രാഹുൽ മാങ്കൂട്ടത്തിനെതിരെ കൊലവിളി പ്രസംഗം; ബിജെപി നേതാക്കൾക്കെതിരെ പോലീസ് കേസ്
Kerala
0 min read
9.3k

രാഹുൽ മാങ്കൂട്ടത്തിനെതിരെ കൊലവിളി പ്രസംഗം; ബിജെപി നേതാക്കൾക്കെതിരെ പോലീസ് കേസ്

ഏപ്രിൽ 17, 2025
0

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ കൊലവിളി പ്രസംഗം നടത്തിയ ബിജെപി നേതാക്കൾക്കെതിരെ പോലീസ് കേസെടുത്തു. ബിജെപി ജില്ലാ അധ്യക്ഷൻ പ്രശാന്ത് ശിവൻ, ജില്ലാ ജനറൽ സെക്രട്ടറി ഓമനക്കുട്ടൻ എന്നിവർക്കെതിരെ വീഡിയോ തെളിവുകൾ ഉൾപ്പെടെ പരിശോധിച്ചാണ് കേസെടുത്തത്. എംഎൽഎ ഓഫീസിലേക്ക് കഴിഞ്ഞദിവസം ബിജെപി നടത്തിയ പ്രതിഷേധ മാർച്ചിലാണ് കൊലവിളി പ്രസംഗം നടത്തിയത്. പാലക്കാട്ട് കാല് കുത്താൻ അനുവദിക്കില്ലെന്ന് പാർട്ടി മേൽഘടകം തീരുമാനിച്ചാൽ പിന്നെ രാഹുലിൻ്റെ കാൽ തറയിലുണ്ടാകില്ലെന്നും തല ആകാശത്ത് കാണേണ്ടി വരുമെന്നും

Continue Reading
നടൻ ശ്രീനാഥ് ഭാസി സിനിമാ സെറ്റിൽ നിരന്തരം ലഹരി ആവശ്യപ്പെട്ടു: വെളിപ്പെടുത്തലുമായി നിർമ്മാതാവ്
Kerala
0 min read
12.8k

നടൻ ശ്രീനാഥ് ഭാസി സിനിമാ സെറ്റിൽ നിരന്തരം ലഹരി ആവശ്യപ്പെട്ടു: വെളിപ്പെടുത്തലുമായി നിർമ്മാതാവ്

ഏപ്രിൽ 17, 2025
0

നടൻ ശ്രീനാഥ് ഭാസി നിരന്തരം ലഹരി ആവശ്യപ്പെട്ടുവെന്ന വെളിപ്പെടുത്തലുമായി നിർമാതാവ് ഹസീബ് മലബാര്‍. ‘നമുക്ക് കോടതിയിൽ കാണാം‘ സിനിമയുടെ ലോക്കേഷനിലാണ് സംഭവമെന്നും അദ്ദേഹം പറഞ്ഞു. പുലർച്ചെ 3 ന് ഫോണിൽ വിളിച്ച് കഞ്ചാവ് വേണമെന്ന് ആവശ്യപ്പെട്ടുവെന്നും ശ്രീനാഥ് ഭാസിയെക്കൊണ്ട് മടുത്തെന്നും നിർമ്മാതാവ് പറയുന്നു. നടൻ സ്ഥിരമായി വരാത്തതിനാൽ സിനിമയുടെ ചിത്രീകരണവും ഡബ്ബിങ്ങും നീണ്ടുപോയെന്നും ഹസീബ് മലബാർ‌ പറഞ്ഞു.

Continue Reading
യു.ജി.സി നെറ്റ് പരീക്ഷ തീയതി പ്രഖ്യാപിച്ചു; മേയ് 8 വരെ അപേക്ഷിക്കാം
Education
1 min read
9.7k

യു.ജി.സി നെറ്റ് പരീക്ഷ തീയതി പ്രഖ്യാപിച്ചു; മേയ് 8 വരെ അപേക്ഷിക്കാം

ഏപ്രിൽ 17, 2025
0

ജൂണിലെ യു.ജി.സി നെറ്റ് പരീക്ഷക്ക് നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ) അപേക്ഷ ക്ഷണിച്ചു. ugcnet.nta.ac.in എന്ന ഔദ്യോഗിക വെബ്സൈറ്റിലൂടെ പരീക്ഷക്ക് അപേക്ഷ സമർപ്പിക്കാം. 2025 ജൂൺ 21 മുതൽ 30 വരെ ആയിരിക്കും പരീക്ഷകൾ നടക്കുന്നത്. പരീക്ഷാ ഫീസ് അടക്കുന്നതിനുള്ള അവസാന തീയതി 2025 മേയ് എട്ട് രാത്രി 11:59 വരെയാണ്. മെയ് 9 മുതൽ മെയ് 10 വരെ രാത്രി 11:59 വരെ അപേക്ഷകളിൽ തിരുത്തലുകൾ വരുത്താൻ അവസരം

Continue Reading
ധ്യാൻ ശ്രീനിവാസൻ- വീക്കെൻഡ് ബ്ലോക്ക്ബസ്റ്റർസ് ചിത്രം ‘ഡിറ്റക്റ്റീവ് ഉജ്ജ്വലൻ’ മെയ് 16 ന് റിലീസ് ചെയ്യും
Entertainment
1 min read
9.5k

ധ്യാൻ ശ്രീനിവാസൻ- വീക്കെൻഡ് ബ്ലോക്ക്ബസ്റ്റർസ് ചിത്രം ‘ഡിറ്റക്റ്റീവ് ഉജ്ജ്വലൻ’ മെയ് 16 ന് റിലീസ് ചെയ്യും

ഏപ്രിൽ 17, 2025
0

ധ്യാൻ ശ്രീനിവാസൻ, സിജു വിൽ‌സൺ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന കോമഡി ഇൻവെസ്റ്റിഗേഷൻ ത്രില്ലർ “ഡിറ്റക്റ്റീവ് ഉജ്ജ്വലൻ”എന്ന ചിത്രത്തിൻ്റെ റിലീസ് തീയതി പുറത്ത്. വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിൻ്റെ വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിലെ പുതിയ മുഖമായി അവതരിപ്പിക്കുന്ന “ഡിറ്റക്റ്റീവ് ഉജ്ജ്വലൻ” 2025 , മെയ് 16 നാണ് ചിത്രം ആഗോള റിലീസായി എത്തുക. കോമഡി ഇൻവെസ്റ്റിഗേഷൻ ത്രില്ലറായി ഒരുക്കുന്ന ചിത്രത്തിൽ ധ്യാൻ ശ്രീനിവാസൻ, സിജു വിൽ‌സൺ എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. മിന്നൽ

Continue Reading
അമ്പലപ്പറമ്പിൽ വീണ്ടും വിപ്ലവഗാനം; ഗസൽ ഗായകൻ അലോഷിക്കെതിരെ പോലീസിൽ പരാതി നൽകി കോൺഗ്രസ് കമ്മിറ്റി
Kerala
1 min read
13.4k

അമ്പലപ്പറമ്പിൽ വീണ്ടും വിപ്ലവഗാനം; ഗസൽ ഗായകൻ അലോഷിക്കെതിരെ പോലീസിൽ പരാതി നൽകി കോൺഗ്രസ് കമ്മിറ്റി

ഏപ്രിൽ 17, 2025
0

ആറ്റിങ്ങല്‍ അവനവഞ്ചേരി ഇണ്ടിളയപ്പന്‍ ക്ഷേത്രത്തിലെ ഉത്സവത്തിൽ വിപ്ലവഗാനം പാടിയ ഗസൽ ഗായകൻ അലോഷിക്കെതിരെ പരാതി നൽകി കോൺഗ്രസ്. ആറ്റിങ്ങൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയാണ് ആറ്റിങ്ങല്‍ പോലീസിലും റൂറല്‍ എസ്പിക്കും പരാതി നല്‍കിയത്. ഇക്കഴിഞ്ഞ ഏഴിനായിരുന്നു അലോഷിയുടെ വിപ്ലവഗാനാലാപനം. കഴിഞ്ഞ മാസം കൊല്ലം കടയ്‌ക്കൽ ക്ഷേത്രത്തിൽ വിപ്ലവ ഗാനം പാടിയതിനെതിരെ ഹൈക്കോടതിയുടെ നിർദേശപ്രകാരം അലോഷിയെ ഒന്നാം പ്രതിയാക്കി പോലീസ് കേസെടുത്തിരുന്നു. ഉത്സവപറമ്പിൽ വിപ്ലവഗാനം പാടിയത് ലാഘവത്തോടെ കാണാനാകില്ലെന്നും ഹൈക്കോടതി വിമർശിച്ചിരുന്നു. ആ

Continue Reading
ഷൈൻ ടോം ചാക്കോയെ പുറത്താക്കാൻ നീക്കം; നടപടി തുടങ്ങി അമ്മ താരസംഘടന
Kerala
0 min read
13.3k

ഷൈൻ ടോം ചാക്കോയെ പുറത്താക്കാൻ നീക്കം; നടപടി തുടങ്ങി അമ്മ താരസംഘടന

ഏപ്രിൽ 17, 2025
0

താരസംഘടനയായ അമ്മ ഷൈൻ ടോം ചാക്കോയെ പുറത്താക്കാനുള്ള നടപടികൾക്ക് അമ്മ സംഘടന തുടക്കം കുറിച്ചു. അഡ്ഹോക് കമ്മിറ്റി ചേർന്ന് ഷൈനിനെതിരായ നടപടി തീരുമാനിക്കുമെന്നാണ് സൂചന. ഇക്കാര്യത്തിൽ വൈകാതെ തന്നെ അമ്മ സംഘടനയുടെ ഔദ്യോഗിക തീരുമാനം പുറത്ത് വരുമെന്നാണ് റിപ്പോർട്ട്. നടി വിൻസി അലോഷ്യസ് നേരത്തെ സോഷ്യൽ മീഡിയയിൽ വെളിപ്പെടുത്തിയ നടൻ ഷൈൻ ടോം ചാക്കോയാണെന്ന് വ്യക്തമായിരുന്നു. നടൻ്റെ പേര് നടി തന്നെയാണ് വെളിപ്പെടുത്തിയത്. ലഹരി ഉപയോഗിച്ച് ഷൈൻ ടോം ചാക്കോ

Continue Reading
ഇറാൻ അണുബോംബ് വികസിപ്പിക്കുന്നതിന് അടുത്തെത്തി: മുന്നറിയിപ്പുമായി യു.എൻ ആണവായുധ ഏജൻസി തലവൻ
World
0 min read
10.7k

ഇറാൻ അണുബോംബ് വികസിപ്പിക്കുന്നതിന് അടുത്തെത്തി: മുന്നറിയിപ്പുമായി യു.എൻ ആണവായുധ ഏജൻസി തലവൻ

ഏപ്രിൽ 17, 2025
0

ഇറാൻ ആണവായുധങ്ങൾ സ്വന്തം വികസിപ്പിക്കുന്നതിന് അടുത്തെത്തിയെന്ന് ഇൻ്റർനാഷണൽ അറ്റോമിക് എനർജി ഏജൻസി തലവൻ റാഫേൽ മാരിയാനോ ഗ്രോസി. ബുധനാഴ്ചയാണ് ഗ്രോസി ഇക്കാര്യം അറിയിച്ചത്. ഇറാൻ ആണവ ബോംബ് നിർമ്മിക്കുന്നതിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇറാന് നിലവിൽ ആണാവയുധമില്ല. എന്നാൽ, വൈകാതെ അവർ അത് സ്വന്തമാക്കും. ഇറാൻ അണുബോംബ് നിർമിക്കുന്നതിന് വേണ്ടിയുള്ള പ്രവർത്തനങ്ങളെല്ലാം പൂർത്തീകരിച്ചിട്ടുണ്ട്. അവരുടെ യുറേനിയം സമ്പുഷ്ടീകരണം സമാധാനപരമായി ഉപയോഗപ്പെടുത്താൻ ആഗോള സമൂഹം സമ്മർദം ചെലുത്തണമെന്നും

Continue Reading
വഖഫ് കേസുകൾ ഇന്ന് സുപ്രീംകോടതിയിൽ; ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചേക്കും
India
0 min read
11.6k

വഖഫ് കേസുകൾ ഇന്ന് സുപ്രീംകോടതിയിൽ; ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചേക്കും

ഏപ്രിൽ 17, 2025
0

വഖഫ് നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട ഹർജികളിൽ സുപ്രീംകോടതി ഇന്ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചേക്കും. കോടതി ഉച്ചയ്ക്ക് 2 മണിയോടെയാണ് ഹർജികൾ പരിഗണിക്കുക. പാർലമെന്റ് പാസാക്കുന്ന നിയമം സാധാരണയായി സ്റ്റേ ചെയ്യാറില്ലെങ്കിലും വഖഫ് ഭേദഗതി നിയമം അതിൽനിന്ന് വ്യത്യാസമാണെന്ന് സുപ്രീംകോടതി കഴിഞ്ഞ ദിവസം ചൂണ്ടിക്കാട്ടിയിരുന്നു. കേന്ദ്രസർക്കാർ ഇന്ന് സുപ്രീംകോടതിയിൽ വഖഫ് ഭേദഗതി നിയമത്തിലെ വ്യവസ്ഥകൾ സ്റ്റേ ചെയ്യുകയോ മരവിപ്പിക്കുകയോ ചെയ്യുന്നതിനെ ശക്തമായി എതിർക്കുമെന്നാണ് പുറത്തുവരുന്ന വിവരം. ഇന്നലെ കോടതി ഹർജികൾ പരിഗണിക്കവെ

Continue Reading
തെരുവുനായ ആക്രമണം; വയനാട്ടിൽ 12 വയസുകാരിക്ക് ഗുരുതര പരിക്ക്
Kerala
0 min read
11.3k

തെരുവുനായ ആക്രമണം; വയനാട്ടിൽ 12 വയസുകാരിക്ക് ഗുരുതര പരിക്ക്

ഏപ്രിൽ 17, 2025
0

വയനാട് കണിയാമ്പറ്റയിൽ തെരുവുനായ ആക്രമണത്തിൽ 12 വയസുകാരിക്ക് ഗുരുതര പരിക്ക്. ഇന്ന് രാവിലെ മദ്രസയിലേക്ക് പോയ വിദ്യാർത്ഥിനിയെയാണ് തെരുവ് നായ ആക്രമിച്ചത്. പാറക്കൽ നൗഷാദിൻ്റെ മകൾ സിയ ഫാത്തിമയ്ക്കാണ് പരിക്കേറ്റത്. കണിയാമ്പറ്റ പള്ളിതാഴയിലാണ് സംഭവമുണ്ടായത്.

Continue Reading
ലഹരി പരിശോധന; ഹോട്ടലിലെ മൂന്നാം നിലയിൽ നിന്ന് ഷൈൻ ടോം ചാക്കോ ഇറങ്ങിയോടി
Kerala
0 min read
13.2k

ലഹരി പരിശോധന; ഹോട്ടലിലെ മൂന്നാം നിലയിൽ നിന്ന് ഷൈൻ ടോം ചാക്കോ ഇറങ്ങിയോടി

ഏപ്രിൽ 17, 2025
0

കൊച്ചിയിലെ ഹോട്ടലിൽ നിന്ന് ലഹരി പരിശോധനയ്ക്കിടെ നടൻ ഷൈൻ ടോം ചാക്കോ ഇറങ്ങിയോടി. ഇന്നലെ രാത്രിയായിരുന്നു സംഭവം. ഷൈൻ ടോം ചാക്കോയുടെ മുറിയിൽ ലഹരി ഉപയോഗം നടക്കുന്നുണ്ടെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഡാൻസാഫ് സംഘം ഹോട്ടലിന് താഴെയെത്തിയെന്നറിഞ്ഞതോടെ ഷൈൻ ടോം ചാക്കോ മൂന്നാം നിലയിൽ നിന്ന് ഇറങ്ങിയോടുകയായിരുന്നു. ലഹരി കൈയിലുണ്ടായിരുന്നത് കൊണ്ടാകാം ഷൈൻ ടോം ചാക്കോ ഇറങ്ങിയോടിയതെന്ന നിഗമനത്തിലാണ് പൊലീസ്. അതേസമയം, ഷൈൻ ടോം ചാക്കോ സിനിമാ സെറ്റിൽ ലഹരി ഉപയോഗിച്ച്

Continue Reading