പെട്രോൾ പമ്പിലെ ശുചിമുറി തുറന്നുനൽകാൻ വൈകി; പെട്രോൾ പമ്പുടമ 1,65,000 രൂപ നഷ്ടപരിഹാരം നൽകാൻ വിധി
കോഴിക്കോട് പയ്യോളിയിലുള്ള പെട്രോൾ പമ്പിലെ ശുചിമുറി തുറന്നുനൽകാൻ വൈകിയതിന് പമ്പുടമ 1,65,000 രൂപ നഷ്ടപരിഹാരം നൽകാൻ വിധി. അധ്യാപികയായ ഏഴംകുളം ഊരകത്ത് ഇല്ലം വീട്ടിൽ സി.എൽ. ജയകുമാരിയുടെ ഹർജിയിൽ പത്തനംതിട്ട ഉപഭോക്തൃ തർക്കപരിഹാര കമ്മീഷനാണ് വിധി പറഞ്ഞത്. പയ്യോളിയിലുള്ള തെനംകാലിൽ പെട്രോൾ പമ്പ് ഉടമ ഫാത്തിമ ഹന്നയാണ് നഷ്ടപരിഹാരം നൽകേണ്ടത്. 15,000 രൂപ കോട തിച്ചെലവും 1,50,000 രൂപ നഷ്ടപരിഹാരവും ചേർത്താണ് 1,65,000 രൂപ. മേയ് 8 ന് രാത്രി
മോഹൻലാൽ നായകനാവുന്ന തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ‘തുടരും’ ചിത്രത്തിൻ്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു
രജപുത്രാ വിഷ്യൽ മീഡിയായുടെ ബാനറിൽ എം.രഞ്ജിത്ത് നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്ത് മോഹൻലാൽ നായകനാവുന്ന ‘തുടരും’ എന്ന ചിത്രത്തിൻ്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചിരിക്കുന്നു. ഏപ്രിൽ 25നാണ് ഈ ചിത്രം ലോകമെമ്പാടും പ്രദർശനത്തിന് എത്തുന്നത്. മലയാളി പ്രേക്ഷകൻ്റെ എക്കാലത്തേയും ഇഷ്ട ജോഡികളായ മോഹൻലാലും – ശോഭനയും ഏറെ ഇടവേളക്കുശേഷം ഒത്തുചേരുന്നു എന്ന പ്രത്യേകതയുമുണ്ട് ചിത്രത്തിന്. കുടംബ ബന്ധങ്ങളുടെ കെട്ടുറപ്പും, അവൻ്റെ ജീവിത സ്വപ്‌നങ്ങളുമാണ് തികഞ്ഞ യാഥാർത്ഥ്യബോധത്തോടെ അവതരിപ്പിക്കുന്നത്. യഥാർത്ഥ ജീവിതത്തിൻ്റെ
ചൈന യു.എസ് വ്യാപാരയുദ്ധം ശക്തമാകുന്നു; 24 മണിക്കൂറിനുള്ളിൽ പകരച്ചുങ്കം പിൻവലിച്ചില്ലെങ്കിൽ അധിക തീരുവയായി 50 ശതമാനം കൂട്ടും: ട്രംപിന്‍റെ ഭീഷണി
ചൈന യു.എസ് വ്യാപാര യുദ്ധം കൂടുതൽ ശക്തമാകുന്നു. ആഗോള വിപണി തകർന്നടിയുന്ന സാഹചര്യത്തിൽ താരിഫ് യുദ്ധത്തിൽ നിന്ന് പിന്മാറാതെ അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ചൈന പ്രഖ്യാപിച്ച പകരച്ചുങ്കം പിൻവലിച്ചില്ലെങ്കിൽ അധിക തീരുവയായി 50 ശതമാനം കൂടി കൂട്ടുമെന്ന് ട്രംപിൻ്റെ ഭീഷണി. നടപ്പിലാക്കിയ 20 ശതമാനം താരിഫുകൾക്കും കഴിഞ്ഞ ആഴ്‌ച പ്രഖ്യാപിച്ച 34 ശതമാനത്തിനും പുറമെയാണിത്. ഇത് നടപ്പായാൽ ചൈനീസ് ഉത്പന്നങ്ങൾക്ക് അമേരിക്കയിൽ വരുന്നത് 104 ശതമാനം തീരുവയാകും. ചൈന
ഗാര്‍ഹിക ഉപയോഗത്തിനുള്ള പാചകവാതക വില കൂട്ടി; വര്‍ദ്ധന ചൊവ്വാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും
ഗാർഹിക ഉപയോഗത്തിനുള്ള പാചകവാതകത്തിൻ്റെ വില വർദ്ധിപ്പിച്ചു. 50 രൂപ സിലിണ്ടറിന് വർധിപ്പിച്ചതായി കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി അറിയിച്ചു. വര്‍ദ്ധന ചൊവ്വാഴ്‌ച മുതൽ പ്രാബല്യത്തിൽ വരും. പ്രധാനമന്ത്രി ഉജ്വൽ യോജന പദ്ധതിയിൽ സിലിണ്ടറിന് 500 രൂപയിൽ നിന്ന് 550 രൂപയായി ഉയർന്നു. പദ്ധതിക്ക് പുറത്തുള്ള ഉപഭോക്താക്കൾക്ക് സിലിണ്ടറിൻ്റെ വില 803 രൂപയിൽ നിന്ന് 853 രൂപയായി ഉയർന്നു. സാധാരണ ഉപഭോക്താക്കള്‍ ഈ വിലയാണ് ഇനി നല്‍കേണ്ടത്.സർക്കാർ രാജ്യത്തെ
പെട്രോളിനും ഡീസലിനും എക്‌സൈസ് തീരുവ കൂട്ടി; ചില്ലറ വില്പനയിൽ വില മാറ്റമില്ല
പെട്രോളിനും ഡീസലിനും കേന്ദ്രസർക്കാർ എക്‌സൈസ് തീരുവ കൂട്ടി. 2 രൂപ വീതം ഉയർത്തികൊണ്ടുള്ള തീരുമാനമാണ് വന്നിരിക്കുന്നത്. എന്നാൽ നികുതി വര്‍ധന സാധാരണക്കാരെ ബാധിക്കില്ല. യുഎസ് പകരം തീരുവ ചുമത്തിയതുമൂലമുണ്ടായ ആഗോള വ്യാപാര യുദ്ധത്തിൻ്റെ ഫലമായി ക്രൂഡ് ഓയിൽ വില ഇടിയുന്ന പശ്ചാത്തലത്തിൽ കൂടിയാണ് ഈ നീക്കം.എന്നാൽ ഇന്ധന വില വർധന ഗാർഹിക ബജറ്റുകളെ താളം തെറ്റിച്ചെക്കും. ഗതാഗത, ചരക്ക് വിലകൾ വർധിക്കാനും കാരണമാകും. ധനകാര്യ മന്ത്രാലയത്തിൻ്റെ പുതിയ വിജ്ഞാപനം അനുസരിച്ച്
യാത്രക്കാരുടെ വൻ കുതിപ്പ്; 41 ദശലക്ഷം യാത്രക്കാരുമായി ബെംഗളൂരു കെമ്പെഗൗഡ വിമാനത്താവളം
ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളങ്ങളുടെ പട്ടികയിൽ ഇടം നേടാൻ ബെംഗളൂരു കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളം. (കെഐഎ). 41 ദശലക്ഷത്തിലധികം യാത്രക്കാരണ് 2024-25 സാമ്പത്തിക വർഷത്തിൽ ഈ വിമാനത്താവളം യാത്രക്കായി തെരഞ്ഞെടുത്തത്. മുൻ വർഷങ്ങളെ അപേക്ഷിച്ച് യാത്രക്കാരുടെയും കാർഗോയുടെയും എണ്ണത്തിലും വർദ്ധനവ് രേഖപെടുത്തിയിട്ടുണ്ട്. 2024-25 സാമ്പത്തിക വർഷത്തിൽ 5 ലക്ഷം മെട്രിക് ടൺ കാർഗോ ഈ വിമാനത്താവളം വഴി കടന്നുപോയിട്ടുണ്ട്. കൂടാതെ മുൻ വർഷത്തേക്കാളും യാത്രക്കാരുടെ എണ്ണത്തിൽ 9.5 ശതമാനത്തിൻ്റെ വർധനവും ഉണ്ടായിട്ടുണ്ട്. ഇന്ത്യക്കുള്ളിൽ
ഹൈക്കോടതി റിട്ട. ജസ്റ്റിസ് എം.എന്‍. കൃഷ്ണന്‍ അന്തരിച്ചു
ചിറ്റിലഞ്ചേരി നെല്ലിയാമ്പാടം ശ്രീരാമില്‍ ഹൈക്കോടതി റിട്ട. ജസ്റ്റിസ് എം.എന്‍.കൃഷ്ണന്‍ (75) അന്തരിച്ചു. അദ്ദേഹം അര്‍ബുദരോഗ ബാധിതനായി ചികിത്സയിലായിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെ എറണാകുളത്തായിരുന്നു അന്ത്യം. സംസ്കാരം ചൊവ്വാഴ്‌ച രാവിലെ 10-ന് വീട്ടുവളപ്പിൽ നടക്കും. ഭാര്യ: എസ്.എ.ശാരദാംബാൾ. മകൻ: എം.കെ.ഗണേശ് (അഡീഷണൽ ഡിസ്ട്രിക് ജഡ്‌ജ്, എറണാകുളം), മകൾ: സുവാസിനി. മരുമക്കൾ: രേഖ ഗണേശ്, ഗണേശ് മഹാദേവൻ. സഹോദരങ്ങൾ: വിശാലം, എം.എൻ.ബാലസുബ്രഹ്‌മണ്യൻ (മാനേജർ, എംഎൻകെഎം ഹയർസെക്കൻ്ററി സ്കൂൾ ചിറ്റിലഞ്ചേരി) മേലാർകോട് എം.എസ്. നരസിംഹയ്യരുടെയും പാലക്കാട്
രഞ്ജി ട്രോഫി താരം അക്ഷയ് ചന്ദ്രൻ വിവാഹിതനായി
കേരള രഞ്ജി ട്രോഫി താരം അക്ഷയ് ചന്ദ്രനും കാസർകോട് പൊയ്നാച്ചി കാഞ്ഞിരക്കുന്നിലെ പി. മധുസൂദനൻ്റെയും ശോഭയുടെയും മകൾ ഐശ്വര്യയും വിവാഹിതരായി. തലശ്ശേരി പാറാൽ തമ്പുരാൻകണ്ടിയിലെ ടി.കെ. രാമചന്ദ്രൻ്റെയും ശാന്തി രാമചന്ദ്രൻ്റെയും മകനായ അക്ഷയ് ചന്ദ്രൻ 2015 മുതൽ കേരള ക്രിക്കറ്റ് ടീം അംഗമാണ്. ഇക്കുറി രഞ്ജി ക്രിക്കറ്റ് ഫൈനലിലെത്തിയ ടീമിലും കളിച്ചു.
‘വലിയ നഗരങ്ങളിൽ ഇത്തരം സംഭവങ്ങൾ സാധാരണം’: ലൈംഗിക പീഡന സംഭവത്തിൽ വിവാദ പരാമർശവുമായി കർണാടക ആഭ്യന്തര മന്ത്രി
ബെംഗളൂരുവിൽ അടുത്തിടെ നടന്ന ഒരു ലൈംഗിക പീഡന കേസുമായി ബന്ധപ്പെട്ട് വിവാദ പരാമർശവുമായി കർണാടക ആഭ്യന്തര മന്ത്രി ജി. പരമേശ്വര. ഒരു വലിയ നഗരത്തിൽ ഇത്തരം സംഭവങ്ങൾ സാധാരമാണെന്നായിരുന്നു പരാമർശം. ഗൗരവം കുറച്ച് കാണിച്ച് കുറ്റകൃത്യത്തെ നിസാരവൽക്കരിച്ചു എന്ന് വ്യാപക വിമർശനം ഉയർന്നിട്ടുണ്ട്. “ഇതുപോലുള്ള ഒരു വലിയ നഗരത്തിൽ ഇത്തരം സംഭവങ്ങൾ ഇവിടെയും അവിടെയും സംഭവിക്കാറുണ്ട്. നിയമപരമായി എന്ത് നടപടി സ്വീകരിക്കണമോ അത് നിയമപ്രകാരം ചെയ്യും. ബീറ്റ് പട്രോളിംഗ് വർധിപ്പിക്കാൻ
ആലപ്പുഴയിലെ കഞ്ചാവ് കേസ്; നടന്‍ ശ്രീനാഥ് ഭാസി മുന്‍കൂര്‍ ജാമ്യം തേടി
ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസിൽ നടൻ ശ്രീനാഥ് ഭാസി മുൻകൂർ ജാമ്യം തേടി. മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ആലപ്പുഴയിൽ ഹൈബ്രിഡ് കഞ്ചാവുമായി തസ്ലീന സുൽത്താനയെ ഏപ്രിൽ 1 നു ആയിരുന്നു എക്സൈസ് പിടികൂടുന്നത്. നടന്മാരായ ശ്രീനാഥ് ഭാസി,ഷൈൻ ടോം ചാക്കോ എന്നിവർക്ക് ലഹരി കൈമാറിയെന്ന് തസ്ലീന സുൽത്താന എക്സൈസിന് മൊഴി നൽകിയിരുന്നു. തനിക്ക് ഈ കേസുമായി യാതൊരുവിധ ബന്ധവുമില്ലെന്നും എന്നാല്‍ ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ സ്ത്രീയുടെ മൊഴിയുടെ