ബോളിവുഡ് നടനും സംവിധായകനുമായ മനോജ് കുമാർ (87) അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെത്തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. വെള്ളിയാഴ്‌ച പുലർച്ചയോടെ മുംബൈയിലെ കോകിലബെൻ ധീരുഭായ് അംബാനി ആശുപത്രിയിൽ വെച്ചായായിരുന്നു അന്ത്യം.

മനോജ് കുമാർ ദേശഭക്തി ചിത്രങ്ങളിലൂടെ പ്രശസ്‌തനാണ്. അതിനാൽ ‘ഭരത് കുമാർ’ എന്നായിരുന്നു ആരാധകർ അദ്ദേഹത്തെ വിളിച്ചിരുന്നത്. തിരക്കഥാകൃത്ത്, സംവിധായകൻ, എഡിറ്റർ എന്നീ നിലകളിലും അദ്ദേഹം ശ്രദ്ധ നേടി. റോട്ടി, പുരബ് ഔർ പശ്ചിമ്, ക്രാന്തി, കപട ഔർ മകാൻ തുടങ്ങി നിരവധി ഹിറ്റ് ചി ത്രങ്ങളുടെ ഭാഗമായിട്ടുണ്ട്. 7 ഫിലിംഫെയർ പുരസ്‌കാരങ്ങളും ദേശീയ ചലച്ചിത്ര പുരസ്‌കാരവും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

1992ൽ ഇന്ത്യൻ സിനിമയ്ക്ക് നൽകിയ സംഭാവനകൾ പരിഗണിച്ച് പത്മശ്രീയും 2015ൽ ദാദാസാഹിബ് ഫാൽക്കെ അവാർഡും നൽകി ഇന്ത്യാ ഗവൺമെൻ്റ് അദ്ദേഹത്തെ ആദരിച്ചു. 7 സിനിമകൾ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. 1964ൽ രാജ് ഖോസ്‌ലയുടെ മിസ്റ്ററി ത്രില്ലറായ വോ കൗൻതി എന്ന ചിത്രമാണ് നായകനായി മനോജ് കുമാറിന് വലിയ ബ്രേക്ക് നൽകിയ സിനിമ.

Related Posts