ഐപിഎൽ ട്വൻ്റി-20 ക്രിക്കറ്റിൽ സൺറൈസേഴ്സ് ഹൈദരാബാദിനെ റൺസിന് കോൽക്കത്ത നൈറ്റ് റൈഡേഴ്‌സ് കീഴടക്കി. ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിൽ 2024 ഫൈനലിൻ്റെ തനിയാവർത്തനത്തിൽ ഫലത്തിലും ജയിക്കാൻ സാധിക്കാതെ സൺറൈസേഴ്സ് ഹൈദരാബാദ്. നിലവിലെ ചാമ്പ്യന്മാരായ കോൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് എതിരേ എവേ പോരാട്ടത്തിന് ഇറങ്ങിയ സൺറൈസേഴ്‌സ് ഹൈദരാബാദിന് 80 റൺസിൻ്റെ നാണംകെട്ട തോൽവി.

29 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തിയ വൈഭവ് അറോറയുടെ ബൗളിംഗ് വൈഭവവും 32 പന്തിൽ 50 റൺസ് നേടിയ അംഗ്രിഷ് രഘുവംശിയുടെ ബാറ്റിംഗും നൈറ്റ് റൈഡേഴ്‌സിൻ്റെ ജയത്തിനു വഴി തെളിച്ചു. വൈഭവാണ് കളിയിലെ താരം. 29 പന്തിൽ മൂന്നു സിക്‌സും 7 ഫോറും അടക്കം 60 റൺസ് നേടിയ വൈസ് ക്യാപ്റ്റൻ വെങ്കിടേഷ് അയ്യറാണ് കോൽക്കത്ത നൈറ്റ് റൈഡേഴ്‌സിൻ്റെ വിജയ ശിൽപ്പികളിൽ പ്രധാനി.

Related Posts