തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് പി വി അൻവർ. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാൻ പണമില്ലെന്നും പി വി അൻവർ മാധ്യമങ്ങളോട് പറഞ്ഞു. മുന്നണി പ്രവേശനത്തിൽ വ്യക്തത വന്നിട്ടില്ല. യുഡിഎഫ് പ്രവേശനത്തിൽ വ്യക്തതയ്ക്ക് വേണ്ടി കാത്തിരിക്കുകയാണ്. യുഡിഎഫിലെ ചില നേതാക്കൾ തനിക്കൊപ്പം നിൽക്കുന്നില്ലെന്ന് പറഞ്ഞ അൻവർ യുഡിഎഫിലേക്കില്ലെന്നും വ്യക്തമാക്കി. എൽഡിഎഫിൽ നിന്ന് ആരെയും കണ്ടല്ല താൻ ഇറങ്ങിവന്നത്.

ജനത്തെയും ദൈവത്തെയും കണ്ടാണ് ഇറങ്ങിവന്നത്. അവരിലാണ് പ്രതീക്ഷ. പിണറായിസത്തിനെതിരെയുള്ള പോരാട്ടത്തിൽ നിന്നു പിൻവാങ്ങാൻ ഉദ്ദേശിക്കുന്നില്ല. അധിക പ്രസംഗിയാണ് എന്നാണ് പറയുന്നത്. അധികപ്രസംഗം തുടരും. പാവപ്പെട്ടവരെ സഹായിക്കുക എന്നതാണ് കമ്മ്യൂണിസം. ആ നിലയ്ക്കാണ് സിപിഎമ്മിൻ്റെ ഭാഗമാകുന്നത്. മതനിരപേക്ഷതയുടെ ഭാഗത്തു നിന്ന പാർട്ടി ജാതിമത രാഷ്ട്രീയത്തിലേക്കു വഴിമാറി സഞ്ചരിച്ചു- അൻവർ കൂട്ടിച്ചേർത്തു.

Related Posts