ശിവമോഗ്ഗ ജില്ല ബാങ്കിൽ കോടികളുടെ വായ്പ തട്ടിപ്പ്; ഇഡി റെയ്ഡ് എട്ടിടങ്ങളിൽ
Karnataka
0 min read
9.3k

ശിവമോഗ്ഗ ജില്ല ബാങ്കിൽ കോടികളുടെ വായ്പ തട്ടിപ്പ്; ഇഡി റെയ്ഡ് എട്ടിടങ്ങളിൽ

ഏപ്രിൽ 9, 2025
0

ശിവമൊഗ്ഗയിലും ബംഗളുരുവിലുമായി വ്യാജ സ്വർണ വായ്‌പ്പാ കേസുമായി ബന്ധപ്പെട്ട് എട്ടിലധികം സ്ഥലങ്ങളിൽ എൻഫോഴ്സ്സ്മെൻ്റ് ഡയറക്ട‌റേറ്റ് (ഇ.ഡി) ചൊവ്വാഴ്‌ച റെയ്ഡ് നടത്തി. വ്യാജ സ്വർണാഭരണങ്ങൾ ഈടായി സ്വീകരിച്ച് ശിവമൊഗ്ഗ ജില്ല സഹകരണ സെൻട്രൽ (ഡി.സി.സി) ബാങ്കിൽ 62 കോടിയിലധികം രൂപയുടെ വായ്‌പ നൽകിയെന്നാണ് കേസ്. ഇ.ഡി ഉദ്യോഗസ്ഥർ ബാങ്കിലെ മുൻ വനിത മാനേജരുടെയും മുൻ ബാങ്ക് പ്രസിഡൻ്റിൻ്റെ ഡ്രൈവറുടെയും വസതികളിൽ റെയ്‌ഡ് നടത്തി. നിലവിലെ മാനേജരുടെ വസതിയിലും ഓഫിസിലും റെയ്‌ഡ് നടന്നു.

Continue Reading
തിരഞ്ഞെടുപ്പിൽ ബാലറ്റ് പേപ്പർ തിരികെ കൊണ്ടുവരണമെന്ന് മല്ലികാർജുൻ ഖാർ​ഗെ
India
0 min read
11.3k

തിരഞ്ഞെടുപ്പിൽ ബാലറ്റ് പേപ്പർ തിരികെ കൊണ്ടുവരണമെന്ന് മല്ലികാർജുൻ ഖാർ​ഗെ

ഏപ്രിൽ 9, 2025
0

ബാലറ്റ് പേപ്പർ തിരഞ്ഞെടുപ്പിൽ തിരികെ കൊണ്ടുവരണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ. മഹാരാഷ്ട്രയിൽ അട്ടിമറി നടന്നുവെന്ന് ആരോപിച്ച് കൊണ്ടായിരുന്നു ഖാർ​ഗെയുടെ പ്രതികരണം. തെരഞ്ഞെടുപ്പിന് വികസിത രാജ്യങ്ങൾ പോലും ബാലറ്റ് പേപ്പറാണ് ഉപയോഗിക്കുന്നത്. ഇവിടെ മാത്രം ഇവിഎം ഉപയോഗിക്കുന്നു. അട്ടിമറിയുണ്ടെന്ന് തെളിയിക്കാനാണ് വെല്ലുവിളിക്കുന്നത്. അത് തിരിച്ചറിയാൻ കഴിയാത്ത സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് മെഷീനുകൾ നിർമ്മിക്കുന്നത് പിന്നെ എങ്ങനെ തെളിയിക്കാനാകുമെന്നും അദ്ദേഹം ചോദിച്ചു. ബാലറ്റ് പേപ്പർ തിരികെ കൊണ്ടുവരണം. കോൺഗ്രസ് തിരിച്ചു വരും.

Continue Reading
വിഴിഞ്ഞം തുറമുഖത്തിന് കേന്ദ്ര സർക്കാരിൻ്റെ 817.80 കോടി രൂപ വയബിലിറ്റി ഗ്യാപ് ഫണ്ട് (വിജിഎഫ്) സ്വീകരിക്കുന്നതിനുള്ള കരാർ ഇന്ന് ഒപ്പിടും
Kerala
0 min read
9.3k

വിഴിഞ്ഞം തുറമുഖത്തിന് കേന്ദ്ര സർക്കാരിൻ്റെ 817.80 കോടി രൂപ വയബിലിറ്റി ഗ്യാപ് ഫണ്ട് (വിജിഎഫ്) സ്വീകരിക്കുന്നതിനുള്ള കരാർ ഇന്ന് ഒപ്പിടും

ഏപ്രിൽ 9, 2025
0

തിരുവനന്തപുരം വിഴിഞ്ഞം തുറമുഖത്തിന് കേന്ദ്ര സർക്കാരിൻ്റെ 817.80 കോടി രൂപ വയബിലിറ്റി ഗ്യാപ് ഫണ്ട് (വിജിഎഫ്) സ്വീകരിക്കുന്നതിനുള്ള കരാർ ഇന്ന് ഒപ്പിടും. വിജിഎഫ് നടപടികൾ പൂർത്തിയാകുന്നതോടെ വിഴിഞ്ഞം പോർട്ടിൻ്റെ ആദ്യഘട്ടത്തിലെ നടപടിക്രമങ്ങളെല്ലാം പൂർത്തിയാവുകയാണെന്ന് തുറമുഖവകുപ്പ് മന്ത്രി വി എൻ വാസവൻ അറിയിച്ചു. ഇന്ന് രണ്ടു കരാറുകളാണ് ഒപ്പിടുന്നത്. കേന്ദ്രവും പണം സ്വീകരിക്കുന്ന അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയും ബാങ്ക് കൺസോർഷ്യവുമായുള്ള ത്രികക്ഷി കരാറാണ് ആദ്യത്തേത്. കേന്ദ്രവുമായി തുറമുഖത്തു നിന്നുള്ള വരുമാനത്തിൻ്റെ

Continue Reading
മാസപ്പടി കേസിൽ മുഖ്യമന്ത്രിയുടെ മകൾ വീണയ്ക്കെതിരെ ഇഡി കേസെടുത്തേക്കും
Kerala
0 min read
12.6k

മാസപ്പടി കേസിൽ മുഖ്യമന്ത്രിയുടെ മകൾ വീണയ്ക്കെതിരെ ഇഡി കേസെടുത്തേക്കും

ഏപ്രിൽ 9, 2025
0

മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ വീണയ്ക്കെതിരെ മാസപ്പടി കേസിൽ ഇഡി കേസെടുത്തേക്കും. എസ്എഫ്ഐഒയോട് കേസ് സംബന്ധിച്ച രേഖകൾ ഇഡി ആവശ്യപ്പെട്ടു. കള്ളപ്പണ നിരോധന നിയമത്തിൻ്റെ പരിധിയിൽ കേസ് വരുമെന്നാണ് ഇഡിയുടെ വാദം. ഈ കേസിൽ പിഎംഎൽഎ ആക്ട് പ്രകാരമുള്ള കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടെന്ന് ഇഡി പ്രാഥമിക അന്വേഷണത്തിന് ശേഷം വ്യക്തമാക്കിയിരുന്നു. കർണാടക ഹൈക്കോടതിയിൽ നേരത്തെ കേസ് വന്നപ്പോഴാണ് ഇഡി പ്രാഥമികാന്വേഷണം നടത്തിയത്. ഈ അന്വേഷണത്തിൻ്റെ പശ്ചാത്തലത്തിലാണ് ഇപ്പോൾ എസ്എഫ്ഐഒയോട് ഇഡി

Continue Reading
പാതിവില തട്ടിപ്പ് കേസിൽ അറസ്റ്റിലായ സായിഗ്രാം ട്രസ്റ്റ് ചെയർമാൻ ആനന്ദകുമാറിൻ്റെ ജാമ്യാപേക്ഷ ഹൈക്കോടതി തളളി
Kerala
0 min read
12.1k

പാതിവില തട്ടിപ്പ് കേസിൽ അറസ്റ്റിലായ സായിഗ്രാം ട്രസ്റ്റ് ചെയർമാൻ ആനന്ദകുമാറിൻ്റെ ജാമ്യാപേക്ഷ ഹൈക്കോടതി തളളി

ഏപ്രിൽ 9, 2025
0

പാതിവില തട്ടിപ്പ് കേസിൽ അറസ്റ്റിലായ സായിഗ്രാം ട്രസ്റ്റ് ചെയർമാൻ ആനന്ദകുമാറിൻ്റെ ജാമ്യാപേക്ഷ ഹൈക്കോടതി തളളി. ആനന്ദകുമാറിൻ്റെ ജാമ്യാപേക്ഷ തള്ളിയത് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ അധ്യക്ഷനായ സിംഗിൾ ബെഞ്ചാണ്. ആനന്ദകുമാർ പാതിവില തട്ടിപ്പ് കേസിൽ രണ്ടാം പ്രതിയാണ്. ആനന്ദ കുമാറിന് തട്ടിപ്പിൽ നിർണായ പങ്കുണ്ടെന്നാണ് ഒന്നാം പ്രതി അനന്തു കൃഷ്‌ണൻ്റെ മൊഴി. സിഎസ്‌ആർ ഫണ്ട് വാങ്ങാനായി രൂപീകരിച്ച കോൺഫഡറേഷൻ ഓഫ് എൻജിഒ എന്ന സംഘടനയുടെ പ്രസിഡൻ്റെന്ന നിലയിൽ ആനന്ദ് കുമാറിനെ

Continue Reading
കണ്ണൂരിൽ മിന്നൽ ചുഴലിക്കാറ്റ്; വീടുകൾക്ക് മുകളിലേക്ക് മരങ്ങൾ കടപുഴകി വീണ് വൻ നാശനഷ്ടം
Kerala
0 min read
9.3k

കണ്ണൂരിൽ മിന്നൽ ചുഴലിക്കാറ്റ്; വീടുകൾക്ക് മുകളിലേക്ക് മരങ്ങൾ കടപുഴകി വീണ് വൻ നാശനഷ്ടം

ഏപ്രിൽ 9, 2025
0

കണ്ണൂരിലെ പന്ന്യന്നൂർ, ചമ്പാട്, മനേക്കര മേഖലയിൽ വീശിയ ചുഴലിക്കാറ്റിൽ വ്യാപക നാശനഷ്ടം. മരങ്ങൾ നിരവധി വീടുകൾക്ക് മുകളിൽ  പൊട്ടിവീണു. പാനൂരിൽ കൃഷിനാശം ഉണ്ടായി. ചമ്പാട് മുതുവനായി മടപ്പുരയ്ക്ക് സമീപം വൻമരം ഇലക്ട്രിക് ലൈനിലേക്ക് കടപുഴകി വീണു. വാഹനഗതാഗതം ഉൾപ്പെടെ തടസ്സപ്പെട്ടു. മരം മുറിച്ചു മാറ്റിയാണ് ഗതാഗതം പുനസ്ഥാപിച്ചത്. ചൊവ്വാഴ്ച വൈകിട്ടോടെയാണ് ശക്തമായ കാറ്റ് വീശിയത്.

Continue Reading
അമേരിക്കന്‍ വിപണികളില്‍ വീണ്ടും ഇടിവ്; പകരം തീരുവ ഇന്നു മുതൽ പ്രാബല്യത്തില്‍
World
0 min read
14.0k

അമേരിക്കന്‍ വിപണികളില്‍ വീണ്ടും ഇടിവ്; പകരം തീരുവ ഇന്നു മുതൽ പ്രാബല്യത്തില്‍

ഏപ്രിൽ 9, 2025
0

അമേരിക്ക പ്രഖ്യാപിച്ച ഇന്ത്യയടക്കമുള്ള 60 രാജ്യങ്ങള്‍ക്കെതിരെയുള്ള പകര ചുങ്കം ഇന്ന് മുതല്‍ പ്രാബല്യത്തിൽ. ഇന്ത്യൻ സമയം രാവിലെ ഒമ്പതരയ്ക്കാണ് പുതിയ നിരക്ക് പ്രാബല്യത്തിലാകുന്നത്. 104 ശതമാനം തീരുവ ചൈനയ്ക്ക് മേല്‍ ചുമത്തി കടുത്ത നടപടിയുമായി ട്രംപ്. ആരും വ്യാപാര യുദ്ധത്തില്‍ വിജയിക്കില്ലെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറെസ് തുറന്നടിച്ചു. വീണ്ടും അമേരിക്കന്‍ വിപണികളില്‍ ഇടിവ് രേഖപ്പെടുത്തി. തൻ്റെ തീരുവ പ്രഖ്യാപനം അമേരിക്കയുടെ പുരോഗതിക്ക് മുതല്‍ക്കൂട്ടെന്ന് ട്രംപ് പറഞ്ഞു. 70

Continue Reading
നാട്ടിക ദീപക് വധം; 5 ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം
Kerala
0 min read
14.7k

നാട്ടിക ദീപക് വധം; 5 ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം

ഏപ്രിൽ 8, 2025
0

നാട്ടികയില്‍ ജെഡിയു നേതാവ് പി ജി ദീപക്കിനെ കൊലപ്പെടുത്തിയ കേസില്‍ 5 ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം തടവ്. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിൻ്റെതാണ് വിധി. വിചാരണ കോടതി കേസിലെ പ്രതികളെ നേരത്തെ വെറുതെ വിട്ടിരുന്നു. സര്‍ക്കാരും ദീപക്കിൻ്റെ കുടുംബവും ഇതിനെതിരെ നല്‍കിയ അപ്പീലിലാണ് ശിക്ഷാവിധി. പ്രതികള്‍ ഓരോ ലക്ഷം രൂപ പിഴയും അടക്കണം. പ്രതികളായ പ്രശാന്ത്, ഋഷികേശ്, രസന്ത്, ബ്രഷ്നേവ്, നിജിന്‍ എന്നിവര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. കേസിലെ 10 പ്രതികളെയാണ്

Continue Reading
കണ്ണൂരില്‍ ഓട്ടോ ടാക്‌സി അന്‍പത് അടിയോളം താഴ്ചയിലേക്ക് മറിഞ്ഞ് 6 പേര്‍ക്ക് പരിക്ക്
Kerala
0 min read
10.7k

കണ്ണൂരില്‍ ഓട്ടോ ടാക്‌സി അന്‍പത് അടിയോളം താഴ്ചയിലേക്ക് മറിഞ്ഞ് 6 പേര്‍ക്ക് പരിക്ക്

ഏപ്രിൽ 8, 2025
0

കണ്ണൂര്‍ കേളകം മലയമ്പാടിയില്‍ ഓട്ടോ ടാക്‌സി അന്‍പത് അടിയോളം താഴ്ചയിലേക്ക് മറിഞ്ഞ് 6 പേര്‍ക്ക് പരിക്ക്. മലയമ്പാടിയിലെ മരണ വീട്ടില്‍ നിന്നും മടങ്ങിയ ആറംഗ സംഘം സഞ്ചരിച്ച ഓട്ടാ ടാക്‌സിയാണ് മറിഞ്ഞത്. വാഹനം നിയന്ത്രണം വിട്ട് മറിയാന്‍ കാരണം ബ്രേക്ക് നഷ്ടപ്പെട്ടതാണ്. ഓട്ടാ ടാക്‌സി മറിഞ്ഞത് അന്‍പത് അടിയോളം താഴ്ചയിലുള്ള സ്വകാര്യ വ്യക്തിയുടെ പറമ്പിലേക്കാണ്. ഓട്ടോ ടാക്‌സി അപകടത്തില്‍ ഡ്രൈവറടക്കം 3 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റെന്നാണ് വിവരം. പരിക്കേറ്റവരെ കണ്ണൂരിലെ

Continue Reading
വീടുകളിൽ പ്രസവം പ്രോത്സാഹിപ്പിച്ചാല്‍ പണി കിട്ടും; നവമാധ്യമങ്ങളിലൂടെ പിന്തുണയ്‌ക്കുന്നവര്‍ക്കെതിരെ കേസെടുക്കും: വീണാ ജോര്‍ജ്ജ്
Kerala
0 min read
13.4k

വീടുകളിൽ പ്രസവം പ്രോത്സാഹിപ്പിച്ചാല്‍ പണി കിട്ടും; നവമാധ്യമങ്ങളിലൂടെ പിന്തുണയ്‌ക്കുന്നവര്‍ക്കെതിരെ കേസെടുക്കും: വീണാ ജോര്‍ജ്ജ്

ഏപ്രിൽ 8, 2025
0

വീടുകളിലെ പ്രസവത്തെ പ്രോത്സാഹിപ്പിച്ചാല്‍ കേസ് എടുക്കുമെന്ന് സംസ്ഥാന ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് മുന്നറിയിപ്പ് നല്‍കി. വീടുകളിൽ നടക്കുന്ന പ്രസവത്തിനെതിരെ കടുത്ത നടപടിക്കൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. കഴിഞ്ഞ ദിവസം മലപ്പുറത്ത് 35കാരി വീട്ടില്‍ പ്രസവിച്ചശേഷം അമിത രക്തസ്രാവത്തെ തുടര്‍ന്ന് മരിച്ചതോടെയാണ് സർക്കാർ നിയമനടപടികൾ സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകുന്നത്. മൂന്നുമാസം കൊണ്ട് 382 പ്രസവങ്ങളാണ് ഈ വര്‍ഷം വീടുകളില്‍ നടന്നത് എന്നതും സര്‍ക്കാരിനെ കര്‍ശന നടപടിക്ക് പ്രേരിപ്പിക്കുന്നു. വീടുകളിലെ പ്രസവത്തെ സോഷ്യൽ മീഡിയയിലൂടെ

Continue Reading