നവാഗതനായ പി കെ ബിനു വർഗ്ഗീസ് സംവിധാനം ചെയ്ത്, എക്സ് ആൻഡ് എക്സ് ക്രിയേഷൻസിൻ്റെ ബാനറിൽ ചന്ദ്രകാന്തൻ പുന്നോർക്കോട്, മത്തായി തണ്ണിക്കോട്ട് എന്നിവർ ചേർന്നു നിർമ്മിച്ച ഹിമുക്രി ഏപ്രിൽ 25 ന് റിലീസ് ചെയ്യുന്നു. പുതുമുഖം അരുൺ ദയാനന്ദ് നായക കഥാപാത്രമായ മനോജിനെ അവതരിപ്പിക്കുമ്പോൾ നായികമാരെ അവതരിപ്പിക്കുന്നത് ക്രിസ്റ്റി ബെന്നറ്റ്, ശ്രീലക്ഷ്മി സതീഷ്, സ്വീറ്റി എബ്രഹാം എന്നിവരാണ്.

എഫ് എൻ എൻ്റർടൈൻമെൻ്റ് വിതരണം ചെയ്യുന്ന ഹിമുക്രിയിൽ കലാഭവൻ റഹ്മാൻ, ശങ്കർ, നന്ദു ജയ്, രാജ്‌മോഹൻ, രാജഗോപാലൻ, എലിക്കുളം ജയകുമാർ, ഡിക്സൺ, ചന്ദ്രകാന്തൻ പുന്നോർക്കോട്, മത്തായി തണ്ണിക്കോട്ട്, പി ജി എസ് ആനിക്കാട്, സുകുമാരൻ അത്തിമറ്റം, തജ്ജുദ്ദീൻ, ജേക്കബ്ബ്, കെ പി പീറ്റർ, അംബിക മോഹൻ, അമ്പിളി അമ്പാളി, ജെറിക്സൺ, ഇച്ചു ബോർഖാൻ, ശൈലജ ശ്രീധരൻ നായർ, ഷൈനി കോഴിക്കോട്, ജാനകി ജീതു, വിവേക് തുടങ്ങിയവർ അഭിനയിക്കുന്നു. എലിക്കുളം ജയകുമാർ തിരക്കഥയും സംഭാഷണങ്ങളും രചിച്ചിരിക്കുന്ന ഹിമുക്രിയുടെ ഛായാഗ്രാഹണവും ചിത്രസന്നിവേശവും ജോഷ്വാ റൊണാൾഡ് നിർവഹിക്കുന്നു.

Related Posts