വഖഫ്ഭേദഗതി ബില്‍ പ്രാബല്യത്തില്‍. ലോക്സഭയും രാജ്യസഭയും പാസാക്കിയ ബില്ലിനു രാഷ്ട്രപതി ദ്രൗപദി മുര്‍മു അംഗീകാരം നല്കി. രാഷ്ട്രപതി ബില്ലില്‍ ഒപ്പുവച്ചു. പിന്നാലെ കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനവും പുറത്തിറക്കി. ഇതോടെയാണ് നിയമം പ്രാബല്യത്തില്‍ വന്നത്. ബില്ലിനെതിരേ കൂടുതൽ രാഷ്ട്രീയ പാർട്ടികൾ സുപ്രീകോടതിയെ സമീപിക്കാൻ നീക്കം നടത്തുന്നതിനിടയിലാണ് ബില്ലിൽ രാഷ്ട്രപതി ഒപ്പുവെക്കുന്നത്.
ലോകസ്ഭയില്‍ ബില്ലിന്മേല് 14 മണിക്കൂര്‍ നീണ്ട ചര്‍ച്ചയും രാജ്യസഭയില്‍ 17 മണിക്കൂറും നീണ്ട ചര്‍ച്ചകളും നടന്നു. ലോക്സഭയില്‍ 288 പേര് ബില്ലിനെ അനുകൂലിച്ചപ്പോള്‍ 232പേര് എതിര്‍ത്തു. ആകെ 520 പേരാണ് വോട്ട്ചെയ് തത്. രാജ്യസഭയിലെ വോട്ടെടുപ്പിൽ 128 പേര് ബില്ലിനെ അനുകൂലിച്ച് വോട്ടു ചെയ്തു. 95 എംപിമാര്‍ എതിര്‍ത്തു.