വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് കഴിഞ്ഞ തവണ മത്സരിച്ച 10 സീറ്റുകളിൽ നാലെണ്ണം തിരിച്ചുപിടിക്കാൻ കോൺഗ്രസ് നീക്കം. ഇടുക്കി, കുട്ടനാട്, കോതമംഗലം, ഏറ്റുമാനൂർ എന്നീ സീറ്റുകളാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്. ഈ മണ്ഡലങ്ങളിൽ തങ്ങളുടെ സ്ഥാനാർഥികൾക്കാണ് കൂടുതൽ വിജയസാധ്യതയെന്ന് കോൺഗ്രസ് അവകാശപ്പെടുന്നു. എന്നാൽ 10 സീറ്റുകളിൽ തന്നെ മത്സരിക്കണമെന്ന ഉറച്ച നിലപാടിലാണ് കേരള കോൺഗ്രസ്.
നിയമസഭാ നടപടികൾക്ക് ശേഷം ഇന്ന് ഉഭയകക്ഷി ചർച്ചകൾ നടക്കും. സീറ്റുകൾ വെച്ചുമാറാൻ ലീഗ് അടക്കമുള്ള ഘടകകക്ഷികൾ തയാറാണെങ്കിലും പകരം ഏത് സീറ്റ് എന്ന കാര്യത്തിൽ അന്തിമ ധാരണയായിട്ടില്ല. ഏറ്റുമാനൂർ സീറ്റ് കോൺഗ്രസിന് നൽകണമെങ്കിൽ പകരം പൂഞ്ഞാർ സീറ്റ് നൽകണമെന്ന നിർദേശം കേരള കോൺഗ്രസ് മുന്നോട്ടുവയ്ക്കുന്നുണ്ട്.