്തത്. ചെന്നൈ നിരയിൽ എം.എസ്. ധോണിക്കും വിജയ് ശങ്കറിനും മാത്രമാണ് പിടിച്ചു നിൽക്കാനായത്. 69 റൺസെടുത്ത