ആൻ്റണി പെരുമ്പാവൂരിനും ആദായ നികുതി വകുപ്പിൻ്റെ നോട്ടിസ്. മോഹന്‍ലാല്‍ നായകനായ ‘ലൂസിഫര്‍’,’മരക്കാര്‍ അറബിക്കടലിൻ്റെ സിംഹം’ എന്നീ ചിത്രങ്ങളുടെ സാമ്പത്തിക ഇടപാടുകളില്‍ വിശീദകരണം ആവശ്യപ്പെട്ടാണ് നോട്ടിസ്. ആൻ്റണി പെരുമ്പാവൂരിനോട് ഈ മാസം അവസാനത്തോടെ നോട്ടീസിന് മറുപടി നല്‍കണമെന്നാണ് ഐ.ടി. ആവശ്യപ്പെട്ടിരിക്കുന്നത്. 2022-ല്‍ സിനിമാ മേഖലയിലാകെ ഐ.ടി. റെയ്ഡ് നടത്തിയിരുന്നു.
ഇതിൻ്റെ തുടര്‍ച്ചയായാണ് നടപടി എന്നാണ് ആദായനികുതി വകുപ്പ് പറയുന്നത്. മോഹന്‍ലാലുമായുള്ള സാമ്പത്തിക ഇടപാടുകളില്‍ വ്യക്തത വരുത്തണമെന്നും ആവശ്യമുണ്ട്. എമ്പുരാൻ്റെ സഹനിര്‍മാതാവായ ഗോകുലം ഗോപാലൻ്റെ ഓഫിസുകളില്‍ കഴിഞ്ഞ ദിവസം ഇഡി പരിശോധന നടത്തിയിരുന്നു. അതിന് ശേഷം പൃഥ്വിരാജിന് ആദായനികുതി വകുപ്പ് നോട്ടിസ് നല്‍കുകയുമുണ്ടായി.