വാളയാർ കേസിൽ മാതാപിതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് ഹൈക്കോടതിയുടെ നടപടി. ഒരു നടപടിയും പാടില്ലെന്ന് ഹൈക്കോടതി സിംഗിൾ ബെഞ്ച് നിർദ്ദേശം നൽകി. വിചാരണ കോടതിയിൽ മാതാപിതാക്കൾ നേരിട്ട് ഹാജരാകുന്നതിലും ഇളവുനൽകി. ഹൈക്കോടതി അവധിക്കാലത്തിന് ശേഷം ഹർജിയിൽ വിശദമായ വാദം കേൾക്കും. വാളയാർ അട്ടപ്പള്ളത്തെ വീട്ടിൽ 2017 ജനുവരി 7 നാണ് 13 വയസുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 2017 മാര്‍ച്ച് 4ന് ഇതേ വീട്ടില്‍ സഹോദരിയായ ഒമ്പത് വയസ്സുകാരിയെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.

Related Posts