സ്വര്‍ണ്ണവില സര്‍വകാല റെക്കോര്‍ഡില്‍; പവന് 71,360 രൂപയായി
സംസ്ഥാനത്ത് സ്വര്‍ണ്ണവിലയിൽ കുതിപ്പ് തുടരുന്നു. പവന് 840 രൂപ വര്‍ധിച്ച് 71,360 രൂപയായി. ഇന്നലെ പവന് 760 രൂപ വര്‍ധിച്ചിരുന്നു. രണ്ടു ദിവസംകൊണ്ട് 1,600 രൂപയാണ് സ്വര്‍ണ്ണത്തിന് വര്‍ധിച്ചത്. കഴിഞ്ഞ ശനിയാഴ്ചയാണ് സംസ്ഥാനത്ത് സ്വര്‍ണ്ണവില ആദ്യമായി 70,000 കടന്നത്. ഒരാഴ്ചക്കിടെ 2,860 രൂപയാണ് പവൻ്റെ വിലയില്‍ വര്‍ദ്ധനവുണ്ടായത്. വ്യാപാര സംഘര്‍ഷം രൂക്ഷമാകുന്ന സാഹചര്യത്തില്‍ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണ്ണത്തിന് ഡിമാന്‍ഡ് കൂടുന്നതാണ് വില വര്‍ദ്ധനവിന് പിന്നില്‍.
കൊടൈക്കനാലിൽ പോയി മടങ്ങവെ ചായ കുടിച്ച് കൊണ്ടിരുന്ന യുവാക്കൾക്കിടയിലേക്ക് പിക്കപ്പ് വാൻ ഇടിച്ച് കയറി ഒരാൾ മരിച്ചു
പാലക്കാട് ചെർപ്പുളശ്ശേരിയിൽ ചായ കുടിച്ച് കൊണ്ടിരുന്ന യുവാക്കൾക്കിടയിലേക്ക് പിക്കപ്പ് വാൻ ഇടിച്ച് കയറി ഒരാൾ മരിച്ചു. ചെർപ്പുളശ്ശേരിക്ക് സമീപം തിരുവാഴിയോട് ചായ കടയ്ക്ക് മുന്നിൽ നിന്ന യുവാക്കൾക്കിടയിലേക്കാണ് നിയന്ത്രണം വിട്ട് പിക്കപ്പ് വാൻ ഇടിച്ച് കയറിയത്. മലപ്പുറം തിരൂർ സ്വദേശിയായ തഹസിൽ എന്ന യുവാവാണ് മരിച്ചത്. മറ്റു 4 പേർക്കും ഗുരുതരമായി പരിക്കേറ്റു. ഇവർ മാങ്ങോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയായിരുന്നു അപകടം. കോഴിയുമായി വന്ന
വീട്ടുകാരോടൊപ്പം വിനോദയാത്രയ്ക്ക് പോയ 10 വയസുകാരി ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് മരിച്ചു
പാലക്കാട് വടക്കാഞ്ചേരിയിൽ വീട്ടുകാരോടൊപ്പം വിനോദയാത്രയ്ക്ക് പോയ 10 വയസുകാരി ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് മരിച്ചു. വടക്കാഞ്ചേരി അഞ്ചുമൂർത്തി മംഗലം ചേറുംകോട് മനോജ് – മായ ദമ്പതികളുടെ മകൾ ദേവികയാണ് മരിച്ചത്.ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് ബുധനാഴ്‌ച രാത്രി കുട്ടിയെ നാഗപട്ടണത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു. ശരീരത്തിൽ സോഡിയം കുറഞ്ഞുപോയതാണ് മരണത്തിന് കാരണമെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
പി ജി മനുവിൻ്റെ ആത്മഹത്യ; ഒരാള്‍ പിടിയിൽ
പി ജി മനുവിൻ്റെ ആത്മഹത്യയിൽ ഒരാള്‍ പിടിയിൽ. എന്‍ഐഎ മുന്‍ പ്രോസിക്യൂട്ടറും ബലാല്‍സംഗക്കേസ് പ്രതിയുമായിരുന്ന പി ജി മനുവിൻ്റെ ആത്മഹത്യയില്‍ ഒരാള്‍ പിടിയിലായി. പിറവം സ്വദേശി ജോണ്‍സണ്‍ ജോയി ആണ് അറസ്റ്റിലായത്. മനുവിനെതിരേ ഇയാള്‍ കഴിഞ്ഞ നവംബറില്‍ വീഡിയോ പ്രചരിപ്പിച്ചുവെന്നാണ് പോലിസിൻ്റെ കണ്ടെത്തല്‍. നിയമസഹായം തേടിയെത്തിയ അതിജീവിതയെ പീഡിപ്പിച്ചെന്ന കേസിലെ പ്രതിയായിരുന്നു പി ജി മനു. സുപ്രീംകോടതി ഇയാള്‍ക്ക് കര്‍ശന വ്യവസ്ഥകളോടെയാണ് ജാമ്യം അനുവദിച്ചിരുന്നത്. ലൈംഗിക പീഡന ആരോപണം ഉന്നയിച്ച്
ഷൈൻ ടോം ചാക്കോയുടെ സിനിമാസെറ്റിലെ മോശം പെരുമാറ്റം; ‘അമ്മ’യ്ക്ക് പരാതി നൽകി വിൻസി
നടി വിൻസി അലോഷ്യസ് സിനിമാ സെറ്റിലെ ദുരനുഭവവുമായി ബന്ധപ്പെട്ട് താരസംഘടനയായ അമ്മയ്ക്ക് പരാതി നൽകി. നടൻ ഷൈൻ ടോം ചാക്കോയ്ക്കെതിരെയാണ് വിൻസിയുടെ പരാതി. ലഹരി ഉപയോഗിച്ച് തന്നോട് മോശമായി പെരുമാറിയെന്നാണ് പരാതി. സൂത്രവാക്യം എന്ന ചിത്രത്തിൻ്റെ സെറ്റിൽ വെച്ചാണ് തന്നോട് മോശമായി പെരുമാറിയതെന്നും പരാതിയിലുണ്ട്. നടി വിന്‍സി അലോഷ്യസിന്‍റെ വെളിപ്പെടുത്തലില്‍ എക്സൈസ് വിവരങ്ങള്‍ തേടും.
കർണാടക മുഖ്യമന്ത്രിക്കും ഭാര്യയ്‌ക്കും മുഡ അഴിമതി കേസിൽ നോട്ടീസ് അയച്ച് ഹൈക്കോടതി
കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്‌ക്കും ഭാര്യ പാർവതി ബി എമ്മിനും മൈസൂർ അർബൻ ഡെവലപ്മെൻ്റ് അതോറിറ്റി (മുഡ) അഴിമതി കേസിൽ കർണാടക ഹൈക്കോടതിയുടെ നോട്ടീസ്. സിബിഐയുടെ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് ഹൈക്കോടതി നടപടി. കേന്ദ്ര ആഭ്യന്തര മന്ത്രാലയം, സിബിഐ, കർണാടക ലോകായുക്ത പൊലീസ് എന്നിവർക്കും ഡിവിഷൻ ബെഞ്ച് നോട്ടീസ് അയച്ചു. ഭൂവുടമ ദേവരാജു, മല്ലികാർജുന സ്വാമി എന്നിവർക്കും നോട്ടീസ് അയച്ചിട്ടുണ്ട്. കർണാടക ലോകായുക്ത പൊലീസിൽ നിന്ന് കേസ് സിബിഐയ്‌ക്ക് കൈമാറണമെന്നാണ് ഹർജിയിലെ
മാസപ്പടി കേസ്; എസ്എഫ്‌ഐഒ കുറ്റപത്രത്തില്‍ തുടര്‍ നടപടി ഹൈക്കോടതി സ്‌റ്റേ ചെയ്തു
സിഎംആര്‍എല്‍ – എക്‌സാലോജിക് ഇടപാടില്‍ ക്രമക്കേടു നടന്നെന്ന സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓര്‍ഗനൈസേഷന്‍ (എസ്എഫ്‌ഐഒ) അന്വേഷണ റിപ്പോര്‍ട്ടില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുന്നത് ഹൈക്കോടതി സ്‌റ്റേ ചെയ്തു. പ്രതിസ്ഥാനത്തുള്ള, മുഖ്യമന്ത്രിയുടെ മകള്‍ ടി വീണ ഉള്‍പ്പെടെയുള്ളവര്‍ക്കു സമന്‍സ് അയയ്ക്കുന്നത് അടക്കമുള്ള നടപടികള്‍ക്കാണ് സ്റ്റേ. തങ്ങളുടെ വാദം കേള്‍ക്കാതെയാണ് റിപ്പോര്‍ട്ടില്‍ തുടര്‍ നടപടി സ്വീകരിക്കാന്‍ കോടതി നിര്‍ദേശം നല്‍കിയതെന്ന, സിഎംആര്‍എലിൻ്റെ ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതി നടപടി. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന എറണാകുളം അഡീഷണല്‍
ഇന്നും വ്യാഴാഴ്‌ചയും ഉയർന്ന താപനില മുന്നറിയിപ്പ്; 8 ജില്ലകളിൽ യെല്ലോ അലർട്ട്
ഇന്നും വ്യാഴാഴ്‌ചയും സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ്. 8 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കൊല്ലം, കോഴിക്കോട്, കണ്ണൂർ, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കാസർഗോഡ് ജില്ലകളിലാണ് മുന്നറിയിപ്പ്. പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസ് വരെയും, കൊല്ലം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഉയർന്ന താപനില 36 ഡിഗ്രി സെൽഷ്യസ് വരെയും ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈർപ്പമുള്ള
നവാഗതനായ പി കെ ബിനു വർഗ്ഗീസ് സംവിധാനം ചെയ്യുന്ന ഹിമുക്രി ഏപ്രിൽ 25 ന് തിയേറ്ററുകളിൽ
നവാഗതനായ പി കെ ബിനു വർഗ്ഗീസ് സംവിധാനം ചെയ്ത്, എക്സ് ആൻഡ് എക്സ് ക്രിയേഷൻസിൻ്റെ ബാനറിൽ ചന്ദ്രകാന്തൻ പുന്നോർക്കോട്, മത്തായി തണ്ണിക്കോട്ട് എന്നിവർ ചേർന്നു നിർമ്മിച്ച ഹിമുക്രി ഏപ്രിൽ 25 ന് റിലീസ് ചെയ്യുന്നു. പുതുമുഖം അരുൺ ദയാനന്ദ് നായക കഥാപാത്രമായ മനോജിനെ അവതരിപ്പിക്കുമ്പോൾ നായികമാരെ അവതരിപ്പിക്കുന്നത് ക്രിസ്റ്റി ബെന്നറ്റ്, ശ്രീലക്ഷ്മി സതീഷ്, സ്വീറ്റി എബ്രഹാം എന്നിവരാണ്. എഫ് എൻ എൻ്റർടൈൻമെൻ്റ് വിതരണം ചെയ്യുന്ന ഹിമുക്രിയിൽ കലാഭവൻ റഹ്മാൻ, ശങ്കർ,
ഡല്‍ഹി സ്വദേശി കഞ്ചാവ് കലര്‍ത്തിയ ചോക്‌ളേറ്റുകളുമായി കോഴിക്കോട് അറസ്റ്റിലായി
ഡല്‍ഹി സ്വദേശി കഞ്ചാവ് കലര്‍ത്തിയ ചോക്‌ളേറ്റുകളുമായി നാദാപുരം എക്‌സൈസിൻ്റെ പിടിയില്‍. ഡല്‍ഹി നോര്‍ത്ത് ഈസ്റ്റ് ജില്ലയില്‍ സീലംപൂര്‍ താലൂക്കില്‍ മൊഅനീസ് അജം ( 42) ആണ് പിടിയിലായത്. കഞ്ചാവ് കലര്‍ന്ന ചോക്ലേറ്റുമായി കുറ്റ്യാടി – തൊട്ടില്‍ പാലം റോഡിലെ സ്റ്റേഷനറിക്കടയില്‍ വെച്ചാണ് പിടിയിലായത്. പിടിച്ചെടുത്ത കഞ്ചാവ് മിഠായി 348 ഗ്രാം തൂക്കം ഉണ്ട്. നാദാപുരം എക്‌സൈസ് റെയ്ഞ്ച് ഓഫീസിലെ എക്സൈസ് ഇന്‍സ്പെക്ടര്‍ അനിമോന്‍ ആന്റണിയുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.