തമിഴ്‌നാട് ഗവർണർക്ക് തിരിച്ചടി; തടഞ്ഞു വച്ച 10 ബില്ലുകളും നിയമമായതായി കോടതി ഉത്തരവിട്ടു
ബില്ലുകൾ തടഞ്ഞുവച്ച സംഭവത്തിൽ തമിഴ്‌നാട് ഗവർണർ ആർ.എൻ. രവിക്കെതിരേ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി. അനിശ്ചിതമായി നിയമസഭ പാസാക്കിയ ബില്ലുകൾ തടഞ്ഞുവച്ച നടപടി നിയമവിരുദ്ധമെന്ന് കോടതി പറഞ്ഞു.ബില്ലുകൾക്ക് അംഗീകാരം നൽകുന്നത് വൈകിച്ച സംഭവത്തിൽ സംസ്ഥാന സർക്കാർ നൽകിയ ഹർജികളിലാണ് സുപ്രീംകോടതിയുടെ വിമർശനം. ഗവർണർ തടഞ്ഞു വച്ച 10 ബില്ലുകളും നിയമമായതായി കോടതി ഉത്തരവിട്ടു. സംസ്ഥാന സർക്കാരിൻ്റെ ഉപദേശത്തിന് അനുസരിച്ചാണ് ഗവർണർ പ്രവർത്തിക്കേണ്ടതെന്ന് സുപ്രീംകോടതി നിർദേശിച്ചു. പാസാക്കിയ ബില്ലുകളിൽ ഗവർണ ർക്ക് വീറ്റോ
ഭാസ്‌കര കാരണവർ വധക്കേസ്; പ്രതി ഷെറിൻ പരോളിൽ ഇറങ്ങി
ഭാസ്‌കര കാരണവർ വധക്കേസ് പ്രതി ഷെറിൻ പരോളിൽ ഇറങ്ങി. ഏപ്രിൽ 5 മുതൽ 15 ദിവസത്തേക്കാണ് പരോൾ. 3 ദിവസത്തെ യാത്രയ്ക്കും അനുമതിയുണ്ട്. ഷെറിന് ശിക്ഷായിളവ് നൽകി വിട്ടയക്കാൻ നേരത്തേ മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു. ജയിലിലെ നല്ല നടപ്പ് പരിഗണിച്ചായിരുന്നു ഷെറിന് ശിക്ഷായിളവ് നൽകാൻ ജയിൽ ഉപദേശകസമിതി ശിപാർശ ചെയ്‌തത്. മന്ത്രിസഭാതീരുമാനം വന്നതിനു പിന്നാലെ കണ്ണൂർ ജയിലിലെ സഹതടവുകാരിയെ കൈയേറ്റം ചെയ്‌തതിന് ഷെറിനെതിരെ പോലീസ് കേസെടുത്തത് തിരിച്ചടിയായിരുന്നു. ഇതുവരെ 14
ഡൽഹിയിൽ കാറിന് തീപിടിച്ച് ഒരാൾ മരിച്ചു.
ഡൽഹിയിൽ കാറിന് തീപിടിച്ച് ഒരാൾ മരിച്ചു. ചാണക്യപുരിയിലെ ബി ജ്‌വാസൻ റോഡ് ഫ്ലൈഓവറിലാണ് സംഭവം. തിങ്കളാഴ്ച രാത്രി 10.32 ഓടെയാണ് സംഭവം. ഫയർഫോഴ്സെത്തിയാണ് തീയണച്ചത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. തീപിടിത്തത്തിൻ്റെ കാരണം പോലീസ് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്.
ആശമാരുടെ സമരം; ഇനിയും വിട്ടുവീഴ്ച ചെയ്യാനാകില്ല: മന്ത്രി വി ശിവന്‍കുട്ടി
സര്‍ക്കാരിന് ചെയ്യാവുന്നതിൻ്റെ പരമാവധി ആശമാരുടെ സമരത്തില്‍ ചെയ്തു കഴിഞ്ഞെന്നും തൊഴില്‍ മന്ത്രി വി ശിവന്‍കുട്ടി. ആശമാരുടെ നിവേദനം കൈപ്പറ്റിയെന്നും, ഇനി ധാരണയില്‍ എത്തിയതിന് ശേഷം മാത്രമായിരിക്കും കൂടിക്കാഴ്ചയെന്നും മന്ത്രി പറഞ്ഞു. ആശമാരുമായി ഇന്നലെയാണ് മന്ത്രി വി ശിവന്‍കുട്ടി ചര്‍ച്ച നടത്തിയത്. ചര്‍ച്ച പോസിറ്റീവാണെന്നും പ്രതീക്ഷയുണ്ടെന്നുമായിരുന്നു ചര്‍ച്ചക്കു ശേഷം ആശമാര്‍ പറഞ്ഞത്. ആരോഗ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്താമെന്നും ശിവന്‍കുട്ടി പറഞ്ഞതായി ആശമാര്‍ പറഞ്ഞിരുന്നു. ആശമാരുടെ സമരം 58ാം ദിവസത്തിലേക്ക് കടന്നു. സമരക്കാരുമായി തുടര്‍
സിംഗപ്പൂരിലെ സ്‌കൂളിൽ ഉണ്ടായ തീപിടുത്തത്തിൽ പവൻ കല്യാണിൻ്റെ മകന് പൊള്ളലേറ്റു
നടനും ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രിയുമായ പവൻ കല്യാണിൻ്റെ ഇളയ മകൻ മാർക്ക് ശങ്കർ പവനോവിച്ചിന് സ്കൂളിൽ ഉണ്ടായ തീപിടുത്തത്തിൽ പൊള്ളലേറ്റു. മാർക്ക് ശങ്കർ ചെറുപ്പം മുതൽ സിംഗപ്പൂരിൽ പഠിച്ചു വരികയായിരുന്നു എന്നാണ് റിപ്പോർട്ട്. കുട്ടിയുടെ കാലിനും കൈക്കും പൊള്ളലേറ്റു എന്നാണ് വിവരം. ആന്ധ്രയിലെ രാഷ്ട്രീയ പരിപാടികൾ റദ്ദാക്കി പവൻ കല്യാൺ ഉടൻ സിംഗപ്പൂർക്ക് തിരിക്കും. പവൻ കല്യാണിൻ്റെ മകൻ വലിയ ദുരന്തത്തിൽ നിന്നാണ് രക്ഷപ്പെട്ടത്. സിംഗപ്പൂർ സിവിൽ ഡിഫൻസ് ഫോഴ്‌സിൻ്റെ വാർത്താക്കുറിപ്പ്
വിവാദ പരാമർശം: കർണാടക ആഭ്യന്തര മന്ത്രി ജി.പരമേശ്വര മാപ്പ് പറഞ്ഞു
ബെംഗളൂരുവിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങളെ നിസാരവത്ക്കരിച്ച് വിവാദ പ്രസ്താവന നടത്തിയ കർണാടക ആഭ്യന്തര മന്ത്രി മാപ്പ് പറഞ്ഞു. ബെംഗളൂർ നഗരത്തിലൂടെ പുലർച്ചെ നടന്നുപോയ രണ്ട് യുവതികളിലൊരാളെ അജ്ഞാതൻ കടന്നുപിടിച്ചെന്ന കേസിൽ, ആഭ്യന്തരമന്ത്രി നടത്തിയ പരാമർശമാണ് വിവാദമായത്. വൻ നഗരങ്ങളിൽ അങ്ങിങ്ങ് ഇത്തരം സംഭവങ്ങളുണ്ടാകുന്നതിൽ അസ്വാഭാവികത ഇല്ലെന്നായിരുന്നു മന്ത്രി ജി.പരമേശ്വരയുടെ പരാമർശം. ‘ഞാൻ സ്ത്രീകളുടെ സുരക്ഷയെക്കുറിച്ച് എപ്പോഴും വളരെയധികം ആശങ്കയുള്ള ഒരാളാണ്. സ്ത്രീകളുടെ സുരക്ഷയ്ക്കായി നിർഭയ ഫണ്ടുകൾ നന്നായി വിനിയോഗിക്കുന്നുണ്ടെന്ന് ഞാൻ ഉറപ്പാക്കിയിട്ടുണ്ട്.
സ്വര്‍ണ്ണവിലയില്‍ വീണ്ടും ഇടിവ്
സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ വീണ്ടും ഇടിവ്. പവന് 480 രൂപ കുറഞ്ഞ് 65,800 രൂപയായി. ഒരു ഗ്രാമിന് ഇന്ന് 60 രൂപ കുറഞ്ഞ് 8225 രൂപയായി. ഇന്നത്തെ വിലപ്രകാരം 24 കാരറ്റ് സ്വര്‍ണ്ണത്തിന് ഒരു ഗ്രാമിന് 8973 രൂപയും പവന് 71,784 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 6730 രൂപയും പവന് 53,840 രൂപയുമാണ്. 4 ദിവസത്തെ തുടര്‍ച്ചയായ ഇടിവിലൂടെ 2,680 രൂപയാണ് പവന് കുറഞ്ഞത്, ഗ്രാമിന് 335 രൂപയും
ഗോകുലം ഗോപാലന് വീണ്ടും ഇ.ഡി നോട്ടീസ്; 22-ന് ചോദ്യംചെയ്യലിന് ഹാജരാകണം
പ്രശസ്ത വ്യവസായിയും സിനിമാ നിര്‍മാതാവുമായ ഗോകുലം ഗോപാലനു വീണ്ടും ഇഡിയുടെ നോട്ടിസ്. ഈ മാസം 22ന് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നോട്ടിസ് നല്‍കിയത്. എമ്പുരാന്‍ സിനിമക്കെതിരെ സംഘപരിവാരം രംഗത്തെത്തിയതിന് പിന്നാലെ ഗോകുലം ഗ്രൂപ്പിൻ്റെ കോഴിക്കോട്, ചെന്നൈ ഓഫിസുകളില്‍ നടന്ന റെയ്ഡിനു പിന്നാലെ ഗോകുലം ഗോപാലനെ 6 മണിക്കൂറോളമാണ് ഇന്നലെ ചോദ്യം ചെയ്തിരുന്നത്.ഗോകുലം ഗോപാലനോട് ചിട്ടികളില്‍ ചേര്‍ത്ത പ്രവാസികളുടെ സമ്പൂര്‍ണവിവരങ്ങള്‍ ഹാജരാക്കണമെന്ന് ഇഡി നിര്‍ദേശിച്ചിട്ടുണ്ട്. പ്രവാസികളില്‍നിന്ന് ചട്ടം ലംഘിച്ച് ഏകദേശം 593
കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ്; ഇഡിക്കു മുന്നില്‍ കെ രാധാകൃഷ്ണന്‍ എംപി ഇന്ന് ഹാജരാകും
തൃശൂര്‍ കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് ആരോപണത്തില്‍ കെ രാധാകൃഷ്ണന്‍ എംപി ഇന്ന് ഇഡിക്കു മുന്നില്‍ ഹാജരാകും. കെ രാധാകൃഷ്ണന്‍ കൊച്ചിയിലെ ഇഡി ഓഫീസില്‍ ആണ് ഹാജരാവുക. ഇഡി ആവശ്യപ്പെട്ട രേഖകള്‍ കഴിഞ്ഞ മാസം 17 ന് തന്നെ സമര്‍പ്പിച്ചിട്ടുണ്ടെന്ന് കെ. രാധാകൃഷ്ണന്‍ വ്യക്തമാക്കി. ബാങ്ക്, സ്വത്ത് രേഖകളാണ് സമര്‍പ്പിച്ചത്. കരുവന്നൂര്‍ ഇടപാടുകളുടെ സമയത്ത് സിപിഎമ്മിൻ്റെ തൃശൂര്‍ ജില്ലാ സെക്രട്ടറി ആയിരുന്നു രാധാകൃഷ്ണന്‍. രാധാകൃഷ്ണന്‍ ജില്ലാ സെക്രട്ടറിയായിരുന്ന കാലത്തെ കണക്കുകള്‍
അണ്ടര്‍ 19 പുരുഷ ക്രിക്കറ്റ് ലോകകപ്പിന് യോഗ്യത നേടി ടാൻസാനിയ
അണ്ടര്‍ 19 പുരുഷ ക്രിക്കറ്റ് ലോകകപ്പിന് ആഫ്രിക്കന്‍ രാജ്യമായ ടാന്‍സാനിയ യോഗ്യത നേടി. സിയറ ലിയോണിനെ കീഴടക്കിയാണ് യോഗ്യതാ മത്സരത്തില്‍ ടാന്‍സാനിയ ലോകകപ്പിന് യോഗ്യത നേടിയത്. ടാൻസാനിയൻ ടീമിൻ്റെ വിജയം 98 റണ്‍സിനാണ്. ടാന്‍സാനിയ ഇതാദ്യമായാണ് അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പിന് യോഗ്യത നേടുന്നത്. ടാന്‍സാനിയ റീജിയണല്‍ യോഗ്യതാ മത്സരങ്ങള്‍ വഴി ലോകകപ്പിന് യോഗ്യത നേടുന്ന ആദ്യ ടീമാണ്. 5 മത്സരങ്ങളില്‍ നിന്ന് 10 പോയിൻ്റ് നേടി, അപരാജിത കുതിപ്പുമായാണ്