വഖഫ് സ്വത്തുക്കളിൽ തൽസ്ഥിതി തുടരുമെന്ന് സുപ്രീം കോടതി. പുതിയ നിയമനങ്ങൾ ഇപ്പോൾ പാടില്ലെന്നും സുപ്രീംകോടതി ഇടക്കാല ഉത്തരവിട്ടു. സുപ്രീംകോടതി കേന്ദ്രത്തിൻ്റെ മറുപടിക്കും സമയം അനുവദിച്ചു. 7 ദിവസം കേന്ദ്രത്തിനു മറുപടി നൽകാൻ കോടതി അനുവദിച്ചു.
പൂർണമായി നിയമം സ്റ്റേ ചെയ്യില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. പൂർണമായി നിയമത്തിൽ മാറ്റം കൊണ്ടുവരാൻ ആഗ്രഹിക്കുന്നില്ലെന്ന് ചീഫ് ജസ്റ്റീസ് സഞ്ജീവ് ഖന്ന പറഞ്ഞു. തർക്ക ഭൂമിയിൽ അന്തിമ തീരുമാനം കോടതിയുടേതാണെന്നും സുപ്രീംകോടതി ആവർത്തിച്ചു.
നിലവിൽ ഉള്ള വഖഫ് ഭൂമികൾ വഖഫ് അല്ലാതാക്കി മാറ്റരുതെന്നും കോടതി നിർദേശിച്ചു. ഇതിനകം രജിസ്റ്റർ ചെയ്‌തതോ വിജ്ഞാപനം വഴി വഖഫായ ഭൂമിയോ അതേപടി നിലനിർത്തണമെന്ന് കോടതി വ്യക്തമാക്കി. 7 ദിവസത്തിനുള്ളിൽ മറുപടി ലഭിച്ചിട്ട് അന്തിമ തീരുമാനമെടുക്കും.