മട്ടന്നൂർ- ഇരിട്ടി സംസ്ഥാന പാതയിൽ ഉളിയിൽ പാലത്തിനടുത്തു വെച്ച് സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 7 പേർക്ക് പരിക്ക്. ഇതിൽ 2 പേരുടെ നില ഗുരുതരമാണ്. മുൻവശത്ത് ഇരുന്ന യാത്രക്കാരനും ബസ് ഡ്രൈവർക്കുമാണ് ഗുരുതരമായി പരിക്കേറ്റത്. ഇവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
ഇന്ന് രാവിലെ 7.15 ന് ഉളിയിൽ പാലത്തിന് സമീപത്ത് . കർണാടകയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസും ഇരിട്ടിയിൽ നിന്ന് വന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്. ബസിൻ്റെ മുൻഭാഗം അപകടത്തിൽ പൂർണമായും തകർന്ന നിലയിലാണ്. അപകട കാരണം എന്താണെന്ന് വ്യക്തമല്ല