ചെമ്മീന്‍ സിനിമയുടെ സഹസംവിധായകനായിരുന്ന ടി കെ വാസുദേവന്‍ (89) അന്തരിച്ചു. നടനും സംവിധായകനും കലാസംവിധായകനും നര്‍ത്തകനുമൊക്കെയായി 1960 കളില്‍ മലയാള സിനിമയില്‍ നിറഞ്ഞു നിന്ന ടി കെ വാസുദേവന്‍ നൂറോളം സിനിമകളില്‍ സംവിധാന സഹായിയായി. കന്യാകുമാരി, വീട്ടുമൃഗം, പണിതീരാത്ത വീട്, മയിലാടുംകുന്ന്, രമണന്‍, ഉദ്യോഗസ്ഥ തുടങ്ങി നിരവധി സിനിമകളില്‍ പ്രവര്‍ത്തിച്ചു. ഭാര്യ: പരേതയായ മണി. മക്കള്‍: ജയപാലന്‍, പരേതയായ കല്‍പന. മരുമക്കള്‍: അനില്‍കുമാര്‍, സുനിത. തിങ്കളാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് സംസ്‌കാരം നടക്കും.

Related Posts