മേയ് 2 ന് വിഴിഞ്ഞം രാജ്യാന്തര തുറമുഖം കമ്മീഷൻ ചെയ്യും. പ്രധാനമന്ത്രി നരേന്ദ്ര മോദി വിഴിഞ്ഞം തുറമുഖം രാജ്യത്തിന് സമർപ്പിക്കും. തുറമുഖത്തിൻ്റെ ആദ്യഘട്ട നിർമാണം നേരത്തെ തന്നെ പൂർത്തിയായതാണ്. ഔപചാരികമായ ഉദ്ഘാടനം മാത്രമാണ് അവശേഷിച്ചിരുന്നത്.

പൂർണമായും ട്രാൻസ്ഷിപ്‌മെൻ്റ് തുറമുഖമായി രൂപകല്‌പനചെയ്‌ത രാജ്യത്തെ ആദ്യത്തെ തുറമുഖമാണ് വിഴിഞ്ഞം. കഴിഞ്ഞ ഡിസംബറിൽ തുറമുഖത്ത് ചരക്കു നീക്കം ആരംഭിച്ചിരുന്നു. ലോകത്തെ ഏറ്റവും വലിയ ചരക്കുകപ്പലായ എംഎസ്‌സി തുർക്കി കഴിഞ്ഞയാഴ്ച‌യാണ് വിഴിഞ്ഞത്ത് എത്തിയത്.

Related Posts