സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ വര്‍ദ്ധന
സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ വര്‍ദ്ധന. പവന് 200 രൂപ കൂടി 71560 രൂപയായി. ഗ്രാമിന് 25 രൂപ കൂടി 8945 രൂപയിലെത്തി. ഇന്നലെ പവന് 840 രൂപ കൂടിയിരുന്നു. 4 ദിവസത്തിനിടെ സ്വര്‍ണ്ണവിലയില്‍ ഉണ്ടായ വര്‍ധന 1800 രൂപയാണ്. 24 മണിക്കൂറിനിടെ ആഗോള സ്വര്‍ണ്ണ വിലയില്‍ 0.43% (14.22 ഡോളര്‍) കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഇത് പ്രാദേശിക വിപണികളില്‍ വലിയ കുറവിന് കാരണമായേക്കില്ല.
കരിയര്‍ ഗൈഡന്‍സ് സ്ഥാപനത്തിൽ തൊഴിൽ വാഗ്ദാനം; ഭാര്യയും ഭര്‍ത്താവും അറസ്റ്റിൽ
തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കരിയര്‍ ഗൈഡന്‍സ് സ്ഥാപനത്തിൻ്റെ മറവില്‍ ലക്ഷങ്ങള്‍ തട്ടിപ്പ് നടത്തിയ ഭാര്യയും ഭര്‍ത്താവും അറസ്റ്റിലായി. Evoca Edutech എന്ന സ്ഥാപനത്തിൻ്റെ മറവിലായിരുന്നു തട്ടിപ്പ്. സ്ഥാപനത്തില്‍ തൊഴില്‍ വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ നിക്ഷേപമായി വാങ്ങിയായിരുന്നുതട്ടിപ്പ് നടത്തിയത്. ചിങ്ങവനം പോലീസ്, കോഴിക്കോട് സ്വദേശി റമിത്ത് ഭാര്യ ചിഞ്ചു എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ചിങ്ങവനം സ്വദേശികളായ 3 പേർ നല്‍കിയ പരാതിയിലാണ് കേസെടുത്ത് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തത്. 15 ലക്ഷം
മൈസൂരു റെയില്‍വേ മ്യൂസിയത്തില്‍ ഇന്ന് പ്രവേശനം സൗജന്യം
മൈസൂരു റെയിൽവേ മ്യൂസിയത്തിൽ ലോക പൈതൃക ദിനമായ ഏപ്രിൽ 18 ന് പൊതുജനങ്ങൾക്ക് സൗജന്യമായി പ്രവേശനം അനുവദിക്കുമെന്ന് ദക്ഷിണ പശ്ചിമ റെയിൽവേ വാർത്തക്കുറിപ്പിൽ അറിയിച്ചിട്ടുണ്ട് രാവിലെ 10 മുതൽ വൈകുന്നേരം 6 വരെയാണ് സന്ദർശക സമയം. പുതുതലമുറക്ക് സാംസ്കാരികവും ചരിത്രപരവുമായ പൈതൃക സംരക്ഷണത്തിൻ്റെ ആവശ്യകത മനസ്സിലാക്കി നൽകുകയാണ് പരിപാടിയുടെ ലക്ഷ്യം. പൈതൃക സംരക്ഷണം എന്ന വിഷയത്തിൽ ചിത്ര രചന, പോസ്റ്റർ നിർമ്മാണം എന്നീ മത്സരങ്ങളും പൊതുജനങ്ങൾക്കായി നടത്തും. പ്രായ വ്യത്യാസമനുസരിച്ച്
ആംബുലന്‍സ് വിട്ടുനല്‍കിയില്ല; രോഗി മരിച്ചു
ആംബുലന്‍സ് വിട്ടുനല്‍കിയിള്ള രോഗി മരിച്ചു. തിരുവനന്തപുരം വെള്ളറടയില്‍ 108 ആംബുലന്‍സിൻ്റെ സേവനം ലഭിക്കാതെ വന്നതോടെ രോഗി മരിച്ചതായി പരാതി. വെള്ളറട സ്വദേശിയായ ആന്‍സിയാണ് മരിച്ചത്. കടുത്ത പനിയെ തുടര്‍ന്ന് വെള്ളറട സാമൂഹിക ആരോഗ്യകേന്ദ്രത്തില്‍ നിന്ന് നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകാനാണ് ആംബുലന്‍സ് വിളിച്ചത്. കുരിശുമല സ്പെഷ്യല്‍ ഡ്യൂട്ടി ചൂണ്ടിക്കാട്ടി ആംബുലന്‍സ് വിട്ടുനല്‍കിയില്ലെന്ന് ആന്‍സിയുടെ ബന്ധുക്കള്‍ ഒന്നര മണിക്കൂര്‍ കാത്തുനിന്നെന്നും പരാതി. ആംബുലന്‍സ് സേവനം ലഭ്യമല്ലെന്ന് പറയുന്നതിൻ്റെ ഓഡിയോ സന്ദേശവും ഇതിനിടെ
ഷൈന്‍ ടോം ചാക്കോ സംസ്ഥാനം വിട്ടു; തമിഴ്നാട്ടിലെത്തിയെന്ന് സൂചന
പൊലീസ് ലഹരി മരുന്ന് തിരയാൻ എത്തിയപ്പോൾ കൊച്ചിയിൽ പി.ജി.എസ് വേദാന്ത ഹോട്ടലിലെ മൂന്നാം നിലയിൽ നിന്ന് ചാടി രക്ഷപ്പെട്ട നടൻ ഷൈൻ ടോം ചാക്കോക്ക് വേണ്ടി തിരച്ചിൽ ഊർജിതമാക്കി പൊലീസ്. ഇയാൾ കേരളം വിട്ടതായാണ് സൂചന. അന്വേഷണ സംഘം നീങ്ങുന്നത് ഷൈൻ ടോം ചാക്കോയുടെ മൊബൈൽ ടവർ നോക്കിയാണ്. നടൻ തമിഴ്‌നാട്ടിൽ എത്തിയെന്നാണ് അവസാന മൊബെൽ ടവർ സൂചന കാണിക്കുന്നത്. കൊച്ചിയിലും തൃശൂരിലും നടത്തിയ തിരച്ചിലിൽ നടനെ കണ്ടെത്താൻ സാധിച്ചിട്ടില്ല.
വിഴിഞ്ഞം തുറമുഖം കമ്മിഷനിങ് മേയ് 2 ന്; പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കും
മേയ് 2 ന് വിഴിഞ്ഞം രാജ്യാന്തര തുറമുഖം കമ്മീഷൻ ചെയ്യും. പ്രധാനമന്ത്രി നരേന്ദ്ര മോദി വിഴിഞ്ഞം തുറമുഖം രാജ്യത്തിന് സമർപ്പിക്കും. തുറമുഖത്തിൻ്റെ ആദ്യഘട്ട നിർമാണം നേരത്തെ തന്നെ പൂർത്തിയായതാണ്. ഔപചാരികമായ ഉദ്ഘാടനം മാത്രമാണ് അവശേഷിച്ചിരുന്നത്. പൂർണമായും ട്രാൻസ്ഷിപ്‌മെൻ്റ് തുറമുഖമായി രൂപകല്‌പനചെയ്‌ത രാജ്യത്തെ ആദ്യത്തെ തുറമുഖമാണ് വിഴിഞ്ഞം. കഴിഞ്ഞ ഡിസംബറിൽ തുറമുഖത്ത് ചരക്കു നീക്കം ആരംഭിച്ചിരുന്നു. ലോകത്തെ ഏറ്റവും വലിയ ചരക്കുകപ്പലായ എംഎസ്‌സി തുർക്കി കഴിഞ്ഞയാഴ്ചയാണ് വിഴിഞ്ഞത്ത് എത്തിയത്.
അഭിഷേക് നായരും ദിലീപും തെറിച്ചു; കോച്ചിങ് സ്റ്റാഫിൽ അഴിച്ചുപണിക്ക് ബിസിസിഐ
ബോർഡർ – ഗവാസ്‌കർ ട്രോഫി തോൽവിയുടെ പശ്ചാത്തലത്തിൽ ഇന്ത്യൻ ടീമിൻ്റെ കോച്ചിങ് സ്റ്റാഫിൽ മാറ്റത്തിനൊരുങ്ങി ബിസിസിഐ. മുഖ്യ പരിശീലകൻ ഗൗതം ഗംഭീറിന് കീഴിൽ സഹ പരിശീലകനായിരുന്ന അഭിഷേക് നായരെയും ഫീൽഡിങ് കോച്ച് ടി ദിലീപിനെയും സ്‌ട്രെങ്ത്ത് ആൻഡ് കണ്ടീഷനിംഗ് കോച്ച് സോഹം സോഹം ദേശായിയെയും ബോർഡ് പുറത്താക്കി. 3 പേരുടെയും കരാർ കാലവധി അവസാനിച്ചെങ്കിലും നീട്ടിനൽകാൻ തയാറായില്ല. കഴിഞ്ഞ വർഷം ടി20 ലോകകപ്പിനുശേഷം രാഹുൽ ദ്രാവിഡിൻ്റെ പിൻഗാമിയായി ഗൗതം ഗംഭീർ
സിബിഐ അന്വേഷണത്തിന് എല്ലാ കേസുകളും വിടാനാകില്ല; നവീൻ ബാബുവിൻ്റെ ഭാര്യ സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി
മുൻ എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് കുടുംബം സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. ജസ്റ്റിസുമാരായ കെ വിനോദ് ചന്ദ്രൻ, സുധാൻഷു ധൂലിയ എന്നിവരടങ്ങുന്ന ബെഞ്ചാണ് നവീൻ ബാബുവിൻ്റെ ഭാര്യ മഞ്ചുഷ സമർപ്പിച്ച ഹർജി തള്ളിയത്. എല്ലാ കേസും സിബിഐ അന്വേഷണത്തിന് വിടാനാകില്ല. ആത്മഹത്യാ പ്രേരണയുമായി ബന്ധപ്പെട്ട് കേസിൽ അന്വേഷണം നടന്നിട്ടുണ്ട്. ഈ വിഷയം ഉൾപ്പടെയുള്ള കാര്യങ്ങൾ പരിഗണിക്കപ്പെട്ടിരുന്നു എന്നും കോടതി ചൂണ്ടിക്കാട്ടി. വളരെ ഹ്രസ്വമായ
വഖഫ് സ്വത്തുക്കളിൽ തൽസ്ഥിതി തുടരും; പുതിയ നിയമനങ്ങൾ ഇപ്പോൾ പാടില്ലെന്ന് സുപ്രീംകോടതി ഇടക്കാല ഉത്തരവിട്ടു
വഖഫ് സ്വത്തുക്കളിൽ തൽസ്ഥിതി തുടരുമെന്ന് സുപ്രീം കോടതി. പുതിയ നിയമനങ്ങൾ ഇപ്പോൾ പാടില്ലെന്നും സുപ്രീംകോടതി ഇടക്കാല ഉത്തരവിട്ടു. സുപ്രീംകോടതി കേന്ദ്രത്തിൻ്റെ മറുപടിക്കും സമയം അനുവദിച്ചു. 7 ദിവസം കേന്ദ്രത്തിനു മറുപടി നൽകാൻ കോടതി അനുവദിച്ചു. പൂർണമായി നിയമം സ്റ്റേ ചെയ്യില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. പൂർണമായി നിയമത്തിൽ മാറ്റം കൊണ്ടുവരാൻ ആഗ്രഹിക്കുന്നില്ലെന്ന് ചീഫ് ജസ്റ്റീസ് സഞ്ജീവ് ഖന്ന പറഞ്ഞു. തർക്ക ഭൂമിയിൽ അന്തിമ തീരുമാനം കോടതിയുടേതാണെന്നും സുപ്രീംകോടതി ആവർത്തിച്ചു. നിലവിൽ ഉള്ള
കാൻസർ ബാധിതനായ ബിസിനസുകാരൻ ഭാര്യയെ കൊന്ന് ആത്മഹത്യ ചെയ്തു
ഡൽഹി ഗാസിയാബാദിൽ ഭാര്യയെ വെടിവച്ചു കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു. കുൽദീപ് ത്യാഗി (46) ആണ് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്. റിയൽ എസ്‌റ്റേറ്റ് ഇടപാടുകാരനായ തനിക്ക് അർബുദമാണെന്നും രോഗമുക്‌തി ഉറപ്പില്ലാത്തതിനാൽ ചികിത്സയ്ക്കായി പണം പാഴാക്കരുതെന്നും ചൂണ്ടിക്കാട്ടിയാണ് ആത്മഹത്യ. ഇക്കാര്യം വെളിപ്പെടുത്തുന്ന ആത്മഹത്യാക്കുറിപ്പും പൊലീസ് കണ്ടെത്തി.കുൽദീപ് ഭാര്യയെ വെടിവച്ചു കൊലപ്പെടുത്തിയത് ലൈസൻസുള്ള തോക്ക് ഉപയോഗിച്ചാണ്. കുടുംബത്തിന് കാൻസറിനെ കുറിച്ച് അറിയില്ലെന്ന് ആത്മഹത്യാക്കുറിപ്പിൽ പറയുന്നുണ്ട്. താൻ ഭാര്യയെ ഒരുമിച്ചു