ക്ഷേത്രങ്ങളില്‍ പൂജ നടത്താന്‍ ഒബിസികളെ അനുവദിക്കുന്ന നിയമം വേണം: കര്‍ണാടക തൊഴില്‍ മന്ത്രി സന്തോഷ് ലാഡ്
ക്ഷേത്രങ്ങളില്‍ പൂജകള്‍ ചെയ്യാന്‍ പിന്നാക്ക വിഭാഗങ്ങളെ (ഒബിസി) അനുവദിക്കുന്ന നിയമം കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരണമെന്ന് കര്‍ണാടക തൊഴില്‍ മന്ത്രി സന്തോഷ് ലാഡ്. വിഗ്രഹങ്ങള്‍ കൊത്തിയുണ്ടാക്കുകയും ക്ഷേത്രങ്ങള്‍ നിര്‍മിക്കുകയും ചെയ്യുന്ന വിഭാഗങ്ങള്‍ക്ക് എന്തുകൊണ്ടാണ് പൂജകള്‍ ചെയ്യാന്‍ അനുമതിയില്ലാത്തതെന്നും അദ്ദേഹം ചോദിച്ചു. സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളില്‍ ഒബിസി വിഭാഗക്കാരെ ക്ഷേത്രങ്ങളില്‍ നിന്നും സവര്‍ണ പുരോഹിതര്‍ പുറത്താക്കുന്ന പശ്ചാത്തലത്തിലാണ് മന്ത്രിയുടെ ആവശ്യം.
നടിയെ ആക്രമിച്ച കേസ്; സിബിഐ അന്വേഷണം വേണമെന്ന് ദിലീപ് നൽകിയ ഹർജി ഹൈക്കോടതി തള്ളി
നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് തിരിച്ചടി. സിബിഐ അന്വേഷണം വേണമെന്ന ദിലീപ് നൽകിയ ഹർജി തള്ളി. കേസ് അതിൻ്റെ അന്തിമഘട്ട വിചാരണയിലേക്ക് കടക്കുന്ന ഘട്ടത്തില്‍ ഇനി അന്വേഷണത്തിലേക്ക് കടക്കാനാവില്ലെന്ന പ്രോസിക്യൂഷന്‍ വാദം കണക്കിലെടുത്താണ് ഡിവിഷന്‍ ബെഞ്ച് ഹരജി തള്ളിയത്.അന്തിമ ഘട്ടത്തിലേക്ക് കടന്ന സാഹചര്യത്തില്‍ വിധി വരാനിരിക്കെ ഇനി ഒരന്വേഷണം സാധ്യമല്ലെന്നും കോടതി വ്യക്തമാക്കി. ഇത്രയും വൈകിയ കേസ് ഇനിയും അന്തിമമായി വൈകിക്കാനുള്ള തന്ത്രമാണ് കേസിലെ എട്ടാം പ്രതിയായ ദിലീപിൻ്റതെന്ന് പ്രോസിക്യൂഷന്‍
മുനമ്പം കമ്മീഷന് തൽക്കാലത്തേയ്‌ക്ക് പ്രവർത്തനം തുടരാം; സിംഗിൾ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്തു
മുനമ്പം ജുഡീഷ്യല്‍ കമ്മീഷനെ അസാധുവാക്കിയ സിംഗിള്‍ ബെഞ്ച് നടപടി സ്റ്റേ ചെയ്ത് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച്. കമ്മീഷൻ നല്‍കുന്ന ശുപാർശകള്‍ ഹൈക്കോടതി അപ്പീലിലെ ഉത്തരവിന് വിധേയമായി മാത്രമേ നടപ്പാക്കുകയുള്ളുവെന്ന് സർക്കാർ അറിയിച്ചിരുന്നു. കമ്മീഷൻ്റെ കാലാവധി മെയ് 27-ന് തീരാനിരിക്കെ കമ്മീഷൻ്റെ പ്രവർത്തനങ്ങൾ തുടരാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ സമർപ്പിച്ചിരുന്നു. ജൂണിൽ സർക്കാരിന്റെ അപ്പീൽ പരിഗണിക്കും. വിശദമായ വാദം കേട്ടതിന് ശേഷമായിരിക്കും ഉത്തരവ് പുറപ്പെടുവിക്കുക. കമ്മിഷൻ്റെ കാലാവധി
സ്വർണ്ണവിലയിൽ ഇന്ന് ഇടിവ്
സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ഇന്ന് ഇടിവ് ഒരു പവൻ ന് 200 രൂപ കുറഞ്ഞ് 66,280 രൂപയായി. കഴിഞ്ഞ മൂന്ന് ദിവസം കൊണ്ട് പവന് 2,200 രൂപയാണ് ഇടിഞ്ഞത്. ഒരു ഗ്രാം ഇന്ന് സ്വർണ്ണത്തിന് 8,285 രൂപയും ഒരു ഗ്രാം 24 കാരറ്റ് സ്വർണ്ണത്തിന് 9,038 രൂപയുമാണ് കഴിഞ്ഞ ദിവസം ഒരു പവൻ സ്വർണ്ണത്തിൻ്റെ വില 66,480 രൂപയായിരുന്നു. പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ താരിഫ് പ്രഖ്യാപനത്തിന് പിന്നാലെ രാജ്യാന്തര വിപണിയിലുണ്ടായ ഇടിവിനെ
മുണ്ടൂർ പഞ്ചായത്തിൽ കാട്ടാന ആക്രമണത്തിൽ പ്രതിഷേധിച്ച് സിപിഎം ആഹ്വാനം ചെയ്‌ത ഹർത്താൽ ഇന്ന്
മുണ്ടൂർ പഞ്ചായത്തിൽ കാട്ടാന ആക്രമണത്തിൽ പ്രതിഷേധിച്ച് സിപിഎം ആഹ്വാനം ചെയ്‌ത ഹർത്താൽ തുടങ്ങി. അതേസമയം ഡിഎഫ്ഒ ഓഫീസിലേക്ക് ബിജെപി ഇന്ന് മാർച്ച് നടത്തും. അലൻ്റെ പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. മുണ്ടൂരിലും പ്രദേശത്തും ദിവസങ്ങളായി 3 ആനകൾ പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്നാണ് വിവരം. മുണ്ടൂരിലും പരിസരപ്രദേശത്തും ഒരാഴ്‌ചയോളമായി കാട്ടാനകളിറങ്ങി നിലയുറപ്പിച്ചിരുന്നു. ഇന്നലെ വൈകി കടയിൽ പോയി മടങ്ങുകയായിരുന്ന കയങ്കോട് കണ്ണാടം അത്താണിപ്പറമ്പ് കുളത്തിങ്കൽ വിനുവിൻ്റെ മകൻ അലൻ (24),
വന്യമൃഗങ്ങളെ പ്രതിരോധിക്കാനുള്ള സംവിധാനങ്ങൾ പൂർണമായും ഫലം കാണുന്നില്ല, പുതിയ മാർഗങ്ങൾ പരീക്ഷിക്കും: വനംമന്ത്രി എ.കെ. ശശീന്ദ്രൻ
വന്യമൃഗങ്ങളെ പ്രതിരോധിക്കാനുള്ള സംവിധാനങ്ങൾ പൂർണമായും ഫലം കാണുന്നില്ലെന്ന് വനംമന്ത്രി എ.കെ. ശശീന്ദ്രൻ. കാട്ടാനയുടെ ആക്രമണത്തിൽ മുണ്ടൂരിൽ യുവാവ് മരിച്ച സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു മന്ത്രി. വനംവകുപ്പിന് മുണ്ടൂരിലെ കാട്ടാന ആക്രമണത്തിൽ വീഴ്‌ചയുണ്ടായോ എന്നും പരിശോധിക്കും. നാട്ടുകാരുടെ ആരോപണം ഗൗരവമായി എടുക്കുമെന്നും മന്ത്രി പറഞ്ഞു. കാട്ടാനകൾ എത്തിയത് സോളാർ ഫെൻസിംഗ് തകർത്താണ്. വന്യമൃഗങ്ങളെ പ്രതിരോധിക്കാനുള്ള സംവിധാനങ്ങൾ പൂർണമായും ഫലം കാണുന്നില്ല. പുതിയ മാർഗങ്ങൾ പരീക്ഷിക്കുമെന്നും മന്ത്രി പറഞ്ഞു. പാലക്കാട് ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ
യുവതിയെയും തൊഴിൽ സ്ഥാപനത്തിൽ നായയെ പോലെ നടത്തിച്ചു; മുൻ മാനേജരുടെ പേരിൽ കേസ്
പുരുഷ ജീവനക്കാർക്കു പുറമേ യുവതിയെയും പെരുമ്പാവൂർ ഡയറക്ട് മാർക്കറ്റിങ് സ്ഥാപനത്തിൽ നായയെ പോലെ മുട്ടിലിഴയിപ്പിച്ചു. ചുരുട്ടിയെറിഞ്ഞ കടലാസ് നായ കടിച്ചെടുക്കും പോലെ കടിച്ചെടുക്കാൻ ആവശ്യപ്പെട്ടു. ജീവനക്കാരി വിസമ്മതിച്ചോടെ മറ്റ് ജീവനക്കാരും ഇടപെട്ടു പെരുമ്പാവൂരിൽ താമസിക്കുന്ന യുവതി രേഖാമൂലം പരാതി നൽകി. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ സ്ഥാപനത്തിലെ മുൻ മാനേജർ വടകര സ്വദേശിയായ പാറക്കണ്ടിയിൽ മനാഫിൻ്റെ പേരിൽ സ്ത്രീത്വത്തെ അപമാനിച്ചതിന് കേസെടുത്തു. ജീവനക്കാരെ നായ്ക്കളെ പോലെ കഴുത്തിൽ ബെൽറ്റിടീച്ച് മുട്ടിൽ ഇഴയിപ്പിച്ചത്
ചെമ്മീന്‍ സിനിമയുടെ സഹസംവിധായകന്‍ ടി കെ വാസുദേവന്‍ അന്തരിച്ചു
ചെമ്മീന്‍ സിനിമയുടെ സഹസംവിധായകനായിരുന്ന ടി കെ വാസുദേവന്‍ (89) അന്തരിച്ചു. നടനും സംവിധായകനും കലാസംവിധായകനും നര്‍ത്തകനുമൊക്കെയായി 1960 കളില്‍ മലയാള സിനിമയില്‍ നിറഞ്ഞു നിന്ന ടി കെ വാസുദേവന്‍ നൂറോളം സിനിമകളില്‍ സംവിധാന സഹായിയായി. കന്യാകുമാരി, വീട്ടുമൃഗം, പണിതീരാത്ത വീട്, മയിലാടുംകുന്ന്, രമണന്‍, ഉദ്യോഗസ്ഥ തുടങ്ങി നിരവധി സിനിമകളില്‍ പ്രവര്‍ത്തിച്ചു. ഭാര്യ: പരേതയായ മണി. മക്കള്‍: ജയപാലന്‍, പരേതയായ കല്‍പന. മരുമക്കള്‍: അനില്‍കുമാര്‍, സുനിത. തിങ്കളാഴ്ച ഉച്ചയ്ക്ക് 2 മണിക്ക്
ചരിത്ര നേട്ടം; ഇന്ത്യയിലെ ആദ്യത്തെ പാമ്പൻപാലം രാഷ്‌ട്രത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി
രാമേശ്വരത്തെ പുതിയ പാമ്പന്‍ റെയില്‍പാലം ഇന്ന് ( ഞായറാഴ്ച) പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമര്‍പ്പിച്ചു. രാജ്യത്തെ ആദ്യത്തെ വെര്‍ട്ടിക്കല്‍ ലിഫ്റ്റ് കടല്‍പാലമാണിത്. 99 തൂണുകളോടു കൂടിയ പാലത്തിന് 2.08 കിലോമീറ്ററാണ് നീളം. ഉച്ചയ്ക്ക് 12.45ന് തമിഴ്‌നാട് ടൂറിസം ഗ്രൗണ്ടിലാണ് ചടങ്ങ്. തീര്‍ത്ഥാടനകേന്ദ്രമായ രാമേശ്വരം ദ്വീപിനെ വന്‍കരയുമായി ബന്ധിപ്പിക്കുന്ന പാമ്പന്‍പാലത്തെ പ്രധാനമന്ത്രി റിമോട്ടുപയോഗിച്ച് ലംബമായി ഉയര്‍ത്തി ഉദ്ഘാടനംചെയ്തു. രാമനവമി ദിവസമായ ഇന്ന് രാമനാഥസ്വാമിക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയശേഷമാണ് മോദി ഉദ്ഘാടനം നിർവഹിച്ചത്.
അസ്മയും ഭർത്താവും അക്യുപങ്ചർ പഠിച്ചു, പിന്നീടുള്ള പ്രസവങ്ങൾ വീട്ടിൽവെച്ച്; ഭർത്താവിനെതിരെ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു
മലപ്പുറം ചട്ടിപ്പറമ്പിൽ വീട്ടിൽ വെച്ചുള്ള പ്രസവത്തിനിടെ യുവതി മരിച്ച സംഭവത്തിൽ യുവതിയുടെ വീട്ടുകാരുടെ പരാതിയെത്തുടർന്ന് ഭർത്താവ് സിറാജുദ്ദീനെതിരേ പെരുമ്പാവൂർ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ശനിയാഴ്ച വൈകുന്നേരം പെരുമ്പാവൂർ സ്വദേശിയായ അസ്‌മ (35) ആറ് മണിയോടെയാണ് മലപ്പുറത്തെ വാടക വീട്ടിൽ പ്രസവിക്കുകയും തുടർന്ന് രാത്രി ഒൻപത് മണിയോടുകൂടി മരിക്കുകയും ചെയ്തത്. അസ്‌മയുടെ മൃതദേഹം ഞായറാഴ്ച രാവിലെയോടെയാണ് പെരുമ്പാവൂരിലുള്ള വീട്ടിലെത്തിച്ചത്. തുടർന്ന് വീട്ടുകാർ പോലീസിനെ വിവരമറിയിച്ചതിനെ തുടർന്ന് പെരുമ്പാവൂർ പോലീസെത്തി അസ്‌മയുടെ