മുൻ എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് കുടുംബം സമർപ്പിച്ച ഹ‌ർജി സുപ്രീം കോടതി തള്ളി. ജസ്റ്റിസുമാരായ കെ വിനോദ് ചന്ദ്രൻ, സുധാൻഷു ധൂലിയ എന്നിവരടങ്ങുന്ന ബെഞ്ചാണ് നവീൻ ബാബുവിൻ്റെ ഭാര്യ മഞ്ചുഷ സമർപ്പിച്ച ഹർജി തള്ളിയത്. എല്ലാ കേസും സിബിഐ അന്വേഷണത്തിന് വിടാനാകില്ല.

ആത്മഹത്യാ പ്രേരണയുമായി ബന്ധപ്പെട്ട് കേസിൽ അന്വേഷണം നടന്നിട്ടുണ്ട്. ഈ വിഷയം ഉൾപ്പടെയുള്ള കാര്യങ്ങൾ പരിഗണിക്കപ്പെട്ടിരുന്നു എന്നും കോടതി ചൂണ്ടിക്കാട്ടി. വളരെ ഹ്രസ്വമായ വാദം കേൾക്കലായിരുന്നു കോടതിയിൽ നടന്നത്. മഞ്ജുഷയ്‌ക്ക് വേണ്ടി സീനിയർ അഭിഭാഷകൻ സുനിൽ ഫെർണാണ്ടസും അഭിഭാഷകൻ എം ആർ രമേശ് ബാബുവുമാണ് ഹാജരായത്.

Related Posts